ഭവന വായ്പ പ്രതിമാസഗഡുക്കളില്‍ വന്‍ കിഴിവ് ; ദീപാവലിക്ക് മുമ്പേ സമ്മാനവുമായി റിസര്‍വ് ബാങ്ക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിപ്പോ റേറ്റിനു മുകളില്‍ 0.25 ശതമാനമോ അല്ലെങ്കില്‍ അടിസ്ഥാന പലിശനിരക്കായ 25, 5.15 ശതമാനമോ ആക്കി കുറക്കുമെന്ന് വെള്ളിയാഴ്ച ചേര്‍ന്ന ആറംഗ മോണിറ്ററി പോളിസി കമ്മിറ്റി അറിയിച്ചു. ഇത് അനിശ്ചിത പലിശനിരക്കുകള്‍ കുറയുന്നതിന് കാരണമാകും. പുതിയതായി ഭവന വായ്പകള്‍ എടുക്കാനൊരുങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഈ അവസരം നവംബര്‍ ഒന്നുമുതല്‍ ലഭ്യമാകും. നിലവിലെ വായ്പക്കാര്‍ക്ക് അവരുടെ ഭവന-വാഹന വായ്പകളുടെ നിശ്ചിത പ്രതിമാസ ഗഡു കുറയുന്നതിലൂടെ ഈ സൗകര്യം ലഭ്യമാകും. എന്നാല്‍ റിപ്പോ റേറ്റ് കൂടുമ്പോള്‍ ഈ നേട്ടം അനുഭവിക്കാന്‍ സാധിക്കുകയില്ല എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്.

എല്ലാ ബാങ്കുകളോടും വ്യക്തിഗത, ചെറുകിട, വ്യപാര വായ്പകള്‍, കടബാധ്യതകള്‍ എന്നിവയ്ക്കുമേലുള്ള അനിശ്ചിത പലിശനിരക്ക് (floating rate interest) റിപ്പോ റേറ്റുമായോ സര്‍ക്കാര്‍ അംഗീകൃത ബോണ്ടുമായോ ബന്ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് അടുത്തിടെ ഉത്തരവിറക്കിയിരുന്നു. രാജ്യത്തെ ഏറ്റവും വലിയ പണമിടപാടുകാരായ എസ്ബിഐയും യൂണിയന്‍ ബാങ്കും അവരുടെ പുതിയ ഭവനവായ്പകളെ റിപ്പോറേറ്റുമായി ബന്ധിപ്പിച്ചിട്ടുണ്ട്. എസ്ബിഐയുടെ വെബ്‌സൈറ്റില്‍ സൂചിപ്പിച്ചത് പ്രകാരം പുതിയ ബെഞ്ച്മാര്‍ക്ക് റേറ്റ് റിപ്പോറേറ്റിനേക്കാള്‍ 2.65% കൂടുതലാണ്. റിപ്പോ റേറ്റ് 5.15 ശതമാനമായി കുറഞ്ഞപ്പോള്‍ അതിനെതിരെ 5.40 ശതമാനമായിരുന്നു എസ്ബിഐയുടെ പലിശനിരക്ക്. എന്നാല്‍ 2019 നവംബര്‍ ഒന്നു മുതല്‍ എസ്ബിഐയുടെ ബാഹ്യ ബെഞ്ച്മാര്‍ക്ക് ഇപ്പോഴുള്ള 8.05 ല്‍ നിന്ന് 7.85 ശതമാനമാവും. അതായത്, നിലവിലുള്ള ബെഞ്ച്മാര്‍ക്ക് പലിശനിരക്ക് എല്ലാമാസവും പുനഃക്രമീകരിച്ചിരുന്നു.

