ആപ്പിൾ ഐഫോണിന് വീണ്ടും ഡിമാൻഡ് കൂടുന്നു; കാരണമെന്ത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ വർഷം ആപ്പിൾ ഐഫോണിന് പ്രതീക്ഷിച്ചതിലും ഉയർന്ന ഡിമാൻഡ്. ഫോണിന്റെ വില കുറയുന്നതും പുതിയ പുതിയ മോഡലുകൾ പുറത്തിറങ്ങുന്നതുമാണ് ആപ്പിളിന്റെ ഡിമാൻഡ് ഉയരാൻ കാരണം. കഴിഞ്ഞ വർഷം ഹോളിഡേ സെയിൽ‌സ് ലക്ഷ്യങ്ങൾ നഷ്‌ടമായതിനാൽ‌, കമ്പനി ചില ഫോണുകളുടെ വിലയിൽ വൻ ഇളവുകൾ വാ​ഗ്ദാനം ചെയ്തിരുന്നു. ഇത് ഉപഭോക്താക്കൾക്ക് കൂടുതൽ‌ ആകർഷകമായ ഡീലുകൾ‌ ആയതിനാലാണ് ഫോണിന്റെ ഡിമാൻ‍ഡ് കുത്തനെ ഉയർന്നത്.

അപ്​ഗ്രേ‍ഡ്

അപ്​ഗ്രേ‍ഡ്

2014 അവസാനത്തിലും 2015 ലുമായി ഐഫോൺ 6, 6 എസ് മോഡലുകൾ പുറത്തിറങ്ങിയപ്പോൾ റെക്കോർഡ് വിൽപ്പനയാണ് നടന്നിരുന്നത്. എന്നാൽ അതേ ഉപഭോക്താക്കൾ തന്നെ ഇപ്പോൾ ഫോണുകൾ അപ്​ഗ്രേ‍ഡ് ചെയ്യാൻ ശ്രമിക്കുന്നതും ഫോണിന്റെ ഡിമാൻഡ് ഉയർത്തി. ഏറ്റവും പുതിയ സോഫ്റ്റ്വെയറുമായും സേവനങ്ങളുമാണ് ആളുകൾ തിരയുന്നത്. പുതിയ മോഡലുകൾ "വളരെ ശക്തമായ തുടക്കമാണ്" കാഴ്ച്ച വയ്ക്കുന്നതെന്ന് എന്ന് ആപ്പിൾ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ടിം കുക്ക് അടുത്തിടെ വ്യക്തമാക്കിയിരുന്നു.

ആപ്പിൾ ഐഫോൺ 11

ആപ്പിൾ ഐഫോൺ 11

ആപ്പിൾ ഐഫോൺ 11ന്റെ വിൽപ്പന പ്രതീക്ഷിച്ചതിലും കൂടുതലാണ്. 2019ന്റെ തുടക്കത്തിൽ മൊത്തം 70 മുതൽ 75 ദശലക്ഷം ഐഫോൺ യൂണിറ്റുകൾ നിർമ്മിക്കാൻ ആപ്പിൾ വിതരണക്കാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ അതിലും കൂടുതൽ ഉത്പാദനം നടത്താനാണ് ‌വിതരണക്കാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ആപ്പിൾ ക്രെഡിറ്റ് കാർഡ് പുറത്തിറക്കാൻ ഇനി വെറും ആഴ്ച്ചകൾ മാത്രം; പ്രത്യേകതകൾ എന്തൊക്കെ?ആപ്പിൾ ക്രെഡിറ്റ് കാർഡ് പുറത്തിറക്കാൻ ഇനി വെറും ആഴ്ച്ചകൾ മാത്രം; പ്രത്യേകതകൾ എന്തൊക്കെ?

ഐഫോൺ 11 പ്രോ

ഐഫോൺ 11 പ്രോ

ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നായ 5.8 ഇഞ്ച് സ്‌ക്രീനോടുകൂടിയ ഐഫോൺ 11 പ്രോയ്ക്കും ആവശ്യക്കാർ ഏറെയാണ്. ആപ്പിളിന്റെ വെബ്‌സൈറ്റിൽ അടുത്തിടെ നടത്തിയ പരിശോധനയിൽ യുഎസ്, ഗ്രേറ്റർ ചൈന, യുഎഇ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ നിരവധി സ്റ്റോറുകളിൽ പ്രോ മോഡലുകൾ ഇതിനകം തന്നെ വിറ്റഴിക്കപ്പെട്ടു. അതേസമയം ഐഫോൺ 11 ലഭ്യമാണ്. ഓൺലൈനിൽ ഓർഡർ ചെയ്ത നിരവധി മോഡലുകൾ നവംബർ ആദ്യം വരെ എത്തിക്കാനും കമ്പനിയ്ക്ക് കഴിയാത്ത സാഹചര്യമാണ്.

