മുദ്ര ലോണെടുത്ത് ആളുകൾ ചെയ്യുന്നതെന്ത്? സർക്കാരിന്റെ റിപ്പോർട്ട് പുറത്ത്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സംരംഭകർക്കും സ്വയം തൊഴിൽ തേടുന്നവർക്കും സർക്കാർ നൽകുന്ന വായ്പാ പദ്ധതിയാണ് മുദ്ര ലോൺ. എന്നാൽ തൊഴിൽ മന്ത്രാലയം മുദ്രാ ലോണിന്റെ ​ഗുണഭോക്താക്കൾക്കിടയിൽ നടത്തിയ സർവേ, ഇതുവരെ പരസ്യമാക്കിയിട്ടില്ല. എന്നാൽ ഇന്ത്യൻ എക്സ്പ്രെസിന് ലഭിച്ച തൊഴിൽ മന്ത്രാലയത്തിന് കീഴിൽ ലേബർ ബ്യൂറോ നടത്തിയ പ്രധാൻ മന്ത്രി മുദ്ര യോജന സർവേയെക്കുറിച്ചുള്ള കരട് റിപ്പോർട്ടിൽ മുദ്രാ വായ്പ എടുത്ത അഞ്ചിൽ ഒരു ശതമാനം മാത്രമാണ് പുതിയ ബിസിനസ് ആരംഭിച്ചിരിക്കുന്നതെന്നാണ് വിവരം. ബാക്കിയുള്ളവർ പഴയ ബിസിനസ് വിപുലീകരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.

തൊഴിലവസരങ്ങൾ

തൊഴിലവസരങ്ങൾ

റിപ്പോർട്ട് അനുസരിച്ച് 2015 ഏപ്രിൽ മുതൽ 2017 ഡിസംബർ വരെ 1.12 കോടി അധിക തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടുവെന്നും കണ്ടെത്തി. ഇതിൽ 51.06 ലക്ഷം പേർ സ്വയം തൊഴിൽ ചെയ്യുന്നവരോ ജോലി ചെയ്യുന്ന ഉടമകളോ ആണ്. 60.94 ലക്ഷം പേർ ജോലിക്കാരോ കൂലിപ്പണിക്കാരോ ആണ്. ഇത് കണക്കിലെടുക്കുമ്പോൾ, 33 മാസത്തിനുള്ളിൽ അധിക ജോലികളുടെ എണ്ണം മൊത്തം വായ്പകളുടെ 10 ശതമാനത്തിൽ കുറവാണ്.

പ്രധാന കണ്ടെത്തലുകൾ

പ്രധാന കണ്ടെത്തലുകൾ

2019 മാർച്ച് 27 ലെ കരട് റിപ്പോർട്ടാണ് ഇന്ത്യൻ എക്സ്പ്രസിന് ലഭിച്ചിരിക്കുന്നത്. 97,000 ഗുണഭോക്താക്കളിലാണ് സർവേ നടത്തിയിരിക്കുന്നത്. 2018 ഏപ്രിൽ മുതൽ നവംബർ വരെയുള്ള കണക്കുകളാണിത്. സർവ്വേയിലെ പ്രധാന കണ്ടെത്തലുകൾ പരിശോധിക്കാം.

പ്രധാനമന്ത്രി മുദ്രാ യോജന: 10 ലക്ഷം വരെ ലോണെടുക്കാം, ജാമ്യം വേണ്ടപ്രധാനമന്ത്രി മുദ്രാ യോജന: 10 ലക്ഷം വരെ ലോണെടുക്കാം, ജാമ്യം വേണ്ട

