അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വിലയില്‍ കുറവുണ്ടാകുമെന്ന് അമിതാഭ് കാന്ത്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടുത്ത 3-4 വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില ജ്വലന എഞ്ചിന്‍ കാറുകള്‍ക്ക് തുല്യമാകുമെന്ന് എന്‍ടിഐ ആയോഗ് സിഇഒ അമിതാഭ് കാന്ത് പറഞ്ഞു.ബാറ്ററി വില കുറയുന്നതുമൂലം ഇന്ത്യ ഈ മാറ്റത്തിന് തയ്യാറാകണമെന്നും അമിതാബ് കാന്ത് അഭിപ്രായപ്പെട്ടു. രാജ്യത്ത് ആയിരം പേര്‍ക്ക് 28 കാറുകളാണ് നലിവിലുള്ളത്. അതേസമയം യൂറോപിലും, യുഎസിലും ആയിരം പേര്‍ക്ക് യഥാക്രമം 850, 980 കാറുകളുണ്ടെന്നാണ് നിതി ആയോഗ് സിഇഒ പറയുന്നത്.

ഇന്ത്യ നഗരവല്‍ക്കരണത്തിലേക്ക് മാറുമ്പോള്‍ ഭാവി എല്ലാവരും ഇലക്ട്രിക് വാഹനങ്ങിലേക്ക് മാറും.ഇലക്ട്രിക് വാഹനങ്ങള്‍ സാധാരണ രീതിയില്‍ ഉപയോഗിക്കുന്ന ലിഥിയം, അയേണ്‍ ബാറ്ററികളുടെ വിലയില്‍ കുറവ് വന്നേക്കുമെന്നാണ് നിതി ആയോഗ് സിഇഒ വ്യക്തമാക്കിയിട്ടുള്ളത്. ''ഭാവിയില്‍ ആളുകള്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പോകേണ്ട ഒരു നയ ചട്ടക്കൂട് ഞങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്, ആളുകള്‍ക്ക് ഇതിനായി പോകാന്‍ ഒരു സാമ്പത്തിക പ്രോത്സാഹനം സൃഷ്ടിക്കുമെന്നും'' കാന്ത് നിരീക്ഷിച്ചു.

<strong> ട്രെയിനുകളില്‍ ജിപിഎസ്, 700 ഓളം ട്രെയിനുകളുടെ തത്സമയ നിരീക്ഷണം ആരംഭിക്കുന്നു</strong> ട്രെയിനുകളില്‍ ജിപിഎസ്, 700 ഓളം ട്രെയിനുകളുടെ തത്സമയ നിരീക്ഷണം ആരംഭിക്കുന്നു

 അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ

അതേസമയം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നത് മൂലം രാജ്യത്തെ വാഹനവില്‍പ്പനയില്‍ ഭീമമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തെ വാഹനങ്ങളെ പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങളെ പൂര്‍ണമായും ഇലക്ട്രിക്വത്കരിക്കാന്‍ വലിയ പ്രയത്നം ആവശ്യമാണ്. എന്നാല്‍ ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പ്പാദം വര്‍ധിപ്പിക്കേണ്ട ആവശ്യകതയും ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പ്പാദനം വര്‍ധിപ്പിച്ചാല്‍ മാത്രമേ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിച്ചപോലെ കാര്യങ്ങള്‍ എളുപ്പത്തിലാകൂ.

 പുതിയ മോട്ടോര്‍ വാഹന നിയമങ്ങള്‍ 2019: വാഹന നിയമത്തിലെ പുതിയ മാറ്റങ്ങള്‍ ഇവയാണ് പുതിയ മോട്ടോര്‍ വാഹന നിയമങ്ങള്‍ 2019: വാഹന നിയമത്തിലെ പുതിയ മാറ്റങ്ങള്‍ ഇവയാണ്

അതേസമയം വാഹന നിര്‍മ്മാതാക്കള്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ നിലവില്‍ ആരംഭിച്ചിട്ടില്ല. നിരവധി പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ വിറ്റഴിക്കാന്‍ സാധിക്കാതെ ഫാക്ടറികള്‍ കെട്ടിക്കിടക്കുന്നതാണ് ഇതിന്റെ പ്രധാന കാരണം. ഇന്ത്യ ആധുനികവത്കരിക്കുന്നതിനനുസരിച്ച് രാജ്യം നഗരവല്‍ക്കരണത്തിന്റെ ഒരു മാതൃക സൃഷ്ടിക്കുന്നുവെന്നത് നിര്‍ണായകമാണ്, അവിടെ നമ്മുടെ ജലം പുനരുപയോഗം ചെയ്യാനും മാലിന്യങ്ങള്‍ പുനരുപയോഗം ചെയ്യാനും സാധിക്കും, അവിടെ പൊതുഗതാഗതമുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഞങ്ങള്‍ക്ക് കഴിയും അമിതാബ് കാന്ത് പറഞ്ഞു.

Read more about: vehicle വാഹനം
English summary

അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വിലയില്‍ കുറവുണ്ടാകുമെന്ന് അമിതാഭ് കാന്ത്

Cost of EVs will be at par with fossil fuel cars in 3-4 years Amitabh Kant
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X