കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ദീപാവലി സമ്മാനം; ക്ഷാമ ബത്ത അഞ്ച് ശതമാനം കൂട്ടി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ദീപാവലി സമ്മാനമായി നരേന്ദ്ര മോദി സർക്കാർ ക്ഷാമബത്ത വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. ക്ഷാമബത്ത 5 ശതമാനം ഉയർത്താനാണ് മന്ത്രിസഭാ യോ​ഗത്തിന്റെ തീരുമാനം. ക്ഷാമ ബത്ത 12 ശതമാനത്തില്‍നിന്ന് 17 ശതമാനം ആയാണ് ഉയര്‍ത്തുക. ഈ വർഷം ജൂലൈ മുതൽ മുൻകാല പ്രാബല്യത്തോടെ വർദ്ധിപ്പിച്ച നിരക്ക് പ്രാബല്യത്തിൽ വരും. ബുധനാഴ്ച രാവിലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ക്ഷാമബത്ത കൂട്ടാന്‍ തീരുമാനിച്ചത്‌. ഏഴാം ശമ്പള കമ്മീഷന്റെ ശുപാര്‍ശ അനുസരിച്ചാണ് ക്ഷാമബത്തയും ഡി ആറും വര്‍ധിപ്പിച്ചത്.

ജീവനക്കാര്‍ക്കുള്ള ദീപാവലി സമ്മാനമാണിതെന്ന് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ അറിയിച്ച് മന്ത്രി പ്രകാശ് ജാവേദ്ക്കര്‍ പറഞ്ഞു. ഒറ്റയടിയ്ക്ക് ഉയർത്തുന്ന ക്ഷാമബത്ത വർദ്ധനവാണ് ഇത്തവണത്തേത്. 50 ലക്ഷത്തോളം വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 65 ലക്ഷത്തോളം വരുന്ന പെൻഷൻകാർക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും. ക്ഷാമബത്ത വർദ്ധിപ്പിച്ചതിലൂടെ സർക്കാർ ഖജനാവിന് 16,000 കോടി രൂപ അധിക ചെലവ് വരും.

 

സംസ്ഥാനത്ത് വൈകാതെ ഇലട്രിക് ബസ് ഓടിത്തുടങ്ങും

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ദീപാവലി സമ്മാനം; ക്ഷാമ ബത്ത അഞ്ച് ശതമാനം കൂട്ടി

ആരോഗ്യ മേഖലയിലെ ആശാ വര്‍ക്കര്‍മാരുടെ വേതനം ഇരട്ടിയാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ആയിരത്തില്‍നിന്ന് രണ്ടായിരം രൂപയായാണ് ഇവരുടെ വേതനം വര്‍ധിപ്പിക്കുക. പ്രധാനന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കാന്‍ ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 30ലേക്ക് നീട്ടാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

കശ്മീരില്‍ നിന്ന് പലായനം ചെയ്ത പണ്ഡിറ്റ് കുടുംബങ്ങള്‍ക്കുള്ള ധനസഹായ പാക്കേജ് മന്ത്രിസഭ അംഗീകരിച്ചു. ഇവര്‍ക്ക് അഞ്ചര ലക്ഷം രൂപ വീതം സര്‍ക്കാര്‍ സഹായം നല്‍കും.

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പുതിയ തന്ത്രവുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍

malayalam.goodreturns.in

English summary

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ദീപാവലി സമ്മാനം; ക്ഷാമ ബത്ത അഞ്ച് ശതമാനം കൂട്ടി

The Cabinet has decided to increase the dearness allowance, by 5 per cent. The hike will be raised from 12 percent to 17 percent. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X