ഹോങ്കോങ്ങിൽ പ്രക്ഷോഭം രൂക്ഷം; ഇന്ത്യൻ ജ്വല്ലറികൾ ആശങ്കയിൽ, കാരണമെന്ത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹോങ്കോങില്‍ തുടരുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ രൂക്ഷമാകുന്നു, ഇന്ത്യയിൽ ജ്വല്ലറി ഉടമകൾ ആശങ്കയിൽ. ഇന്ത്യയുടെ ഏറ്റവും വലിയ വിപണിയായ ഹോങ്കോങ്ങിലേക്കുള്ള രത്നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതി ഒരു വർഷം മുമ്പത്തേതിനേക്കാൾ 6.6 ശതമാനമാണ് കുറഞ്ഞ്. ഏപ്രിലിൽ ആരംഭിച്ച സാമ്പത്തിക വർഷത്തിന്റെ ആദ്യ നാല് മാസങ്ങളിൽ 3.2 ബില്യൺ ഡോളറായാണ് ഹോങ്കോങ്ങിൽ നിന്നുള്ള വരുമാനം കുറഞ്ഞതെന്ന് ജെം ആൻഡ് ജ്വല്ലറി എക്‌സ്‌പോർട്ട് പ്രമോഷൻ കൗൺസിൽ വ്യക്തമാക്കി.

പ്രതിഷേധം തുടർന്നാൽ
 

പ്രതിഷേധം തുടർന്നാൽ

ഹോങ്കോങ്ങിൽ പ്രതിഷേധം തുടരുകയാണെങ്കിൽ ഇടിവ് കൂടുതൽ ശക്തമാകുമെന്ന് വ്യാപാര മന്ത്രാലയത്തിന്റെ പിന്തുണയുള്ള ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ സബ്യാസാച്ചി റേ പറഞ്ഞു. ഹോങ്കോങ്ങിലെ പ്രശ്നങ്ങൾ തുടരുന്നത് വാങ്ങുന്നവരുടെ എണ്ണത്തെയും വ്യാപാരത്തിന്റെ ഒഴുക്കിനെയും ബാധിക്കുമെന്നതിനാൽ കയറ്റുമതി കുറയുന്ന പ്രവണതകൾ വർദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചൈനയിലേക്കുള്ള ഇടനാഴി

ചൈനയിലേക്കുള്ള ഇടനാഴി

യുഎസും ചൈനയും തമ്മിലുള്ള വാണിജ്യ യുദ്ധം കാരണം ഹോങ്കോങ്ങിലേക്കുള്ള കയറ്റുമതി കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഏകദേശം 17 ശതമാനം ഇടിഞ്ഞ് 11.1 ബില്യൺ ഡോളറിലെത്തി. ചൈനയിലേക്കുള്ള ചരക്കുകളുടെ ഒരു ഇടനാഴിയായാണ് ഹോങ്കോംഗ് പ്രവർത്തിക്കുന്നത്. പ്രതിഷേധം തുടരുകയാണെങ്കിൽ മുഴുവൻ ശൃംഖലയും പ്രശ്നം ബാധിക്കുമെന്നും റേ പറഞ്ഞു.

സ്വർണം വാങ്ങുന്നവർ സൂക്ഷിക്കുക; ഇല്ലെങ്കിൽ ദു:ഖിക്കേണ്ടി വരും

പ്രതിഷേധത്തിന് കാരണം

പ്രതിഷേധത്തിന് കാരണം

ഹോങ്കോങ്ങിൽ പ്രതിഷേധം ആരംഭിച്ചത് ഏകദേശം മൂന്ന് മാസങ്ങൾക്ക് മുമ്പാണ്. 2019 ഏപ്രിൽ 3 -ന് ഹോങ്കോങ്ങിലെ ചീഫ് എക്സിക്യൂട്ടീവ് ആയ കാരി ലാം അവതരിപ്പിച്ച ഒരു ബിൽ ആണ് പ്രതിഷേധത്തിന് കാരണം. പ്രസ്തുത ബിൽ, കുറ്റക്കാരായ ഹോങ്കോങ് പൗരന്മാരെ ചൈനയിലേക്ക് നാടുകടത്തുന്ന പ്രക്രിയ എളുപ്പമാക്കുന്ന ഒന്നായിരുന്നു. തങ്ങളുടെ ജനാധിപത്യപരമായ ഇടത്തിലേക്കുള്ള ചൈനയുടെ അധിനിവേശമായാണ് ഹോങ്കോങ് പൗരന്മാർക്ക് ഇത് അനുഭവപ്പെട്ടത്.

