ഇന്ത്യന്‍ റെയില്‍വേയ്ക്ക് വര്‍ഷംതോറും പിഴയായി ലഭിക്കുന്നത് കോടികള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടിക്കറ്റ് ഇല്ലാത്ത യാത്രക്കാര്‍ക്ക് പിഴ ഈടാക്കുന്നതില്‍ നിന്ന് ഇന്ത്യന്‍ റെയില്‍വേയ്ക്ക്് ലഭിക്കുന്നത് വന്‍ വരുമാനം. 2016 നും 2019നുമിടെ റെയില്‍വേയ്ക്ക് ഇത്തരത്തില്‍ ലഭിച്ചത് 1377 കോടി രൂപയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 31 ശതമാനം വര്‍ധന ഉണ്ടായെന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കില്‍ നിന്ന് വ്യക്തമാവുന്നത്.

 

2016-2017ല്‍ ടിക്കറ്റ് ഇല്ലാതെ കയറിയവരില്‍ നിന്ന് 405.30 കോടി ലഭിച്ചതായാണ് വിവരാവകാശ നിയമ പ്രകാരം മധ്യപ്രദേശില്‍ നിന്നുള്ള ആക്ടിവിസ്റ്റ് നല്‍കിയ ചോദ്യത്തിനു ലഭിച്ച മറുപടിയില്‍ പറയുന്നത്. 2017-18ല്‍ ഇത് 441.62 കോടി രൂപയായിരുന്നു. 2018-19 ല്‍ ഇങ്ങനെ 530.06 കോടി രൂപയാണ് പിഴയായി ഇന്ത്യന്‍ റെയില്‍വേയ്ക്ക് ലഭിച്ചത്

സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു

ഇന്ത്യന്‍ റെയില്‍വേയ്ക്ക് വര്‍ഷംതോറും പിഴയായി ലഭിക്കുന്നത് കോടികള്‍

ഏതാണ്ട് 8.9 ദശലക്ഷം യാത്രക്കാരെയാണ് 2018 ഏപ്രില്‍ മുതല്‍ 2019 ജനുവരി വരെ ടിക്കറ്റില്ലാതെ ഇന്ത്യന്‍ റെയില്‍വേ പിടികൂടിയത്.പിടിക്കപ്പെട്ടാല്‍ ടിക്കറ്റില്ലാത്ത യാത്രക്കാരന് ടിക്കറ്റിന്റെ വിലയ്ക്കൊപ്പം കുറഞ്ഞത് 250 രൂപ പിഴയും നല്‍കണം. ഒരു വ്യക്തി തുക നല്‍കാന്‍ വിസമ്മതിക്കുകയോ അല്ലെങ്കില്‍ അതിനുള്ള പണമില്ലെങ്കിലോ, അദ്ദേഹത്തെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന് (ആര്‍പിഎഫ്) കൈമാറും. തുടര്‍ന്ന് റെയില്‍വേ നിയമത്തിലെ സെക്ഷന്‍ 137 പ്രകാരം അവരെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. ഇതോടെ പടിക്കപ്പെട്ടയാള്‍ 1000 രൂപ പിഴയൊടുക്കേണ്ടിവരും. അതിനും തയ്യാറായില്ലെങ്കില്‍ ആറുമാസം വരെ വരെ ജയിലില്‍ അടയ്ക്കപ്പെടാം.

സാമ്പത്തിക പ്രതിസന്ധി; മാരുതി സുസുക്കി3,000 കരാര്‍ ജോലികള്‍ വെട്ടിക്കുറച്ചു

2018-2017 ലെ റെയില്‍വേയുടെ സാമ്പത്തിക റിപ്പോര്‍ട്ട് പരിശോധിച്ച പാര്‍ലമെന്റ് റെയില്‍വേ കണ്‍വെന്‍ഷന്‍ കമ്മിറ്റി ടിക്കറ്റെടുക്കാത്ത യാത്രക്കാര്‍ വഴി വരുന്ന വരുമാനം നഷ്ടപ്പെടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ റെയില്‍വെ ബോര്‍ഡ് വിവിധ സോണുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

English summary

ഇന്ത്യന്‍ റെയില്‍വേയ്ക്ക് വര്‍ഷംതോറും പിഴയായി ലഭിക്കുന്നത് കോടികള്‍

Railways earn Rs 1377 crore in fines from ticketless passengers since 2016
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X