യാത്രക്കാർക്ക് പണികിട്ടി; മുംബൈ എയർപോർട്ട് റൺവേ അഞ്ച് മാസത്തേക്ക് അടച്ചിടും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമായ മുംബൈയിലെ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രധാന റൺവേ അഞ്ച് മാസത്തേയ്ക്ക് അടച്ചിടും. റൺവേയുടെ കാർപ്പെറ്റിം​ഗ് പണികൾക്ക് വേണ്ടിയാണ് അടച്ചിടുന്നത്. ഇതോടെ നിരവധി വിമാനങ്ങളുടെ സർവ്വീസുകൾ പുനക്രമീകരിക്കുകയും, വഴി തിരിച്ചുവിടുകയും, ചില വിമാനങ്ങൾ റദ്ദാക്കുകയും ചെയ്യാൻ സാധ്യതയുണ്ട്.

 

സർവ്വീസുകൾ തടസ്സപ്പെടും

സർവ്വീസുകൾ തടസ്സപ്പെടും

മണിക്കൂറിൽ 46 ഫ്ലൈറ്റുകളെങ്കിലും കൈകാര്യം ചെയ്യാൻ കഴിയുന്ന മുംബൈ എയർപോർട്ടിലെ പ്രധാന റൺ‌വേയാണ് 2019 നവംബർ 1 മുതൽ 2020 മാർച്ച് 28 വരെ അടച്ചിടുന്നത്. രാവിലെ 9 നും വൈകിട്ട് 5.30 നും ഇടയിൽ കൊമേഴ്യൽ ഫ്ലൈറ്റ് പ്രവർത്തനങ്ങൾ നടക്കില്ല. അതിനാൽ, വിമാനത്താവളത്തിന്റെ എല്ലാ പ്രവർത്തനങ്ങളും സെക്കൻഡറി റൺ‌വേയിലേക്ക് മാറ്റും, ഇവിടെ മണിക്കൂറിൽ 36 വിമാനങ്ങൾ മാത്രമേ കൈകാര്യം ചെയ്യാൻ കഴിയൂ.

വിമാനക്കമ്പനികളെ അറിയിച്ചു

വിമാനക്കമ്പനികളെ അറിയിച്ചു

മുംബൈ വിമാനത്താവളത്തിൽ പ്രാഥമിക റൺവേയുടെ നവീകരണത്തെക്കുറിച്ച് ഒരു വർഷം മുമ്പ് തന്നെ വിമാനക്കമ്പനികളെ അറിയിച്ചിട്ടുണ്ട്. അതിനാൽ അത് അനുസരിച്ച് കമ്പനികൾക്ക് പ്രവർത്തനങ്ങൾ തയാറാക്കാൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു. വരാനിരിക്കുന്ന സാഹചര്യം ചർച്ച ചെയ്യുന്നതിനായി എയർലൈൻ‌സ് എല്ലാ മാസവും എയർപോർട്ട് ഓപ്പറേറ്ററുമായി കൂടിക്കാഴ്ചയും നടത്തുന്നുണ്ട്.

ദുബായ് വിമാനത്താവളത്തിലെത്തുന്നവർക്ക് ഇനി രൂപ ദിർഹമാക്കേണ്ട, ഇടപാടുകൾക്ക് രൂപ തന്നെ മതി

കാര്യക്ഷമത വർദ്ധിപ്പിക്കും

കാര്യക്ഷമത വർദ്ധിപ്പിക്കും

സാധാരണ ദിവസങ്ങളിൽ മുംബൈ എയർപോർട്ടിൽ 940 വിമാനങ്ങളാണ് ഒരു ദിവസം കൈകാര്യം ചെയ്യുന്നത്. ക്രോസ് റൺ‌വേകളുടെ ഒരേസമയമുള്ള പ്രവർത്തനം വളരെ സങ്കീർണ്ണമായതിനാൽ ഒരു റൺ‌വേ മാത്രമേ പ്രവർത്തിപ്പിക്കാൻ കഴിയൂ. എന്നാൽ ന്യൂഡൽഹി വിമാനത്താവളത്തിന് സമാന്തരമായി മൂന്ന് റൺവേകളുണ്ട്. റീ-കാർപെറ്റിംഗ് ജോലികൾ കാരണം മുംബൈയിലെ പ്രാഥമിക വിമാനത്താവളം ലഭ്യമല്ലാത്തതിനാൽ സെക്കൻ‍‍ഡറി വിമാനത്താവളത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുമെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു.

