ഓഹരിയിൽ കനത്ത നഷ്ടം; വിപണി 6 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യൻ സൂചികൾക്ക് വൻ തകർച്ച. 2019 ഫെബ്രുവരിക്ക് ശേഷം ആദ്യമായി നിഫ്റ്റി 10,700 -ലേക്ക് എത്തി. സെന്‍സെക്‌സും 5 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. എസ് ആന്റ് പി ബി എസ് ഇ സെന്‍സെക്‌സ് 370.58 പോയിന്റ് ഇടിഞ്ഞ് 36,102.35 എന്ന നിലയിലെത്തി. എന്‍എസ്ഇ നിഫ്റ്റി ബെഞ്ച്മാര്‍ക്ക് 104.2 പോയിന്റ് കുറഞ്ഞ് 10,637.15 എന്ന നിലയിലാണുള്ളത്.

ഈ അവസരത്തിൽ അറിഞ്ഞിരിക്കേണ്ട എട്ടു കാര്യങ്ങൾ ചുവടെ പരിശോധിക്കാം.

കുറച്ച് നേട്ടമുണ്ടായി

1. വ്യാപാരത്തിന്റെ ആദ്യ മണിക്കൂറിന്റെ അവസാനത്തില്‍ വിപണികള്‍ക്ക് കുറച്ച് നേട്ടമുണ്ടായി. രാവിലെ 10:04 -ന് സെന്‍സെക്‌സ് 146.00 പോയിന്റ് അഥവാ 0.40 ശതമാനം ഇടിഞ്ഞ് 36,326.93 ല്‍ എത്തി. നിഫ്റ്റിയാകട്ടെ 32.35 പോയിന്റ് അഥവാ 0.30 ശതമാനം ഇടിഞ്ഞ് 10,709.00 എന്ന നില രേഖപ്പെടുത്തി.

2. ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, സിപ്ല, കൊട്ടക് ബാങ്ക്, ഐടിസി, മാരുതി സുസുക്കി എന്നിവരാണ് ഈ സമയത്ത് 50-സ്‌ക്രിപ്റ്റ് സൂചികയിൽ പിന്നോക്കം നിന്നത്. 1.13 ശതമാനത്തിനും 2.30 ശതമാനത്തിനും ഇടയില്‍ ഇവർ നഷ്ടം നേരിടുന്നു.

എച്ച്ഡിഎഫ്‌സി ബാങ്ക്

3. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐടിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്‌സി എന്നിവർ സെന്‍സെക്‌സില്‍ മികച്ച മുന്നേറ്റം നടത്തിയത്.

4. ബിഎസ്ഇയില്‍ 74 ഓഹരികള്‍ ഉയര്‍ന്നതും 1,157 ഓഹരികൾ താഴ്ന്നതും നഷ്ടത്തെ അനുകൂലിച്ചു. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (എന്‍എസ്ഇ) 537 ഓഹരികളാണ് മുന്നേറിയത്. 1,092 ഓഹരികള്‍ ഇടിയുകയും ചെയ്തു.

<strong> ഡോളറിനെതിരെ രൂപയ്ക്ക് വന്‍ തകര്‍ച്ച</strong> ഡോളറിനെതിരെ രൂപയ്ക്ക് വന്‍ തകര്‍ച്ച

12 ബാങ്കിംഗ് ഓഹരി

5. 12 ബാങ്കിംഗ് ഓഹരികളുള്ള നിഫ്റ്റി ബാങ്ക് 1.75 ശതമാനമാണ് ഇടിഞ്ഞിരിക്കുന്നത്. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് ബാങ്ക് എന്നിവർ നഷ്ടത്തിന്റെ ആക്കം കൂട്ടി. ഇതേസമയം, യെസ് ബാങ്ക് മാത്രം ഈ പ്രവണത തിരുത്തി. നാല് ദിവസത്തെ നഷ്ടത്തിന് ശേഷമുള്ള തിരിച്ചുവരവില്‍ 8.79 ശതമാനം ഉയർച്ചയാണ് ഇന്‍ട്രാഡേ ട്രേഡിൽ യെസ് ബാങ്ക് കുറിച്ചിരിക്കുന്നത്.

6. ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 72 കടന്നു. നിഫ്റ്റി ഐടി സൂചിക ഒരു ഘട്ടത്തില്‍ 1.47 ശതമാനമാണ് ഉയര്‍ന്നത്. യുഎസ്, യൂറോപ്യന്‍ വിപണികളില്‍ നിന്ന് ഭൂരിപക്ഷം വരുമാനവും നേടുന്ന ഇന്ത്യന്‍ ഐടി കമ്പനികൾ രൂപയുടെ ബലഹീനത നേട്ടമാക്കുന്നുണ്ട്.

<strong>ആര്‍ബിഐ ആര്‍ടിജിഎസിന്റെ സമയം പരിഷ്‌ക്കരിച്ചു; ഈ 5 കാര്യങ്ങള്‍ തീര്‍ച്ചയായും നിങ്ങള്‍ അറിഞ്ഞിരിക്കണം</strong>ആര്‍ബിഐ ആര്‍ടിജിഎസിന്റെ സമയം പരിഷ്‌ക്കരിച്ചു; ഈ 5 കാര്യങ്ങള്‍ തീര്‍ച്ചയായും നിങ്ങള്‍ അറിഞ്ഞിരിക്കണം

യുഎസ്

7. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 22 പൈസ കുറഞ്ഞ് ഒമ്പത് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 72.03 ല്‍ എത്തി നിൽക്കുകയാണ്.

8. സെന്‍സെക്‌സും നിഫ്റ്റിയും വ്യാഴാഴ്ച 1.6 ശതമാനം വീതം കുറഞ്ഞ് കുറഞ്ഞത് അഞ്ച് മാസത്തിനുള്ളിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി.

English summary

ഇന്ത്യന്‍ ഓഹരി വിപണിയില്‍ കനത്ത നഷ്ടം; വിപണി 6 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍

Sensex Plunges Over 350 Points Nifty Sinks Below 10650 As Markets Hit 6Month Low
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X