വീണ്ടും ബാങ്ക് ലയനം; ഇന്ത്യയിൽ ഇനി അവശേഷിക്കുന്നത് വെറും 12 പൊതുമേഖല ബാങ്കുകൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മോദി സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷമുള്ള മൂന്നാമത്തെ ബാങ്ക് ലയനത്തിനാണ് ഇന്ന് രാജ്യം സാക്ഷ്യം വഹിച്ചത്. ഒന്നാം മോദി മന്ത്രിസഭയുടെ കാലത്തായിരുന്നു ആദ്യ രണ്ട് ലയനങ്ങൾ. ഇന്നത്തെ ലയനം പ്രഖ്യാപനം കൂടി പുറത്തു വന്നതോടെ ഇനി വെറും 12 പൊതുമേഖല ബാങ്കുകൾ മാത്രമാണ് രാജ്യത്തുള്ളത്. 2017ൽ ഇന്ത്യയിൽ 27 പൊതുമേഖലാ ബാങ്കുകൾ ഉണ്ടായിരുന്നു.

 

ഇന്ന് ലയിച്ച ബാങ്കുകളുടെ ലിസ്റ്റ്

 • പഞ്ചാബ് നാഷണൽ ബാങ്ക് + ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ് + യുണൈറ്റഡ് ബാങ്ക്
 • കാനറ ബാങ്ക് + സിൻഡിക്കേറ്റ് ബാങ്ക്
 • യൂണിയൻ ബാങ്ക് + ആന്ധ്ര ബാങ്ക് + കോർപ്പറേഷൻ ബാങ്ക്
 • ഇന്ത്യൻ ബാങ്ക് + അലഹബാദ് ബാങ്ക്
വീണ്ടും ബാങ്ക് ലയനം; ഇന്ത്യയിൽ ഇനി അവശേഷിക്കുന്നത് വെറും 12 പൊതുമേഖല ബാങ്കുകൾ

മുകളിൽ പറഞ്ഞ നാല് ബാങ്കുകൾ കൂടാതെ താഴെ പറയുന്നവയാണ് 12 പൊതുമേഖല ബാങ്കുകളിൽ ഉൾപ്പെടുന്ന മറ്റ് ബാങ്കുകൾ.

 • ബാങ്ക് ഓഫ് ബറോ‍ഡ
 • യൂക്കോ ബാങ്ക്
 • ഇന്ത്യൻ ഓവർസീസ് ബാങ്ക്
 • ബാങ്ക് ഓഫ് ഇന്ത്യ
 • പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്
 • ബാങ്ക് ഓഫ് മഹാരാഷ്ട്ര
 • സെൻട്രൽ ബാങ്ക്
 • എസ്ബിഐ

ബാങ്ക് ഓഫ് ബറോഡ, ദേനാ ബാങ്ക്, വിജയ ബാങ്ക് എന്നീ മൂന്ന് പൊതുമേഖലാ ബാങ്കുകൾ കഴിഞ്ഞ സെപ്റ്റംബറിലാണ് ലയിപ്പിച്ചത്. ലയനത്തിന് ശേഷം ബാങ്കുകളുംട പ്രവർത്തനം മെച്ചപ്പെട്ടുവെന്നും 20.5 ശതമാനം ലോൺ നിരക്ക് വർദ്ധിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. ലയിപ്പിച്ച സ്ഥാപനം 2019 ഏപ്രിൽ-ജൂൺ മാസങ്ങളിൽ 710 കോടി രൂപയുടെ ലാഭമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിനുമുമ്പ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീർ & ജയ്പൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, ഭാരതീയ മഹിളാ ബാങ്ക് എന്നിവയെ 2017 ഏപ്രിൽ 1നും ലയിപ്പിച്ചിരുന്നു.

malayalam.goodreturns.in

English summary

വീണ്ടും ബാങ്ക് ലയനം; ഇന്ത്യയിൽ ഇനി അവശേഷിക്കുന്നത് വെറും 12 പൊതുമേഖല ബാങ്കുകൾ

With today's merger announcement, there are only 12 PSU banks in India. Read in malayalam.
Story first published: Friday, August 30, 2019, 17:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X