മൂന്ന് എയര്‍പോര്‍ട്ടുകള്‍ അദാനി ഗ്രൂപ്പിന് കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി

ടിക്കറ്റ് നിരക്ക് ഉയരും

ടിക്കറ്റ് നിരക്ക് ഉയരും

ഏറ്റവും മികച്ച യാത്രാ സീസൺ ആയതിനാൽ 2019 നവംബർ മുതൽ 2020 ജനുവരി വരെ പ്രധാന റൺ‌വേ അടച്ചിടുന്നത് യാത്രക്കാർക്ക് ബു​ദ്ധിമുട്ടുണ്ടാക്കാൻ സാധ്യതയുണ്ട്. കൂടാതെ മുംബൈ മേഖലയിലെ ടിക്കറ്റ് നിരക്ക് വർദ്ധനവിന് കാരണമായേക്കും. യാത്രാ സീസൺ ആയതിനാലും സീറ്റുകളുടെ കുറവുമായിരിക്കും ടിക്കറ്റ് നിരക്ക് ഉയരാൻ കാരണമാകുക.

വിമാനയാത്രക്കാർക്ക് പണി കിട്ടും; കൊച്ചി വിമാനത്താവളത്തിൽ നവംബർ 20 മുതൽ പകൽ വിമാന സർവ്വീസ് ഇല്ല

രണ്ടാമത്തെ വലിയ വിമാനത്താവളം

രണ്ടാമത്തെ വലിയ വിമാനത്താവളം

ഇന്ത്യയിലെ രണ്ടാമത്തെ വലിയ വിമാനത്താവളമാണ് മുംബൈ വിമാനത്താവളം. 2018 ൽ 48.5 ദശലക്ഷം യാത്രക്കാരാണ് മുംബൈ വിമാനത്താവളം വഴി യാത്ര ചെയ്തതെന്ന് അസോസിയേഷൻ ഓഫ് പ്രൈവറ്റ് എയർപോർട്ട് ഓപ്പറേറ്റർമാരുടെ കണക്കുകൾ വ്യക്തമാക്കുന്നു. 2018 ജൂണിൽ, 24 മണിക്കൂറിനുള്ളിൽ 1,003 ഫ്ലൈറ്റ് സർവ്വീസുകളാണ് ഇതുവഴി നടന്നത്. ഇത് ഏറ്റവും പുതിയ റെക്കോർഡ് ആയിരുന്നു. 2018 ഫെബ്രുവരിയിൽ ഒരു ദിവസം 980 ഫ്ലൈറ്റ് എന്ന മുമ്പത്തെ റെക്കോർഡിനെ മറികടന്നാണ് ഈ നേട്ടം കൈവരിച്ചത്. യാത്രക്കാരുടെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളം ഡൽഹി വിമാനത്താവളമാണ്. 2018ൽ 65.7 ദശലക്ഷം യാത്രക്കാരാണ് ഇതുവഴി യാത്ര ചെയ്തത്.

ഡൽഹി വിമാനത്താവളം പ്രതിദിനം 1,300 വിമാന സർവ്വീസുകൾ കൈകാര്യം ചെയ്യുന്നു.

malayalam.goodreturns.in

English summary

യാത്രക്കാർക്ക് പണികിട്ടി; മുംബൈ എയർപോർട്ട് റൺവേ അഞ്ച് മാസത്തേക്ക് അടച്ചിടും

The main runway at Chhatrapati Shivaji International Airport in Mumbai, the second busiest airport in the country, will be closed for five months. The runway is closed for carpeting work. Read in malayalam.
Story first published: Saturday, September 28, 2019, 12:02 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X