ജനകോടികളുടെ വിശ്വസ്ത സ്ഥാപനം!! അറ്റ്‍ലസ് രാമചന്ദ്രൻ വീണ്ടും സ്വർണ വ്യാപാരത്തിലേയ്ക്ക്

സാമ്പത്തിക മാന്ദ്യം

സാമ്പത്തിക മാന്ദ്യം

തുടർച്ചയായ അശാന്തി നിലനിൽക്കുന്നതിനാൽ യുഎസ്-ചൈന വ്യാപാര യുദ്ധത്തോടെ സമ്മർദ്ദത്തിലായിരുന്ന ഹോങ്കോങ്ങിനെ സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് നയിക്കാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദ​ഗ്ധരുടെ വിലയിരുത്തൽ. ബ്ലൂംബെർഗ് ഇന്റലിജൻസ് പ്രകാരം ചൈനയിലെ പ്രധാന ഭൂപ്രദേശങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണം കുറയുകയും സ്വർണ്ണവില കുതിച്ചുയരുകയും ചെയ്യുന്നതിനാൽ ഇത് നഗരത്തിലെ റീട്ടെയിൽ ജ്വല്ലറി വിൽപ്പനയെയും ബാധിക്കും. സംഘർഷങ്ങൾ കാരണം ഹോങ്കോങ്ങിൽ നടക്കാനിരിക്കുന്ന ഒരു പ്രധാന വ്യാപാര മേളയിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടാകുന്നത് ഇന്ത്യയുടെ കയറ്റുമതിയെ കൂടുതൽ ദുർബലമാക്കുമെന്നും റേ പറഞ്ഞു.

സ്വര്‍ണം വില്‍ക്കാനോടും മുന്‍പ് ഒരു നിമിഷം ശ്രദ്ധിക്കൂ

ജ്വല്ലറി & ജെം മേള

ജ്വല്ലറി & ജെം മേള

സെപ്റ്റംബർ 16 മുതൽ സെപ്റ്റംബർ 22 വരെ നടക്കാനിരിക്കുന്ന സെപ്റ്റംബർ ഹോങ്കോംഗ് ജ്വല്ലറി & ജെം മേളയെക്കുറിച്ചും ചില ആശങ്കകൾ ഉയരുന്നുണ്ട്. ഇത് സംബന്ധിച്ച് ഹോങ്കോംഗ് വ്യാപാര മേളയുടെ സംഘാടകർക്ക് അയച്ച ഇമെയിലും കോളുകൾക്കും ഉടനടി മറുപടി ലഭിച്ചിരുന്നില്ലെന്നാണ് വിവരം. എന്നാൽ ഷെഡ്യൂൾ ചെയ്ത പ്രകാരം ഷോ നടക്കുമെന്ന് സെപ്റ്റംബർ 2 ന് വെബ്‌സൈറ്റിലെ അപ്‌ഡേറ്റിൽ അറിയിച്ചു. ഈ വർഷം മേളയിലെ ഇന്ത്യൻ പവലിയനിൽ പങ്കെടുക്കാൻ നൂറോളം എക്സിബിറ്റർമാരാണ് പണം നൽകിയിട്ടുള്ളതെന്നും റേ പറഞ്ഞു.

malayalam.goodreturns.in

English summary

ഹോങ്കോങ്ങിൽ പ്രക്ഷോഭം രൂക്ഷം; ഇന്ത്യൻ ജ്വല്ലറികൾ ആശങ്കയിൽ, കാരണമെന്ത്?

Continuing political tensions in Hong Kong are escalating, with jewelery owners in India worried. Exports of diamonds and jewelery to India's largest market, Hong Kong, fell 6.6 percent from a year earlier. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X