അബുദാബി ബിഗ് ടിക്കറ്റ് ലോട്ടറി വീണ്ടും ഇന്ത്യക്കാരന് സ്വന്തം. കര്‍ണാട സ്വദേശിയായ 24 കാരനാണ് ഒന്നാം സമ്മാനമായ 23 കോടി രൂപ ലഭിച്ചത്. മുംബൈയില്‍ ജോലി ചെയ്യുന്ന കര്‍ണാടക സ്വദേശിയായ മുഹമ്മദ് ഫയസാണ് ഇത്തവണത്തെ വിജയി. കൂടെ താമസിക്കുന്ന രണ്ടുപേരുമായി ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് ഭാഗ്യം തേടിയെത്തിയത്.
ഗൾഫ് ലോട്ടറി ടിക്കറ്റുകൾ വാങ്ങി ആറ് തവണ ഭാഗ്യം പരീക്ഷിച്ച വ്യക്തിയാണ് മുഹമ്മദ് ഫയസ്. ഇത് നാലാം തവണയാണ് മുഹമ്മദ് ഫയസ് ബിഗ് ടിക്കറ്റെടുക്കുന്നത്. സമ്മാനത്തുക വീട്ടുകാരുമായി ആലോചിച്ച് വിനിയോഗിക്കുമെന്ന് ഫയസ് പറഞ്ഞു. കൊമേഴ്‌സ് ബിരുദധാരിയായ ഫയാസ് സെപ്റ്റംബറിലാണ് ടിക്കറ്റ് വാങ്ങിയത്. സമ്മാന തുകയായ 23 കോടി രൂപ എന്തിന് വേണ്ടി ഉപയോഗിക്കുമെന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെങ്കിലും നിലവിലെ ജോലി ഉപേക്ഷിക്കില്ലെന്ന് ഫയസ് പറഞ്ഞു.
പ്രവാസി മലയാളിക്ക് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഏഴ് കോടിയുടെ സമ്മാനം
തന്റെ കുടുബത്തെ പിന്തുണയ്ക്കാൻ വിദേശത്ത് ഒരു ജോലി ലഭിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഫയാസ് പറഞ്ഞു. വൃക്ക രോഗം ബാധിച്ച് ഫയസിന് മാതാപിതാക്കളെ നഷ്ടപ്പെട്ടു. അതിനുശേഷം ഒരു ബന്ധുവാണ് മുംബൈയിൽ ജോലി വാഗ്ദാനം ചെയ്തത്. കഴിഞ്ഞ തവണത്തെ വിജയിയായ ഫിലിപ്പനി സ്വദേശി മാര്‍ലി ഡേവിഡിന് അബുദാബിയില്‍ നടന്ന ചടങ്ങില്‍ മുപ്പതു ലക്ഷം രൂപയുടെ സമ്മാനം കൈമാറിയിരുന്നു.
ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം വഴി മലയാളികള്‍ക്കും കോടികൾ സമ്മാനമായി ലഭിച്ചിട്ടുണ്ട്. നൂറിലധികം ഇന്ത്യക്കാര്‍ക്ക് ഇതിനോടകം ബമ്പർ സമ്മാനമായ പത്തു ലക്ഷം ഡോളര്‍ ഡ്യൂട്ടി ഫ്രീ സമ്മാനമായി ലഭിച്ചിട്ടുണ്ട്.
അബുദാബിയിൽ 28 കോടി ലോട്ടറി അടിച്ച മലയാളിയെ കണ്ടെത്തി; സമ്മാന തുക 12 പ്രവാസികൾക്ക് വീതിച്ചു നൽകും
malayalam.goodreturns.in