ചെയർമാനാക്കാതെ അവഗണിച്ചു; സിബിഡിടി അംഗം അഖിലേഷ് രഞ്ജൻ വിരമിക്കാൻ ഒരുങ്ങുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെയർമാൻ തസ്തികയിലേക്ക് അവഗണിച്ചതിനെ തുടർന്ന് സിബിഡിടി അംഗം അഖിലേഷ് രഞ്ജൻ വിരമിക്കാൻ ഒരുങ്ങുന്നു. ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് അവഗണിക്കപ്പെട്ട സിബിഡിടി അംഗം അഖിലേഷ് രഞ്ജൻ സ്വമേധയാ വിരമിക്കണമെന്ന ആവശ്യവുമായി സർക്കാരിന് കത്തെഴുതിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഡയറക്ട് ടാക്സ് തലവനായ രഞ്ജൻ "കുടുംബപരവും വ്യക്തിപരവുമായ കാരണങ്ങളാൽ സേവനത്തിൽ നിന്ന് വിരമിക്കുന്നതായാണ് അറിയിച്ചിരിക്കുന്നത്.

ചെയർമാനാക്കാതെ അവഗണിച്ചു; സിബിഡിടി അംഗം അഖിലേഷ് രഞ്ജൻ വിരമിക്കാൻ ഒരുങ്ങുന്നു

ഓഗസ്റ്റ് 31 ന് വിരമിക്കാനിരുന്ന സിബിഡിടി ചെയർമാൻ പി.സി മോഡിക്ക് സർക്കാർ ഒരു വർഷത്തെ കാലാവധി നീട്ടി നൽകിയതിനെ തുടർന്നാണ് അഖിലേഷ് രഞ്ജൻ വിആർഎസ് സമർപ്പിച്ചത്. 1982 ബാച്ചിലെ ഇന്ത്യൻ റവന്യൂ സർവീസ് ഉദ്യോഗസ്ഥനായ രഞ്ജന്റെ യഥാർത്ഥ വിരമിക്കൽ കാലാവധി അടുത്ത വർഷം ഏപ്രിൽ വരെയാണ്.

1982 ബാച്ച് ഇന്ത്യൻ റവന്യൂ സർവീസ് (ഐ.ആർ.എസ്.-ആദായനികുതി കേഡർ) ഉദ്യോഗസ്ഥനായ മോദി ഫെബ്രുവരിയിലാണ് സി.ബി.ഡി.ടി. ചെയർമാനായത്. 1983 ബാച്ച് ഐ.ആർ.എസ് ഉദ്യോഗസ്ഥനായ പ്രഭാഷ് ശങ്കറിനെ സി.ബി.ഡി.ടി.യുടെ പുതിയ അംഗമായി നിയമിച്ചു. പി.കെ. ഡാഷ്, അഖിലേഷ് രഞ്ജൻ, നീന കുമാർ എന്നിവരെയാണ് സർക്കാർ മറ്റംഗങ്ങളായി നിലനിർത്തിയിരുന്നത്.

malayalam.goodreturns.in

English summary

ചെയർമാനാക്കാതെ അവഗണിച്ചു; സിബിഡിടി അംഗം അഖിലേഷ് രഞ്ജൻ വിരമിക്കാൻ ഒരുങ്ങുന്നു

Akhilesh Ranjan submitted VRS after the government extended a one-year term for PC Modi, who is due to retire on August 31. Read in malayalam
Story first published: Saturday, August 31, 2019, 14:53 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X