സ്വർണത്തിന് ഈ മാസത്തെ ഏറ്റവും ഉയർന്ന വില; ഒക്ടോബറിൽ വിൽപ്പന കൂടും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വർണ വില വീണ്ടും കുത്തനെ ഉയർന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 28320 രൂപയും ​ഗ്രാമിന് 3540 രൂപയുമാണ് ഇന്നത്തെ സ്വർണ നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഓക്ടോബർ ആദ്യ സ്വർണ വില കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് കുറഞ്ഞിരുന്നെങ്കിലും പിന്നീട് വില കുത്തനെ ഉയരുകയായിരുന്നു. വീണ്ടും വില 28000ന് മുകളിലേയ്ക്ക് ഉയർന്നു.

കഴിഞ്ഞ മാസത്തെ വില

കഴിഞ്ഞ മാസത്തെ വില

ഒക്ടാബറിലെ ഏറ്റവും കുറഞ്ഞ വില ഒക്ടോബർ ഒന്നിന് രേഖപ്പെടുത്തിയ പവന് 27520 രൂപയാണ്. സെപ്റ്റംബറിലെ ഏറ്റവും കുറഞ്ഞ വില പവന് 27680 രൂപയായിരുന്നു. കൂടാതെ കഴിഞ്ഞ മാസം സ്വർണത്തിന് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന റെക്കോർഡ് വിലയും രേഖപ്പെടുത്തിയിരുന്നു. സെപ്റ്റംബർ നാലിനാണ് റെക്കോർഡ് വിലയായ 29120 രൂപയായി സ്വർണ വില ഉയർന്നത്.

സ്വർണ്ണ ഫ്യൂച്ചർ വില

സ്വർണ്ണ ഫ്യൂച്ചർ വില

എംസിഎക്‌സിലെ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.3 ശതമാനം ഉയർന്ന് 38,439 രൂപയിലെത്തി. ആഗോള വിപണിയിൽ വില ഉയർന്നതാണ് ആഭ്യന്തര വിപണിയിലും വില കുതിച്ചുയരാൻ കാരണം. ആഭ്യന്തര വിപണികളിൽ വെള്ളി വിലയിലും വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. എംസിഎക്‌സിൽ സിൽവർ ഫ്യൂച്ചറുകൾ 0.26 ശതമാനം ഉയർന്ന് കിലോയ്ക്ക് 45,499 രൂപയിലെത്തി.

സ്വർണം വാങ്ങാതെ തന്നെ സ്വർണത്തിൽ നിന്ന് കാശുണ്ടാക്കാം; നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രംസ്വർണം വാങ്ങാതെ തന്നെ സ്വർണത്തിൽ നിന്ന് കാശുണ്ടാക്കാം; നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം

ആഗോള വിപണി

ആഗോള വിപണി

ആഗോള വിപണിയിൽ സ്വർണ വില ആറ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായ ഔൺസിന് 1,550 ഡോളറിനു മുകളിലാണ്. ആഗോള വിപണിയിൽ ഇന്ന് സ്വർണ വില 0.3 ശതമാനം ഉയർന്ന് ഔൺസിന് 1,508.23 ഡോളറിലെത്തി. യുഎസും ചൈനയും തമ്മിലുള്ള വാണിജ്യ ചർച്ചകളിലെ വഴിത്തിരിവ് സ്വർണ്ണ വിലയ്ക്ക് പിന്തുണ നൽകി. യുഎസ്-ചൈന വ്യാപാര ചർച്ചകളുടെ അടുത്ത റൗണ്ട് ഈ ആഴ്ച അവസാനം നടക്കും.

ഏറ്റവും കൂടുതൽ സ്വർണ ശേഖരമുള്ള 10 രാജ്യങ്ങൾ; ഇന്ത്യയും പട്ടികയിൽഏറ്റവും കൂടുതൽ സ്വർണ ശേഖരമുള്ള 10 രാജ്യങ്ങൾ; ഇന്ത്യയും പട്ടികയിൽ

ആവശ്യക്കാരുടെ എണ്ണം കൂടും

ആവശ്യക്കാരുടെ എണ്ണം കൂടും

അടുത്തിടെ വില കുറഞ്ഞത് സ്വർണത്തിന്റെ ഡിമാൻഡിൽ ചില വർധനവിന് കാരണമായി. സ്വർണം വാങ്ങുന്നത് ശുഭസൂചനയായി കണക്കാക്കുന്നതിനാൽ ദസറയും ദീപാവലി സമയത്ത് കൂടുതൽ വിൽപ്പനയ്ക്ക് സാധ്യതയുണ്ടെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ. കഴിഞ്ഞ മാസം ഇന്ത്യയിലേക്കുള്ള സ്വർണ്ണ ഇറക്കുമതി 70 ശതമാനം ഇടിഞ്ഞിരുന്നു.

സ്വർണപ്പണയ കാർഷികവായ്പ ഉടൻ നിർത്തലാക്കുമോ? റിസർവ് ബാങ്കിന്റെ ശുപാർശ ഇങ്ങനെസ്വർണപ്പണയ കാർഷികവായ്പ ഉടൻ നിർത്തലാക്കുമോ? റിസർവ് ബാങ്കിന്റെ ശുപാർശ ഇങ്ങനെ

ഗോൾഡ് ബോണ്ട് വിൽപ്പന

ഗോൾഡ് ബോണ്ട് വിൽപ്പന

സോവറിൻ ഗോൾഡ് ബോണ്ട് സ്കീം 2019-20 - സീരീസ് 5 ഇന്ന് സബ്സ്ക്രിപ്ഷനായി തുറന്നു. ഒരു ഗ്രാമിന് 3,788 രൂപയാണ് നിരക്ക്. ഓൺലൈനിൽ അപേക്ഷിക്കുകയും ഡിജിറ്റൽ മോഡ് വഴി ബോണ്ട് വാങ്ങുന്നതിന് പണമടയ്ക്കുകയും ചെയ്യുന്ന നിക്ഷേപകർക്ക് 10 ഗ്രാമിന് 50 രൂപ കിഴിവ് ലഭിക്കും.

malayalam.goodreturns.in

English summary

സ്വർണത്തിന് ഈ മാസത്തെ ഏറ്റവും ഉയർന്ന വില; ഒക്ടോബറിൽ വിൽപ്പന കൂടും

Gold prices again rose sharply. Gold has hit its highest level for the past three days. The gold price today is Rs 28320 for a sovereign and Rs 3540 for a gram. This is the highest rate this month. Gold prices fell for the first time in October, but then rose sharply. Again, the price rose to over 28,000. Read in malayalam.
Story first published: Monday, October 7, 2019, 11:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X