ഇനി മുതല്‍ വിറ്റസാധനം തിരിച്ചെടുക്കില്ലെന്ന അറിയിപ്പ് പാടില്ലെന്ന് ഹൈക്കോടതി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നമ്മളെല്ലാവരുംതന്നെ കടകളില്‍ പോയി സാധങ്ങള്‍ വാങ്ങുന്നവരാണ്. അത് തുണിക്കടയാണേലും ഫാന്‍സികടയാണേലും അവര്‍ തരുന്ന ബില്ലില്‍ ഇങ്ങനെ എഴിതിയിരിക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിരിക്കുമല്ലേ? 'വിറ്റ സാധനം തിരിച്ചെടുക്കുകയോ മാറ്റി നല്‍കുകയോ ചെയ്യില്ല' എന്ന്. ഓന്നാല്‍ ഇനി മുതല്‍ അങ്ങനെ എഴുതിയിരിക്കുന്നത് കണേണ്ടി വരില്ല.

 

'വിറ്റ സാധനം തിരിച്ചെടുക്കുകയോ മാറ്റി നല്‍കുകയോ ചെയ്യില്ല' എന്ന വ്യാപാര സ്ഥാപനങ്ങളിലെ അറിയിപ്പ് ഉപഭോക്തൃ വിരുദ്ധമെന്ന് കേരള ഹൈക്കോടതി. ഇത്തരം അറിയിപ്പുകള്‍ക്കെതിരേയുള്ള ഗവ. ഉത്തരവ് റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അതോറിറ്റി (സിയാല്‍) സമര്‍പ്പിച്ച റിട്ട് ഹര്‍ജി ഹൈക്കോടതി തള്ളി. നേരത്തെ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കാന്റീനില്‍നിന്ന് വാങ്ങിയ സാധനങ്ങള്‍ക്ക് നല്‍കിയ ബില്ലില്‍ 'വിറ്റ സാധനം തിരിച്ചെടുക്കുകയോ മാറ്റി നല്‍കുകയോ ചെയ്യില്ല' എന്ന് രേഖപ്പെടുത്തിയിരുന്നു.

എസ്ബിഐ ടാക്‌സ് സേവിംഗ്‌സ് സ്‌കീം: യോഗ്യത, പലിശ നിരക്ക് വിശദാംശങ്ങള്‍ ഇങ്ങനെയാണ്

ഇനി മുതല്‍ വിറ്റസാധനം തിരിച്ചെടുക്കില്ലെന്ന അറിയിപ്പ് പാടില്ലെന്ന് ഹൈക്കോടതി

ഇത് ഗുണമേന്മയില്ലാത്ത ഉത്പന്നം മാറി ലഭിക്കാനുള്ള ഉപഭോക്താവിന്റെ അവകാശത്തിന്റെ ലംഘനമാണെന്നും നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് ഇടുക്കി ജില്ലാ ഉപഭോക്തൃ വിജിലന്‍സ് ഫോറം എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ ഹര്‍ജി നല്‍കിയിരുന്നു.എന്നാല്‍ ഈ പരാതി പരിശോധിച്ച എറണാകുളം ഫോറം, വിജിലന്‍സ് ഫോറത്തിന്റെ വാദം അംഗീകരിച്ചു. കേസ് നടത്തിപ്പ് ചെലവായി പരാതിക്കാരന് അയ്യായിരം രൂപ നല്‍കാനും വിധി പുറപ്പെടുവിച്ചിരുന്നു.

ജീവനക്കാരുടെ ഇപിഎഫ് വിഹിതം കുറയും; കയ്യില്‍ കിട്ടുന്ന ശമ്പളം കൂടും

എന്നാല്‍ ഇതിനെതിരേ സിയാല്‍ സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. സംസ്ഥാന കമ്മീഷന്‍ അപ്പീല്‍ തള്ളുകയും കേസ് നടത്തിപ്പ് ചെലവ് പതിനായിരം രൂപയായി വര്‍ധിപ്പിക്കുകയും ചെയ്യുകയാണ് ഉണ്ടായത്. തുടര്‍ന്ന് സിയാല്‍ ഹൈക്കോടതിയില്‍ നല്‍കിയ റിട്ട് ഹര്‍ജിയാണ് കഴിഞ്ഞ ദിവസം തള്ളിയിരിക്കുന്നത്.ഇടുക്കി ജില്ലാ കണ്‍സ്യൂമര്‍ വിജിലന്‍സ് ഫോറം പ്രസിഡന്റ് എം.എന്‍.മനോഹര്‍, സെക്രട്ടറി സെബാസ്റ്റ്യന്‍ എബ്രഹാം എന്നിവരാണ് ഏഴുവര്‍ഷത്തെ നിയമപോരാട്ടം നടത്തിയാണ് ഇത്തരമൊരു വിധി നേടിയെടുത്തത്.

Read more about: trade വ്യാപാരം
English summary

ഇനി മുതല്‍ വിറ്റസാധനം തിരിച്ചെടുക്കില്ലെന്ന അറിയിപ്പ് പാടില്ലെന്ന് ഹൈക്കോടതി

the high court ordered that merchants have no right to indicate the sold product cannot be take back
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X