സംസ്ഥാനത്ത് ഇന്നും സ്വർണ വില കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 27760 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ഒരാഴ്ച്ചയായി ഇന്ത്യയിൽ ഉടനീളം സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വിലയിൽ സമ്മർദ്ദം തുടരുകയാണ്. സെപ്റ്റംബർ നാലിന് സ്വർണത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയായ 29120 രൂപ രേഖപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് വില കുത്തനെ താഴേയ്ക്ക് പോവുകയായിരുന്നു.
സെപ്റ്റംബർ നാലിന് ശേഷം പവന് 1360 രൂപയാണ് സ്വർണ വില കുറഞ്ഞിരിക്കുന്നത്. ഇന്നലെയാണ് സ്വർണ വില 28000 രൂപയ്ക്ക് താഴെ എത്തിയത്. പവന് 27880 രൂപയും ഗ്രാമിന് 3485 രൂപയുമായിരുന്നു ഇന്നലത്തെ സ്വർണ വില. സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തിയതിനാൽ ജ്വല്ലറികളിൽ ഇനി ഡിമാൻഡ് ഉയരാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. ഈ വർഷം നിരക്ക് കുത്തനെ ഉയർന്നതിനാൽ സ്വർണം വാങ്ങുന്നവരുടെ എണ്ണത്തിൽ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു.

ആഗോള പ്രവണതകളും രൂപയുടെ മൂല്യത്തിലുണ്ടായ ഉയർച്ചയുമാണ് ആഭ്യന്തര വിപണിയിലെ വിലയിടിവിന് കാരണം. സ്വർണ വില കുതിച്ചുയർന്നതോടെ രാജ്യത്തെ സ്വർണ ഇറക്കുമതിയിൽ വൻ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ദീപാവലിക്ക് മുമ്പ് സ്വർണ്ണാഭരണങ്ങൾക്ക് ബിഐഎസ് ഹോൾമാർക്കിംഗ് നിർബന്ധമാക്കാനുള്ള നിർദ്ദേശത്തിന് സർക്കാർ അംഗീകാരം നൽകുമെന്ന് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ഓഗസ്റ്റിൽ ഇന്ത്യയുടെ സ്വർണ്ണ ഇറക്കുമതി ഒരു വർഷം മുമ്പത്തേതിനേക്കാൾ 73 ശതമാനം ഇടിഞ്ഞതായാണ് റിപ്പോർട്ട്. മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയാണിത്. ജൂലായിൽ ഇറക്കുമതി 38 ടണ്ണായി കുറഞ്ഞു. മുൻ വർഷം ഇതേകാലത്ത് ഇത് 72 ടണ്ണായിരുന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
