ഇന്ത്യയിലെ കോടീശ്വരന്മാർക്ക് കഴിഞ്ഞ ഒരു വർഷം സംഭവിച്ചത് എന്ത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൂറൺ റിപ്പോർട്ട് ഇന്ത്യയും ഐ‌എഫ്‌എൽ വെൽത്തും ചേർന്ന് ബുധനാഴ്ച പുറത്തിറക്കിയ ഹൂറൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2019 പ്രകാരം, ഇന്ത്യയിലെ ഏറ്റവും സമ്പന്നരുടെ ശരാശരി സമ്പത്ത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 11 ശതമാനം കുറഞ്ഞു. ഈ വർഷം ചേർത്ത പുതിയ സമ്പത്ത് ഒഴിവാക്കുകയാണെങ്കിൽ ഹൂറൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2019 അനുസരിച്ച് മൊത്തം സമ്പത്ത് 3,72,800 കോടി രൂപ കുറഞ്ഞുവെന്നും റിപ്പോർട്ടിൽ പറയുന്നു. സമ്പന്ന പട്ടിക പ്രകാരം, 344 വ്യക്തികൾക്ക് നിലവിലെ സമ്പത്തിനേക്കാൾ കുറവ് സംഭവിച്ചു.

പട്ടികയിൽ ആരൊക്കെ?

പട്ടികയിൽ ആരൊക്കെ?

41 വ്യവസായങ്ങളിലായി 953 വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങൾ ഈ വർഷം ഹൂറൺ ഇന്ത്യ റിച്ച് ലിസ്റ്റ് ശേഖരിച്ചു. ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിനുള്ള കട്ട് ഓഫ് മിനിമം 1,000 കോടി രൂപയാണ്. ഈ വർഷത്തെ പട്ടിക 15 ശതമാനം വർദ്ധിച്ചിട്ടുണ്ട്. അതായത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 122 പേരെ കൂടി ഇത്തവണ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2016 ലെ ലിസ്റ്റുമായി താരതമ്യപ്പെടുത്തുമ്പോൾ, ഉൾപ്പെടുത്തിയ വ്യക്തികളുടെ എണ്ണം 181 ശതമാനം ഉയർന്നു.

ഏറ്റവും ധനികനായ ഇന്ത്യക്കാരൻ

ഏറ്റവും ധനികനായ ഇന്ത്യക്കാരൻ

റിലയൻസ് ഇൻഡസ്ട്രീസ് ഉടമയും 62 കാരനായ മുകേഷ് അംബാനിയാണ് ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തി. 3,80,700 കോടി രൂപയുടെ ആസ്തിയാണ് മുകേഷ് അംബാനിയ്ക്കുള്ളത്. ഇത് ഇന്ത്യയുടെ സെൻ‌ട്രൽ ബാങ്ക് കേന്ദ്ര സർക്കാരിന് കൈമാറിയ ചരിത്രപരമായ ലാഭവിഹിതത്തിന്റെ ഏകദേശം 2.2 ഇരട്ടിയാണ്. പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യയിലെ ഏറ്റവും മികച്ച 10 സമ്പന്നരുടെ ലിസ്റ്റ് ചുവടെ ചേർക്കുന്നു.

ബ്രിട്ടനിലെ ഏറ്റവും വലിയ ധനികരായി ഹിന്ദുജ സഹോദരങ്ങള്‍; സമ്പാദ്യം 22 ബില്യണ്‍ പൗണ്ട്ബ്രിട്ടനിലെ ഏറ്റവും വലിയ ധനികരായി ഹിന്ദുജ സഹോദരങ്ങള്‍; സമ്പാദ്യം 22 ബില്യണ്‍ പൗണ്ട്

