ജിയോ - എയർടെൽ താരിഫ് യുദ്ധം ഉപഭോക്താക്കൾക്ക് ഏറെ നേട്ടമുണ്ടാക്കിയ കാര്യമാണ്. കാരണം ജിയോയുടെ കടന്നുവരിവിന് ശേഷമാണ് അതുവരെ വൻ ലാഭം ഉണ്ടാക്കിയിരുന്നു മറ്റ് ടെലികോം ഭീമന്മാർക്ക് റീച്ചാർജ് നിരക്കുകൾ കുത്തനെ കുറയ്ക്കേണ്ടി വന്നത്. ഇത് ഉപഭോക്താക്കൾക്ക് വൻ നേട്ടമുണ്ടാക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ ജിയോയും എയർടെല്ലും തമ്മിൽ നടക്കുന്നത് താരിഫ് യുദ്ധമല്ല, പകരം കോളുകളുടെ റിംഗ് സമയം സംബന്ധിച്ച തർക്കമാണ്.
റിംഗ് സമയം
കഴിഞ്ഞ കുറച്ച് ആഴ്ചകളായി, ജിയോ നെറ്റ്‌വർക്കിലെ ഔട്ട്‌ഗോയിംഗ് കോളുകളുടെ റിംഗ് സമയം കുറത്തിരുന്നു. ഇതിന് എതിരെ എയർടെൽ ട്രായിയിൽ പരാതി സമർപ്പിക്കുകയും ചെയ്തു. എന്നാൽ ട്രായ് ഒരു നടപടിയും സ്വീകരിക്കാത്തതിനാൽ, ജിയോയുടെ നീക്കത്തെ പ്രതിരോധിക്കാൻ എയർടെൽ അടുത്ത നടപടി സ്വീകരിക്കാനുള്ള പദ്ധതിയിലാണ്.
എയർടെല്ലിന്റെ റിംഗ് സമയം
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (ട്രായ്) അയച്ച കത്തിൽ എയർടെൽ ഔദ്യോഗികമായി റിംഗ് സമയം കുറയ്ക്കുന്ന കാര്യം പ്രഖ്യാപിച്ചു. എയർടെൽ നെറ്റ്‌വർക്കിലെ ഔട്ട്‌ഗോയിംഗ് കോളുകളുടെ റിംഗ് സമയം കുറയ്ക്കുകയാണെന്ന്. ഇതുവരെ, എയർടെൽ ഉപയോക്താക്കൾക്ക് 30 സെക്കൻഡ് നേരത്തേക്ക് റിംഗ് ചെയ്യാൻ കഴിഞ്ഞിരുന്നുവെന്നും എന്നാൽ ഇനി മുതൽ ഏത് നെറ്റ്‌വർക്കിലേക്കും കോളുകൾ ചെയ്യുമ്പോൾ വരിക്കാർക്ക് 25 സെക്കൻഡ് മാത്രമേ റിംഗ് ചെയ്യാൻ കഴിയൂ.
ആദ്യം കുറച്ചത് ജിയോ
മുമ്പ്, ജിയോയാണ് എല്ലാ നെറ്റ്‍വർക്കിലേക്കുമുള്ള ഔട്ട്‌ഗോയിംഗ് കോളുകളുടെ റിംഗ് സമയം 20 സെക്കൻഡായി കുറച്ചത്. ഈ നീക്കം മറ്റ് ടെലികോം ഓപ്പറേറ്റർമാർ പരാതിപ്പെടാൻ കാരണമായി. ഇതിനെ തുടർന്ന് ജിയോ അടുത്തിടെ റിംഗ് സമയം 25 സെക്കൻഡായി ഉയർത്തി. എന്നിരുന്നാലും, ഇത് ഇപ്പോഴും വ്യവസായ ശരാശരിയായ 30 സെക്കൻഡിൽ താഴെയാണ്. ജിയോയുടെ റിംഗ് സമയം കുറച്ചതിനെക്കുറിച്ച് എയർടെൽ ട്രായിയോട് ആവർത്തിച്ച് പരാതിപ്പെട്ടിരുന്നു. എന്നാൽ ട്രായ് ഒരു നടപടിയും സ്വീകരിക്കാത്തതിനെ തുടർന്നാണ് എയർടെല്ലും അതിന്റെ ഔട്ട്‌ഗോയിംഗ് കോളുകളുടെ റിംഗ് സമയം കുറയ്ക്കുന്നതിനുള്ള നടപടി സ്വീകരിച്ചത്.
സമയം കുറയ്ക്കുന്നത് എന്തുകൊണ്ട്?
ഔട്ട്‌ഗോയിംഗ് കോളുകളുടെ റിംഗ് സമയം കുറയ്ക്കാൻ എന്തുകൊണ്ടാണ് കമ്പനികൾ മത്സരിക്കുന്നതെന്ന് അറിയേണ്ടേ? ഒരു സബ്‌സ്‌ക്രൈബർ മറ്റൊരാൾക്ക് കോൾ ചെയ്യുമ്പോൾ,അവരുടെ ഓപ്പറേറ്റർ ഇന്റർകണക്ട് ഉപയോഗ ചാർജ് നൽകണം.ഒട്ട്‌ഗോയിംഗ് റിംഗ് സമയം കൂടും തോറും ഓപ്പറേറ്റർക്ക് കൂടുതൽ പണം നൽകേണ്ടിവരും. റിംഗ് സമയം കുറച്ചതോടെ, ചെലവ് ഗണ്യമായി കുറയുകയും കോൾ നഷ്‌ടപ്പെടുകയാണെങ്കിൽ, മറ്റ് കോളറിന്റെ നെറ്റ്‌വർക്കിനും ഇതേ ചെലവ് വഹിക്കേണ്ടിയും വരും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
