ഇന്ത്യയിൽ സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതികളുടെയും താളം തെറ്റുന്നതായി റിപ്പോർട്ട്. മാന്ദ്യത്തിന്റെ ഭാഗമായി വിവിധ മേഖലകളിൽ തൊഴിൽ വെട്ടിക്കുറയ്ക്കലുകളും വരുമാന അനിശ്ചിതത്വവും പ്രകടമാണ്. ഏറ്റവും കൂടുതൽ ഇടിവ് രേഖപ്പെടുത്തി കൊണ്ടിരിക്കുന്ന മറ്റൊരു മേഖലയാണ് റിയൽ എസ്റ്റേറ്റ്. ഇതിനെ തുടർന്ന് മോദി സർക്കാരിന്റെ പ്രധാന പദ്ധതിയായ മിതമായ നിരക്കിൽ ഭവന നിർമ്മാണം ഉൾപ്പെടെയുള്ള മേഖലകളിലും മാന്ദ്യത്തിന്റെ പ്രത്യാഘാതങ്ങളുണ്ടായേക്കാമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
റിയൽ എസ്റ്റേറ്റ് മാന്ദ്യം
ഇന്ത്യയുടെ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരുടെ 45 ലക്ഷം രൂപ വരെ വില വരുന്ന 4.12 ലക്ഷം അപ്പാർട്ടുമെന്റുകൾ വിറ്റുപോകാതെ കെട്ടിക്കിടക്കുന്നതായി ചില കണക്കുകൾ വ്യക്തമാക്കുന്നു. ഓട്ടോമൊബൈൽ വ്യവസായവുമായി നേരിട്ട് സമ്പർക്കം പുലർത്തുന്ന നഗരങ്ങളിലാണ് റിയൽ എസ്റ്റേറ്റ് മേഖലയിലും ഇടിവ് രേഖപ്പെടുത്തുന്നത്. വിൽപ്പനയിൽ ഇടിവ് ഉണ്ടായതോടെ കാർ നിർമ്മാതാക്കളിൽ പലരും പല പ്ലാന്റുകളും അടച്ചുപൂട്ടുകയും താൽക്കാലിക തൊഴിലാളികളെ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയുമാണ്.
ബിഎസ്‌ഇ റിയൽറ്റി സൂചിക
ദ്രവ്യത പ്രതിസന്ധിയും ആവശ്യക്കാരുടെ കുറവും കാരണം റിയൽ എസ്റ്റേറ്റ് മേഖല ഇതിനകം തന്നെ പ്രയാസകരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ബിഎസ്‌ഇ റിയൽറ്റി സൂചിക കഴിഞ്ഞ ഒരു വർഷത്തിൽ 4 ശതമാനവും കഴിഞ്ഞ 10 വർഷത്തിനിടയിൽ 55 ശതമാനവുമാണ് കുറഞ്ഞിരിക്കുന്നത്.
ആളുകളുടെ മനോഭാവം
വാങ്ങുന്നവർക്കും ഡെവലപ്പർമാർക്കും ഭവന വിൽപ്പന ആകർഷകമാക്കുന്നതിന് സർക്കാർ ഇതിനകം തന്നെ നിരവധി നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ മന്ദഗതിയിലുള്ള സമ്പദ്‌വ്യവസ്ഥയിലെ തൊഴിൽ വളർച്ചയുടെ അഭാവവും തൊഴിൽ സുരക്ഷയുടെ അഭാവവും വീട് വാങ്ങുന്നവരുടെ വികാരത്തെ വ്രണപ്പെടുത്തുന്നു. വരുമാന അനിശ്ചിതത്വം ഉണ്ടാകുമ്പോൾ ആളുകൾ പണം സുരക്ഷിതമായി നിക്ഷേപിക്കാനാണ് ശ്രമിക്കുക. അതുകൊണ്ട് തന്നെ ഭവനവായ്പ പോലുള്ള ദീർഘകാല സാമ്പത്തിക പ്രതിബദ്ധത ഏറ്റെടുക്കാൻ ആളുകൾ തയ്യാറാല്ല.
വാഹന മേഖലുമായുള്ള ബന്ധം
ഇന്ത്യയിലെ വാഹന നിർമ്മാതാക്കളുടെ പ്രധാന കേന്ദ്രമാണ് പൂനൈ. ബജാജ് ഓട്ടോ, ഫോക്‌സ്‌വാഗൺ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങി 750ഓളം ചെറുതും വലുതുമായ ഓട്ടോ, അനുബന്ധ കമ്പനികളുള്ള പൂനെയിൽ 98,378 ഭവന യൂണിറ്റുകളാണ് വിറ്റു പോകാതെ കിടക്കുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ത്യയിലെ മുൻനിര ഓട്ടോ എക്‌സ്‌പോർട്ട് ഹബ്ബ് ആയ ചെന്നൈയിൽ 18,709 യൂണിറ്റുകൾ വിറ്റു പോകാതെ കിടക്കുന്നു.
എല്ലാവർക്കും ഭവനം
2022 ഓടെ എല്ലാവർക്കും ഭവനം എന്നത് മോദി സർക്കാരിന്റെ സ്വപ്ന പദ്ധതിയാണ്. എന്നാൽ മിതമായ നിരക്കിൽ ഭവന നിർമ്മാണത്തിനുള്ള സമയപരിധി പാലിക്കുന്നതിന് സർക്കാർ ആദ്യം സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്. താങ്ങാനാവുന്ന ഭവന നിർമ്മാണ യൂണിറ്റുകൾ സൃഷ്ടിക്കുക മാത്രമല്ല, അത് വാങ്ങാൻ ആളുകൾക്കും കഴിയണം.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