ആദ്യ 10 പേർ

ആദ്യ 10 പേർ

  • മുകേഷ് അംബാനി
  • എസ്പി ഹിന്ദുജ ആൻഡ് ഫാമിലി
  • അസീം പ്രേംജി
  • എൽഎൻ മിത്തൽ ആൻഡ് ഫാമിലി
  • ​ഗൗതം അദാനി ആൻഡ് ഫാമിലി
  • ഉദയ് കൊടക്
  • സിറസ് എസ് പൂനവല്ല
  • സിറസ് പല്ലോഞി മിസ്ത്രി
  • ഷപൂർ പല്ലോഞി മിസ്ത്രി
  • ദിലീപ് ഷാങ്‍വി

സ്ഥിരവരുമാനം ഉണ്ടാക്കാം ഒട്ടും റിസ്ക്കില്ലാതെ; സുരക്ഷിതമായി കാശുണ്ടാക്കാനുള്ള വഴികൾസ്ഥിരവരുമാനം ഉണ്ടാക്കാം ഒട്ടും റിസ്ക്കില്ലാതെ; സുരക്ഷിതമായി കാശുണ്ടാക്കാനുള്ള വഴികൾ

കണക്കുകൾ ഇങ്ങനെ

കണക്കുകൾ ഇങ്ങനെ

ഈ വർഷം അംബാനിയുടെ സമ്പത്ത് വെറും 3 ശതമാനം മാത്രമാണ് വളർന്നത്. കഴിഞ്ഞ വർഷം ഏറ്റവും വലിയ നേട്ടം കൈവരിച്ചത് ഗൗതം അദാനിയും കുടുംബവുമായിരുന്നു. അവരുടെ സമ്പത്ത് 33 ശതമാനം ഉയർന്നിരുന്നു. ഇത്തവണ സമ്പത്തി വർദ്ധിച്ച കോടീശ്വരന്മാർ വിപ്രോയിലെ അസിം പ്രേംജി, കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഉദയ് കൊട്ടക്, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ സിറസ് പൂനവല്ല എന്നിവരാണ്.

അഞ്ച് വർഷത്തിനുള്ളിൽ കോടീശ്വരന്മാരാകും ഈ രാജ്യങ്ങളിലുള്ളവർ; സമ്പന്നരുടെ എണ്ണം കൂടുന്നുഅഞ്ച് വർഷത്തിനുള്ളിൽ കോടീശ്വരന്മാരാകും ഈ രാജ്യങ്ങളിലുള്ളവർ; സമ്പന്നരുടെ എണ്ണം കൂടുന്നു

സമ്പത്ത് കുറഞ്ഞ മറ്റ് കോടീശ്വരന്മാർ

സമ്പത്ത് കുറഞ്ഞ മറ്റ് കോടീശ്വരന്മാർ

സൺ ഫാർമസ്യൂട്ടിക്കൽസിലെ ദിലീപ് ഷാങ്‌വിയാണ് ആദ്യ പത്ത് ലിസ്റ്റിൽ ഉൾപ്പെടുകയും സമ്പത്ത് കുറഞ്ഞ് പോകുകയും ചെയ്ത മറ്റൊരു കോടീശ്വരൻ. ഇദ്ദേഹത്തിന്റെ സമ്പത്ത് 20 ശതമാനം കുറഞ്ഞു. ആഴ്സലർ മിത്തലിലെ എൽ.എൻ മിത്തലാണ് സമ്പത്തിൽ ഇടിവ് രേഖപ്പെടുത്തിയ ആദ്യ 10 സ്ഥാനത്തുള്ള മറ്റൊരു കോടീശ്വരൻ. ‌‌

malayalam.goodreturns.in

English summary

ഇന്ത്യയിലെ കോടീശ്വരന്മാർക്ക് കഴിഞ്ഞ ഒരു വർഷം സംഭവിച്ചത് എന്ത്?

According to the Hurun India Rich List 2019 released on Wednesday by the Huron Report India and IFL Wealth, the average wealth of India's richest people fell by 11% compared to last year. Read in malayalam.
Story first published: Thursday, September 26, 2019, 6:37 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X