വാഹനം ഓടിക്കുന്നവർ സൂക്ഷിക്കുക; നാളെ മുതൽ പുതിയ നിയമങ്ങൾ, കനത്ത പിഴ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ട്രാഫിക് നിയമങ്ങൾ ലംഘിക്കുക എന്നത് ഇനി അൽപ്പം പ്രയാസകരമായ കാര്യമാണ്. മദ്യപിച്ച് വാഹനമോടിക്കുകയോ ആംബുലൻസിനോ അഗ്നിശമന സേനയ്‌ക്കോ വഴിയൊരുക്കാതിരിക്കുകയോ ചെയ്താൽ നാളെ മുതൽ 10,000 രൂപ പിഴയോ അല്ലെങ്കിൽ തടവ് ശിക്ഷയോ ലഭിക്കും. ചില സാഹചര്യങ്ങളിൽ രണ്ടും ബാധകമാകും.

ലക്ഷ്യം സുരക്ഷ

ലക്ഷ്യം സുരക്ഷ

റോഡ് സുരക്ഷയെക്കുറിച്ച് പ്രത്യേക നിയമം നടപ്പാക്കാനുള്ള സർക്കാരിന്റെ കന്നി ശ്രമമായ ബില്ലിന് രാഷ്ട്രപതി ഈ മാസം ആദ്യമാണ് അനുമതി നൽകിയത്. വാഹന നിർമ്മാതാക്കൾ, ഡ്രൈവർമാർ, ക്യാബ് അഗ്രഗേറ്റർമാർ എന്നിവർക്കായാണ് നിയമം കർശനമാക്കിയിരിക്കുന്നത്. റോഡ് സുരക്ഷ മെച്ചപ്പെടുത്തുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം. നാളെ മുതൽ നടപ്പാക്കുന്ന ചില നിയമ പരിഷ്കാരങ്ങൾ താഴെ പറയുന്നവയാണ്.

നിയമ ലംഘനങ്ങൾ ഇവയാണ്

നിയമ ലംഘനങ്ങൾ ഇവയാണ്

  • സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക‌
  • പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിക്കുക
  • മദ്യപിച്ച് വാഹനമോടിക്കുക
  • അമിത വേഗത
  • ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിക്കുക
  • വാഹനങ്ങളിൽ അമിതഭാരം കയറ്റുക
ലൈസൻസ് റദ്ദാക്കും

ലൈസൻസ് റദ്ദാക്കും

ഇനി മുതൽ ഹെൽമെറ്റ് ഇല്ലാതെ വാഹനം ഓടിക്കുന്നവരിൽ നിന്ന് 1,000 രൂപ പിഴയീടായ്ക്കുക മാത്രമല്ല, മൂന്ന് മാസത്തേക്ക് ലൈസൻസ് താൽക്കാലികമായി കട്ട് ചെയ്യുകയും ചെയ്യും. ഇത്തരത്തിലുള്ള കർശന നിയമങ്ങളിലൂടെ പൗരന്മാർക്കിടയിൽ ഉത്തരവാദിത്തബോധം വളർത്തുന്നതിന് മോട്ടോർ വെഹിക്കിൾസ് ആക്റ്റ് സഹായിക്കുമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.

ലൈസൻസ് കിട്ടാൻ പാട്പെടും

ലൈസൻസ് കിട്ടാൻ പാട്പെടും


ഡ്രൈവിംഗ് ടെസ്റ്റുകൾ സാങ്കേതികവിദ്യാധിഷ്ഠിതമാക്കുന്നതിനാൽ ഒരു വ്യക്തിക്ക് മതിയായ കഴിവുകൾ ഇല്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസ് (ഡിഎൽ) നേടുന്നത് എളുപ്പമായിരിക്കില്ല. നിലവിൽ, ലൈസൻസ് നേടുന്നതിനുള്ള പരിശോധന മാനുവലാണ്. ശരിയായ പരിശീലനം ലഭിക്കാത്ത ആളുകൾ‌ക്കും പലപ്പോഴും ലൈസൻസ് ലഭിക്കും. ഇത് ധാരാളം റോഡപകടങ്ങളും മരണങ്ങളും ഗുരുതരമായ പരിക്കുകളും ഉണ്ടാക്കാനും കാരണമാകുന്നു.

വിമർശനം

വിമർശനം

ഉയർന്ന പിഴകൾ നടപ്പാക്കുന്നത് വാഹന അച്ചടക്കം മെച്ചപ്പെടുത്തുകയും ദൈനംദിന യാത്രക്കാരെ റോഡിൽ കൂടുതൽ സുരക്ഷിതരാക്കുകയും ചെയ്യും. എന്നാൽ ഓരോ വർഷവും പിഴകൾ 10% വർദ്ധിപ്പിക്കാനുള്ള ഗവൺമെന്റിന്റെ നീക്കം ഏകപക്ഷീയമാണെന്നാണ് ചിലരുടെ എങ്കിലും അഭിപ്രായം. ഇത് സർക്കാരിന്റെ കീശ നിറക്കാനുള്ള മാർ​ഗമാണെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്.

malayalam.goodreturns.in

English summary

വാഹനം ഓടിക്കുന്നവർ സൂക്ഷിക്കുക; നാളെ മുതൽ പുതിയ നിയമങ്ങൾ, കനത്ത പിഴ

Drunk driving, failure to make way for an ambulance or fire brigade can result in a fine of up to Rs 10,000 or imprisonment from tomorrow. Read in malayalam.
Story first published: Saturday, August 31, 2019, 16:51 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X