ഈ വർഷം ആദ്യം കോഗ്നിസൻറ് സിഇഒ സ്ഥാനത്തുനിന്ന് സ്ഥാനമൊഴിഞ്ഞ ഫ്രാൻസിസ്കോ ഡിസൂസ കമ്പനിയിൽ നിന്ന് സമ്പാദിച്ചത് 19.1 കോടി ഡോളർ. 2007 മുതൽ കോഗ്നിസിന്റെ സിഇഒ ആയിരുന്നു ഫ്രാൻസിസ്കോ. യുഎസ് ഗവേഷണ സ്ഥാപനമായ ഇക്വിലാറിന്റെ ഒരു ബ്ലോഗ്പോസ്റ്റ് അനുസരിച്ച് സമ്പാദിച്ച തുകയിൽ അധികവും സ്റ്റോക്കുകളുടെയും ഓപ്ഷനുകളുടെയും രൂപത്തിലാണ് നേടിയത്.
ഡിസൂസയ്ക്കായുള്ള കോഗ്നിസന്റിന്റെ വാർഷിക പ്രോക്സി സ്റ്റേറ്റ്മെന്റുകളിൽ 10.43 കോടി ഡോളറിൽ കൂടുതലെന്നാണ് കണക്കുകൾ. ഈ കാലയളവിലെ ഓഹരികളുടെ മികച്ച പ്രകടനമാണ് ഇദ്ദേഹത്തിന്റെ സമ്പാദ്യം കുതിച്ചുയരാൻ കാരണം.

ശമ്പളവും നേടിയ സമ്പാദ്യവും തമ്മിലുള്ള ഏറ്റവും വലിയ അന്തരം 2016ലാണ് കണ്ടെത്തിയതെന്ന് ഇക്വിലറിലെ സീനിയർ റിസർച്ച് അനലിസ്റ്റ് അലക്സ് നോൾട്ടൺ അഭിപ്രായപ്പെട്ടു. കോമ്പൻസേഷൻ പട്ടികയിൽ റിപ്പോർട്ടു ചെയ്ത ശമ്പളത്തിന്റെ നാലിരട്ടിയോളം വരും ആ വർഷത്തെ ആകെ സമ്പാദ്യം. 2016 ൽ ഡിസൂസയുടെ ശമ്പളം 32.9 മില്യൺ ഡോളറാണെന്നും റിപ്പോർട്ടുചെയ്ത ശമ്പളം 8.3 മില്യൺ ഡോളറാണെന്നും.
2016 ൽ ഡിസൂസയ്ക്ക് ലഭിച്ച ശമ്പളം 3.29 കോടി ഡോളറാണെന്നും എന്നാൽ നൽകേണ്ടിയിരുന്നത് 83 ലക്ഷം ഡോളറായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. 2008, സിഇഒ കാലാവധിയുടെ രണ്ടാം വർഷത്തിൽ ഒഴികെ എല്ലാ വർഷവും കമ്പനി നിശ്ചയിച്ചിരുന്ന ശമ്പളത്തേക്കാൾ കൂടുതലാണ് ഡിസൂസയ്ക്ക് ലഭിച്ച ശമ്പളം. ഡിസൂസ സിഇഒ ആയിരുന്ന കാലത്ത് കമ്പനിയുടെ വരുമാനം വിപ്രോ, ഇൻഫോസിസ് എന്നിവയെ മറികടന്നിരുന്നു. ഈ കാലയളവിൽ, ഓഹരി വില കുത്തനെ ഉയർന്നു. 2018 മാർച്ചിൽ കമ്പനിയുടോ ഓഹരി വില ഏറ്റവും ഉയർന്ന നിലയിലെത്തിയിരുന്നു.
malayalam.goodreturns.in
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications