പേടിഎം പേയ്മെന്റ് ബാങ്ക് സേവിം​ഗ്സ് നിക്ഷേപ പലിശ നിരക്ക് കുറച്ചു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പേടിഎം പേയ്മെന്റ് ബാങ്ക് സേവിം​ഗ്സ് നിക്ഷേപ പലിശ നിരക്ക് കുറച്ചു. പലിശ നിരക്ക് 50 ബേസിസ് പോയിൻറ് കുറച്ച് 3.5 ശതമാനമായാണ് കുറച്ചിരിക്കുന്നത്. പുതുക്കിയ നിരക്ക് നവംബർ 9 മുതൽ പ്രാബല്യത്തിൽ വരും. പേടിഎം പേയ്‌മെന്റ് ബാങ്ക് സ്ഥിര നിക്ഷേപ പദ്ധതികളുടെയും പലിശ നിരക്ക് പ്രഖ്യാപിച്ചു സ്ഥിര നിക്ഷേപത്തിന് 7.5 ശതമാനം വരെ പലിശ നേടാൻ കഴിയും.

റിസർവ് ബാങ്ക് (റിസർവ് ബാങ്ക്) അടുത്തിടെ റിപ്പോ നിരക്ക് 25 ബേസിസ് പോയിൻറ് (ബിപിഎസ്) കുറച്ച് 5.15 ശതമാനമാക്കിയിരുന്നു. കഴിഞ്ഞ 12 മാസത്തിനിടയിലെ മൊത്തം വെട്ടിക്കുറവ് 135 ബേസിസ് പോയിന്റാണ്. ഇതിനെ തുടർന്നാണ് പേടിഎമ്മും പലിശ നിരക്ക് കുറച്ചതെന്ന് പേടിഎം പേയ്‌മെന്റ് ബാങ്ക് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സതീഷ് കുമാർ ഗുപ്ത പറഞ്ഞു.

പേടിഎം പേയ്മെന്റ് ബാങ്ക് സേവിം​ഗ്സ് നിക്ഷേപ പലിശ നിരക്ക് കുറച്ചു

സേവിംഗ്സ് അക്കൗണ്ട് ഉപഭോക്താക്കളെ നിക്ഷേപത്തിന്റെ അളവ് കണക്കിലെടുക്കാതെ പങ്കാളി ബാങ്കിൽ ഒരു സ്ഥിര നിക്ഷേപം ആരംഭിക്കാൻ അനുവദിക്കുന്ന ഡിമാൻഡ് എഫ്ഡി നവംബർ ആദ്യം ആരംഭിക്കുമെന്നും പിപിബി അറിയിച്ചിരുന്നു. 1 രൂപ മുതൽ നിക്ഷേപം നടത്താവുന്ന ഓൺ ഡിമാൻഡി എഫ്ഡിയ്ക്ക് 7.5 ശതമാനം വരെ പലിശ നേടാം). നിശ്ചിത നിക്ഷേപത്തിൽ നിന്ന് ഭാഗികമോ പൂർണ്ണമോ ആയ തുക എപ്പോൾ വേണമെങ്കിലും സൗജന്യമായി പിൻവലിക്കുകയും ചെയ്യാം.

2019 ഏപ്രിൽ വരെ, സേവിംഗ്സ് അക്കൗണ്ടുകളിൽ 500 കോടിയിലധികം നിക്ഷേപമുണ്ടെന്ന് പേടിഎം പേയ്‌മെന്റ് ബാങ്ക് അവകാശപ്പെടുന്നു, ഇതോടെ നിക്ഷേപത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ പേയ്‌മെന്റ് ബാങ്കായി പേടിഎം മാറി. നടപ്പു സാമ്പത്തിക വർഷത്തിൽ സേവിംഗ്സ് അക്കൗണ്ട് പേയ്‌മെന്റുകളുടെ പ്രതിമാസ പ്രോസസ്സിംഗ് 24,000 കോടിയിൽ നിന്ന് 40,000 കോടി രൂപയായി ഉയർത്താനാണ് പിപിബി ലക്ഷ്യമിടുന്നത്.

malayalam.goodreturns.in

English summary

പേടിഎം പേയ്മെന്റ് ബാങ്ക് സേവിം​ഗ്സ് നിക്ഷേപ പലിശ നിരക്ക് കുറച്ചു

Paytm Payment Bank lowers savings deposit rates Interest rate has been reduced by 50 basis points to 3.5%. The revised rates will come into effect from November 9. Read in malayalam.
Story first published: Saturday, October 12, 2019, 17:34 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X