വായ്പാ തുക

വായ്പാ തുക

മുദ്ര ലോൺ മൂന്ന് വിഭാഗങ്ങളായ ശിശു, കിഷോർ, തരുൺ എന്നിവ പ്രകാരം മൊത്തം 5.71 ലക്ഷം കോടി രൂപ വായ്പ അനുവദിച്ചിട്ടുണ്ട്. ആദ്യ മൂന്ന് വർഷങ്ങളിൽ 12.27 കോടി വായ്പ അക്കൗണ്ടുകളിലൂടെയാണ് വായ്പ വിതരണം ചെയ്തത്. ശരാശരി വായ്പാ തുക 46,536 രൂപയാണ്.
2017-18 ൽ അനുവദിച്ച മൊത്തം വായ്പ തുകയുടെ 42% ശിശു വായ്പകൾ (50,000 രൂപ വരെ) ആണ്. 34% കിഷോർ (50,000 മുതൽ 5 ലക്ഷം രൂപ വരെ) വായ്പകൾ. തരുൺ വായ്പകൾ (5 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ) ബാക്കി 24% വരും.

തൊഴിൽ സൃഷ്ടിച്ചവ

തൊഴിൽ സൃഷ്ടിച്ചവ

66% ശിശു വായ്പകളാണ് പുതിയ ജോലി സൃഷ്ടിച്ചത്. കിഷോർ 18.85% പുതിയ ജോലികളും തരുൺ 15.51 ശതമാനവും സൃഷ്ടിച്ചു. ഫലത്തിൽ, സൃഷ്ടിച്ച ഓരോ അധിക ജോലിക്കും വായ്പ 5.1 ലക്ഷം രൂപയായി വർധിക്കും. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലുള്ള കാലതാമസമാണ് ഇതിന് കാരണമെന്ന് വിദ​ഗ്ധർ പറയുന്നു.

തൊഴിലില്ലായ്മയും, ബിസിനസ്സ് പരാജയവും കാരണം വായ്പ തിരിച്ചടയ്ക്കാന്‍ കഴിയുന്നില്ലേ? എന്നാല്‍ നിങ്ങള്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണംതൊഴിലില്ലായ്മയും, ബിസിനസ്സ് പരാജയവും കാരണം വായ്പ തിരിച്ചടയ്ക്കാന്‍ കഴിയുന്നില്ലേ? എന്നാല്‍ നിങ്ങള്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

മുദ്ര യോജന

മുദ്ര യോജന

2015 ഏപ്രിലിലാണ് കേന്ദ്ര സർക്കാർ മുദ്ര യോജന ആരംഭിക്കുന്നത്. കോർപ്പറേറ്റ് ഇതര ചെറുകിട വ്യവസായ മേഖലയ്ക്ക് ബാങ്കുകൾ, എൻ‌ബി‌എഫ്‌സി, മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ (എം‌എഫ്‌ഐ) പോലുള്ള വിവിധ ധനകാര്യ സ്ഥാപനങ്ങൾ വഴി ധനസഹായം നൽകുന്നതിനായുള്ളതാണ് ഈ പദ്ധതി. മുദ്രാ യോജന വഴി ചെറുകിട സംരംഭകര്‍ക്ക് പത്തുലക്ഷം രൂപ വരെയാണ് മുദ്രബാങ്ക് വായ്പ നല്‍കുക.

ഇനി വെറും 59 മിനിട്ടിനുള്ളിൽ വാഹന, ഭവന വായ്പകൾ; സർക്കാരിന്റെ പുതിയ നിർദ്ദേശങ്ങൾ ഇങ്ങനെഇനി വെറും 59 മിനിട്ടിനുള്ളിൽ വാഹന, ഭവന വായ്പകൾ; സർക്കാരിന്റെ പുതിയ നിർദ്ദേശങ്ങൾ ഇങ്ങനെ

malayalam.goodreturns.in

English summary

മുദ്ര ലോണെടുത്ത് ആളുകൾ ചെയ്യുന്നതെന്ത്? സർക്കാരിന്റെ റിപ്പോർട്ട് പുറത്ത്

Only one fifth of those who have taken a mudra loan have started a new business. Read in malayalam.
Story first published: Wednesday, September 4, 2019, 8:20 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X