വിവാഹക്കാർക്ക് ആശ്വാസം; കേരളത്തിൽ സ്വർണ വിലയിൽ ഇന്ന് കുറവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓണവും വിവാഹ സീസണും അടുത്തതോടെ കേരളത്തിൽ സ്വർണ വില വീണ്ടും റെക്കോർഡുകളിലേയ്ക്ക് ഉയരുമെന്ന് കരുതിയെങ്കിലും കേരളത്തിൽ സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 3,480 രൂപയും പവന് 27,840 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്.

 

വിവാഹക്കാർക്ക് തിരിച്ചടി

വിവാഹക്കാർക്ക് തിരിച്ചടി

പവന് 27,840 രൂപയാണ് വിലയെങ്കിലും സ്വർണം കൈയിൽ കിട്ടുമ്പോൾ വില അതിലും കൂടും. ജിഎസ്ടിയും പണിക്കൂലിയും പ്രളയ സെസും ചേരുമ്പോള്‍ ഒരു പവന്‍ വാങ്ങാന്‍ കുറഞ്ഞത് 31,000 രൂപ നല്‍കേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളത്.

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു ഇന്നലെ വരെ സ്വര്‍ണ വില. പവന് 28,000 രൂപയും ഗ്രാമിന് 3,500 രൂപയുമായിരുന്നു ആഗസ്റ്റ് 15 മുതൽ തുടർച്ചയായ നാല് ദിവസവും സ്വർണത്തിന്റെ നിരക്ക്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഓണവും വിവാഹ സീസണും അടുക്കുന്നതോടെ കേരളത്തിൽ സ്വർണ വില വീണ്ടും കൂടാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികൾ വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇന്ന് വില കുറയുകയാണ് ചെയ്തത്.

ആ​ഗോള വിപണി

ആ​ഗോള വിപണി

ആഗോള വിപണിയിലും ഇന്ന് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയിൽ സ്വര്‍ണത്തിന് ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,509.62 ഡോളറാണ് ഇന്നത്തെ നിരക്ക്. യുഎസും ചൈനയും തമ്മിലുള്ള വ്യാപാര പിരിമുറുക്കം കുറഞ്ഞതിനാൽ സ്വർണത്തിന്റെ ആവശ്യകത അൽപ്പം കുറഞ്ഞേക്കാമെന്നും വിദ​ഗ്ധർ പറയുന്നു. എന്നാൽ സാമ്പത്തിക മാന്ദ്യം ഉണ്ടാകാൻ ഇടയുണ്ടെന്ന ആശങ്കകൾ ഉള്ളതിനാൽ നിക്ഷേപകർ സ്വർണം പോലുള്ള സുരക്ഷിത നിക്ഷേപ മാർ​ഗങ്ങളാണ് ഇപ്പോൾ തിര‍ഞ്ഞെടുക്കുന്നത്.

ജൂവലറികളിൽ സ്വർണം വിൽക്കാൽ തിരക്ക്; സ്വർണത്തിന് എക്കാലത്തെയും ഉയർന്ന വില

വില വീണ്ടും കൂടും

വില വീണ്ടും കൂടും

സ്വർണ വില കഴിഞ്ഞ കുറച്ചു മാസങ്ങളായി കുത്തനെ ഉയരുകയാണ്. ദീപാവലിയോട് അടുത്ത് സ്വർണ വില 10 ​ഗ്രാമിന് 40,000 രൂപ മറികടക്കുമെന്നാണ് ചില വിദഗ്ധരുടെ അഭിപ്രായം. ഇപ്പോൾ സ്വർണത്തിൽ നിക്ഷേപം നടത്തുന്നവർക്ക്, വരുന്ന 10 വർഷത്തിനുള്ളിൽ വൻ ലാഭം ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദ​ഗ്ധരുടെ വിലയിരുത്തൽ.

സ്വര്‍ണവില കുതിച്ചുയരുമ്പോള്‍ ഒരു പവന്‍ വാങ്ങാന്‍ ഇനി എത്ര രൂപയാകുമെന്നറിയാമോ?

malayalam.goodreturns.in

Read more about: gold സ്വർണം
English summary

വിവാഹക്കാർക്ക് ആശ്വാസം; കേരളത്തിൽ സ്വർണ വിലയിൽ ഇന്ന് കുറവ്

With the onam and wedding season approaching, gold prices in Kerala are expected to go up again, but gold prices in Kerala are down today. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X