ഉത്സവ സീസണിന് മുന്നോടിയായി ആമസോണിന്റെ ഏറ്റവും വലിയ ഓൺലൈൻ സെയിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2019 ന് ഒരുങ്ങുന്നു. മിഡ് റേഞ്ച് മുതൽ മുൻനിര സ്മാർട്ട്‌ഫോണുകൾ വരെ ഇ-കൊമേഴ്‌സ് പോർട്ടലിൽ വമ്പൻ ഡിസ്കൗണ്ട് ഓഫറിലാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഓൺലൈൻ ഉപഭോക്താക്കൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിൽപ്പന സെപ്റ്റംബർ 29 മുതൽ ആരംഭിക്കും. പ്രൈം അംഗങ്ങൾക്ക് സെപ്റ്റംബർ 28 മുതൽ ഓഫറുകൾ ലഭ്യമാണ്.
ഇളവുകൾ ഇങ്ങനെ
മികച്ച ബ്രാൻഡഡ് സ്മാർട്ട്‌ഫോണുകൾക്ക് വലിയ കിഴിവുകൾ കൂടാതെ, എക്‌സ്‌ചേഞ്ച് ഓഫറുകളും ഇൻസ്റ്റന്റ് ഓഫറുകളും നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ലഭ്യമാണ്. ഐഫോൺ എക്സ്ആർ, വൺ പ്ലസ് 7 പ്രോ, സാംസങ് ഗാലക്‌സി നോട്ട് 9 എന്നിവയ്ക്ക് വലിയ കിഴിവാണ് ആമസോൺ വാഗ്ദാനം ചെയ്യുന്നത്.
ഫോണുകളുടെ വില
നിലവിൽ, ആപ്പിൾ ഐഫോൺ എക്സ്ആറിന്റെ 64 ജിബിയുടെ വില 49,900 രൂപയാണ്. വൺപ്ലസ് 7 പ്രോ നിലവിൽ 48,999 രൂപയ്ക്കാണ് ലഭിക്കുന്നത്. എന്നാൽ രണ്ട് ഫോണുകളും ആമസോൺ ഓഫർ സെയിലിൽ വളരെ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകും. നിലവിൽ സാംസങ് നോട്ടിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 57,900 രൂപയാണ് വില. സാംസങ് ഗാലക്‌സി നോട്ട് 9 വിൽപ്പന സമയത്ത്, 42,999 രൂപയ്ക്ക് ലഭ്യമാകുമെന്നാണ് വിവരം.
വില കുറയുന്നവ
സാംസങ് ഗാലക്‌സി എം 10 എസ്, 8,999 രൂപയ്ക്ക് ലഭ്യമാകുമെന്നാണ് വിവരം. റെഡ്മി 7, 6,999 രൂപയ്ക്കും സാംസങ് ഗാലക്‌സി എം 30, 9,999 രൂപയ്ക്കും ലഭ്യമാകുമെന്നാണ് വിവരം. Xiaomi MiA3 യ്ക്ക് 12,999 രൂപയും Oppo K3 യ്ക്ക് 15,990 രൂപയും പോക്കോ എഫ് 1 ന്, 14,999 രൂപയുമായിരിക്കും ഓഫർ വില. വിവോ യു 10, 8,990 രൂപയ്ക്കും റെഡ്മി 7 എ, 4,999 രൂപയുമായിരിക്കും വില.
മറ്റ് ഓഫറുകൾ
സാധാരണ ഓഫറുകൾ കൂടാതെ, എസ്‌ബിഐ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ ഉപഭോക്താവിന് 10% ഇൻസ്റ്റന്റ് കിഴിവ് ലഭിക്കും. ഡെബിറ്റ് കാർഡിനും ബജാജ് ഫിൻസെർവ് ഉപഭോക്താക്കൾക്കും വിലകുറഞ്ഞ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ഉണ്ടാകും. ഫോൺ കേസുകൾ, ഫോൺ കവറുകൾ, സ്‌ക്രീൻ പ്രൊട്ടക്റ്ററുകൾ, ചാർജറുകൾ തുടങ്ങിയവ വെറും 99 രൂപ മുതൽ ലഭിക്കും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
