ഓണം ബംബർ നറുക്കെടുത്തു; 12 കോടി അടിച്ച ഭാ​ഗ്യശാലി ആര്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓണം ബംബർ  നറുക്കെടുത്തു. ടിഎം 160869 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത്. കേരള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുകയാണിത്. ആദായനികുതിയും ഏജന്റുമാരുടെ കമ്മിഷനും കഴിഞ്ഞ് 7.56 കോടി രൂപയാണ് ഒന്നാം സമ്മാനക്കാരന് കൈയില്‍ കിട്ടുക. ഒന്നാം സമ്മാനം ആലപ്പുഴയില്‍ വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്‌. കായംകുളത്തെ ശ്രീമുരുകാ ലോട്ടറീസിന്റെ ഏജന്റ് ശിവന്‍കുട്ടിയാണ് ഈ ടിക്കറ്റ് വിറ്റത്‌.

 

രണ്ടും മൂന്നും സമ്മാനങ്ങൾക്ക് യഥാക്രമം 50 ലക്ഷം, 10 ലക്ഷം രൂപ എന്നിങ്ങനെയാണ് ലഭിക്കുക. ഒന്നാംസമ്മാനം കിട്ടാത്ത അതേ നമ്പറുള്ള മറ്റു സീരീസുകളിലെ ടിക്കറ്റെടുത്ത 10 പേര്‍ക്ക് അഞ്ചു ലക്ഷം വീതമാണ് സമാശ്വാസ സമ്മാനം ലഭിക്കുക. തിരുവോണം ബമ്പർ ബിആർ -69 ലോട്ടറി എടുത്തവർക്ക് http://www.keralalottery.com ൽ ഉച്ചകഴിഞ്ഞ് 2 മുതൽ ഔദ്യോഗിക ഫലം പരിശോധിക്കാം.

 
ഓണം ബംബർ നറുക്കെടുത്തു; 12 കോടി അടിച്ച ഭാ​ഗ്യശാലി ആര്?

നറുക്കെടുപ്പ് പ്രഖ്യാപിച്ച് 30 ദിവസത്തിനുള്ളിൽ വിജയികൾക്ക് സാധുവായ ഐഡി തെളിവുകൾ സഹിതം ഒരു ബാങ്കിലേക്കോ സർക്കാർ ലോട്ടറി ഓഫീസിലേക്കോ ടിക്കറ്റ് സമർപ്പിക്കാം. 300 രൂപ വിലയുള്ള ജൂലൈ 21 ന് ആരംഭിച്ച ടിക്കറ്റ് വിൽപ്പന ഇന്നാണ് സമാപിച്ചത്.

കേരളത്തിലെ ഏറ്റവും വലിയ പണമൊഴുക്ക് സ്രോതസാണ് ലോട്ടറികൾ. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിങ്ങനെ നാല് ഫെസ്റ്റിവൽ സീസണുകളിലും ബമ്പർ നറുക്കെടുപ്പുകൾ സംസ്ഥാന സർക്കാർ സംഘടിപ്പിക്കും. ബംബര്‍ ഭാഗ്യക്കുറി എല്ലാ കച്ചവടക്കാര്‍ക്കും വമ്പന്‍ കമ്മിഷനും നല്‍കുന്നുണ്ട്. ഇതുപ്രകാരം ഒരു ബംബര്‍ ടിക്കറ്റ് വില്‍ക്കുമ്പോള്‍ 50 മുതല്‍ 60 രൂപവരെ കമ്മിഷന്‍ കിട്ടും.

malayalam.goodreturns.in 

Read more about: lottery ലോട്ടറി
English summary

ഓണം ബംബർ നറുക്കെടുത്തു; 12 കോടി അടിച്ച ഭാ​ഗ്യശാലി ആര്?

Onam bumper first prize lottery ticket picks up. The first prize is Rs 12 crore. It is the largest prize money in the history of Kerala. Read in malayalam.
Story first published: Thursday, September 19, 2019, 17:36 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X