ഭവന വായ്പ പ്രതിമാസഗഡുക്കളില്‍ വന്‍ കിഴിവ് ; ദീപാവലിക്ക് മുമ്പേ സമ്മാനവുമായി റിസര്‍വ് ബാങ്ക്

റിപ്പോ റേറ്റ് അടിസ്ഥിത ഭവനവായ്പകള്‍ എടുത്തവര്‍ക്കോ അല്ലെങ്കില്‍ എടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കോ ഇന്ന് പ്രഖ്യാപിച്ച ആനുകൂല്യം നവംബര്‍ ഒന്ന് മുതല്‍ ആസ്വദിക്കാം. ഫണ്ട് അടിസ്ഥിത അനിശ്ചിത പലിശനിരക്കില്‍ ഭവനവായ്പയോ, വാഹന വായ്പയോ ഉള്ളവര്‍ ബാങ്ക് നിരക്ക് കുറയ്ക്കുന്നത് വരെ കാത്തുനില്‍ക്കേണ്ടതുണ്ട്. ഫണ്ട് അടിസ്ഥിത വായ്പ നിരക്കില്‍ (marginal cost of funds based lending rate MCLR) വായ്പ നിരക്കുകളെ അടിസ്ഥാനമാക്കി ബാങ്കുകള്‍ അവരുടെ ഫണ്ടുകളുടെ വില കണക്കാക്കുന്നതിനാല്‍ റിപ്പോ റേറ്റ് കുറയുമ്പോള്‍ പെട്ടെന്ന് തന്നെ പലിശനിരക്ക് കുറയില്ലെന്ന കാര്യം വായ്പക്കാരന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു ചെറിയ വായ്പയ്ക്കുമേല്‍ ഉയര്‍ന്ന പലിശനിരക്ക് ചുമത്തുന്നതും ബാങ്കിന് നിക്ഷേപ നിരക്ക് കുറയ്ക്കാന്‍ കഴിയില്ല എന്നാണ് സൂചിപ്പിക്കുന്നത്.

ഇന്ത്യയിൽ ഉള്ളി വില കൂടിയതിന് ബം​ഗ്ലാദേശിന് രോഷം; കാരണമെന്ത്?ഇന്ത്യയിൽ ഉള്ളി വില കൂടിയതിന് ബം​ഗ്ലാദേശിന് രോഷം; കാരണമെന്ത്?

വിദഗ്ധാഭിപ്രായത്തില്‍ അടുത്ത ആറ് മാസത്തില്‍ ഫണ്ട് അടിസ്ഥിത ഭവന വായ്പക്കാര്‍ക്ക് അടിസ്ഥാന നിരക്കില്‍ 50 വരെ കുറവുണ്ടായേക്കാം. മാത്രമല്ല, ഭവന വായ്പ നിരക്കുകള്‍ പടിപടിയായ് നിക്ഷേപനിരക്കിനെ ഛേദിക്കും. ഈ വര്‍ഷം ആര്‍ബിഐ 1 ശതമാനത്തിലധികം പലിശനിരക്ക് ഒന്നിച്ച് കുറച്ചിട്ടുണ്ട്. പുതിയ വായ്പകള്‍ക്കുമേലുള്ള ശരാശരി വായ്പനിരക്ക് 110 ബിപിഎസില്‍ (1% ശതമാനമോ 2% ശതമാനത്തില്‍ കുറവോ) നിന്ന് ഇന്നത്തെ പ്രഖ്യാപനത്തിലൂടെ 9 ബിപിഎസായി (0.25 ശതമാനത്തിലധികം) കുറഞ്ഞു. ധനനയ തീരുമാനങ്ങളുടെ ഫലമായി സാമ്പത്തിക മേഖല അനുഭവിക്കുന്ന സ്തംഭനാവസ്ഥ അപൂര്‍ണമായി തന്നെ തുടരുകയാണ്. എന്നാണ് ഈ അവസ്ഥയെക്കുറിച്ച് സന്‍ട്രല്‍ ബാങ്ക് അഭിപ്രായപ്പെട്ടത്.

English summary

ഭവന വായ്പ പ്രതിമാസഗഡുക്കളില്‍ വന്‍ കിഴിവ് ; ദീപാവലിക്ക് മുമ്പേ സമ്മാനവുമായി റിസര്‍വ് ബാങ്ക്.

home loan emi come down after repo rate cut rbi deepavali offer to customers
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X