എൽഐസി നിക്ഷേപം നടത്തിയിരിക്കുന്ന ഓഹരികൾ കടുത്ത നഷ്ട്ടത്തിൽ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2019 മെയ് മുതൽ നിഫ്റ്റിക്ക് 10 ശതമാനത്തിൽ കൂടുതൽ നഷ്ടം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. മന്ദഗതിയിലുള്ള വളർച്ചയും, വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെ വൻ വിൽപ്പനയും, ആഗോള പരിതസ്ഥിതികളുമൊക്കെയാണ് ഇടിവിന് പ്രധാന കാരണം. ഈ സ്ഥിതി എൽഐസി പോലുള്ള സ്ഥാപനങ്ങളെയും ബാധിച്ചു തുടങ്ങി.

ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകളനുസരിച്ച് 2018 ഡിസംബർ മുതൽ എൽ‌ഐ‌സിയുടെ പോർട്ട്‌ഫോളിയോയുടെ 80 ശതമാനവും നഷ്ട്ടത്തിലാണ്. കപ്പൽ നിർമ്മാണം, പാദരക്ഷകൾ, ഫാർമ, ഐടി, സിമൻറ്, രാസവസ്തുക്കൾ തുടങ്ങിയ മേഖലകളിൽ നിന്നുള്ള ചുരുക്കം ചില ഓഹരികൾ മാത്രമാണ് നേട്ടത്തിലുള്ളത്. പി‌എസ്‌യു കപ്പൽ നിർമ്മാണ കമ്പനിയായ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡിംഗ് & എഞ്ചിനീയേഴ്സ് ആണ് പോർട്ട്‌ഫോളിയോയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ കമ്പനി. ഇതുവരെ 46 ശതമാനം വരുമാനം ലഭിച്ച ഓഹരികൾ ജനുവരി ഒന്നിന് 91.40 രൂപയിൽ നിന്ന് ഓഗസ്റ്റ് 30 ന് 133.30 രൂപയായി ഉയർന്നു.

എല്‍ഐസിയുടെ ജീവന്‍ ലാഭ് ഇന്‍ഷൂറന്‍സ് പോളിസി മാത്രമല്ല, നിക്ഷേപ പദ്ധതി കൂടിയാണ്- പോളിസിയെ കുറിച്ച് അറിയേണ്ടതെല്ലാംഎല്‍ഐസിയുടെ ജീവന്‍ ലാഭ് ഇന്‍ഷൂറന്‍സ് പോളിസി മാത്രമല്ല, നിക്ഷേപ പദ്ധതി കൂടിയാണ്- പോളിസിയെ കുറിച്ച് അറിയേണ്ടതെല്ലാം

എൽഐസി നിക്ഷേപം നടത്തിയിരിക്കുന്ന ഓഹരികൾ കടുത്ത നഷ്ട്ടത്തിൽ

ഇതേ കാലയളവിൽ ബി‌എസ്‌ഇ സെൻ‌സെക്‍സ് 0.85 ശതമാനം ഉയർ‌ന്നു. ബി‌എസ്‌ഇ മിഡ്‌ക്യാപ്, സ്മോൾ‌ക്യാപ് സൂചികകൾ‌ യഥാക്രമം 14 ശതമാനവും 16 ശതമാനവും കുറഞ്ഞു. ഗാർഡൻ റീച്ചിൽ 223 ശതമാനം ഉയർന്ന് അറ്റാദായം 25.30 കോടി രൂപയായി ഉയർന്നു. കമ്പനിയുടെ അറ്റവിൽപ്പന 12 ശതമാനം കുറഞ്ഞ് 168 കോടി രൂപയായി.

എൽ‌ഐ‌സി പോർട്ട്‌ഫോളിയോയിലെ ബാറ്റ ഇന്ത്യ (37 ശതമാനം), പ്രോക്ടർ ആൻഡ് ഗാംബിൾ ഹെൽത്ത് (30 ശതമാനം), ഹൈഡൽബർഗ് സിമൻറ് (29 ശതമാനം), ഗുജറാത്ത് സ്റ്റേറ്റ് പെട്രോനെറ്റ് (25 ശതമാനം) എന്നിങ്ങനെയാണ് ഉയർച്ച കൈവരിച്ചിരിക്കുന്നത്. 2019 ജൂണിലെ കണക്കുപ്രകാരം എല്‍ഐസിയുടെ പോര്‍ട്ട്‌ഫോളിയോയില്‍ 350ലേറെ കമ്പനികളുടെ ഓഹരികളാണുള്ളത്.

എൽഐസി ന്യൂ ജീവൻ ആനന്ദ്: നിങ്ങൾക്ക് നേട്ടമുണ്ടാക്കുന്നത് ഇങ്ങനെഎൽഐസി ന്യൂ ജീവൻ ആനന്ദ്: നിങ്ങൾക്ക് നേട്ടമുണ്ടാക്കുന്നത് ഇങ്ങനെ

malayalam.goodreturns.in

Read more about: lic എൽഐസി
English summary

എൽഐസി നിക്ഷേപം നടത്തിയിരിക്കുന്ന ഓഹരികൾ കടുത്ത നഷ്ട്ടത്തിൽ

About 80% of LIC's portfolio is underperforming. Sectors like shipbuilding, footwear, pharma, IT, cement and chemicals were the only gainers. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X