അമേരിക്കൻ ആപ്പിളിന് ഇനി വില കൂടും; ഇന്ത്യയിൽ വില കൂടുന്ന മറ്റ് അമേരിക്കൻ ഉത്പന്നങ്ങൾ എന്തൊക്കെ?അമേരിക്കൻ ആപ്പിളിന് ഇനി വില കൂടും; ഇന്ത്യയിൽ വില കൂടുന്ന മറ്റ് അമേരിക്കൻ ഉത്പന്നങ്ങൾ എന്തൊക്കെ?

താങ്ങാവുന്ന വില

താങ്ങാവുന്ന വില

നിരവധി ആളുകൾക്ക് മികച്ച ഐഫോണുകൾ സ്വന്തമാക്കാൻ ആ​ഗ്രഹമുണ്ട്. എന്നാൽ താങ്ങാനാവാത്ത വിലയാണ് പ്രശ്നം. ഇതിന് ഒരു പരിഹാലമായാണ് ഇപ്പോൾ ഐഫോൺ 11 എത്തിയിരിക്കുന്നത്. ഐഫോൺ 11നെക്കുറിച്ചുള്ള വിശകലനങ്ങളും വളരെ പോസിറ്റീവ് ആണ്.
ഐഫോൺ 11 ന്റെ കുറഞ്ഞ വില, ഉപയോക്താക്കൾക്ക് പഴയ ഉപകരണങ്ങൾ അപ്‌ഗ്രേഡു ചെയ്യേണ്ടതിന്റെ ആവശ്യകത, ഐഫോൺ 11 പ്രോയുടെ കൂടുതൽ ബാറ്ററി ലൈഫ് എന്നിവയാണ് നിലവിലെ ഡിമാൻഡ് വർദ്ധനവിന് പിന്നിലെ പ്രധാന കാരണങ്ങൾ.

ഇന്ത്യയിൽ ആപ്പിൾ ഐഫോണിന് വില കുറച്ചു, വിൽപ്പന കൂടി; വീണ്ടും വില കുറയാൻ സാധ്യതഇന്ത്യയിൽ ആപ്പിൾ ഐഫോണിന് വില കുറച്ചു, വിൽപ്പന കൂടി; വീണ്ടും വില കുറയാൻ സാധ്യത

നാല് വർഷം

നാല് വർഷം

ഓരോ നാല് വർഷത്തിലും ശരാശരി ഐഫോൺ ഉപയോക്താവ് ഫോൺ അപ്‌ഗ്രേഡുചെയ്യുന്നു, അതിനാൽ 2015 ൽ വാങ്ങിയ ഹാൻഡ്‌സെറ്റുകൾ ആ വർഷം മാറ്റാൻ സാധ്യതയുണ്ട്. 2014 അവസാനത്തോടെ പുറത്തിറങ്ങിയ ഐഫോൺ 6, 2015ൽ ഇറങ്ങിയ ഐഫോൺ 6 പ്ലസ് മോഡലുകൾ മാറ്റി ഈ വർഷം പുറത്തിറങ്ങിയ ഐഫോൺ 11, ഐഫോൺ 11 പ്രോ എന്നിവ വാങ്ങാനുള്ള സാധ്യതകളും വളരെ കൂടുതലാണ്. 2015ൽ 231 ദശലക്ഷം യൂണിറ്റുകൾ എന്ന റെക്കോർഡ് വിൽപ്പന കമ്പനി രേഖപ്പെടുത്തിയിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 37% വർദ്ധനവായിരുന്നു ഇത്.

കമ്പനിയുടെ പ്രതീക്ഷ

കമ്പനിയുടെ പ്രതീക്ഷ

2019 മുതൽ 2020 വരെ ആപ്പിൾ 368 ദശലക്ഷം ഐഫോണുകൾ വിൽക്കുമെന്ന് സാൻഫോർഡ് സി. ബെർൺസ്റ്റൈൻ അനലിസ്റ്റ് ടോണി സക്കോനാഗി പ്രവചിച്ചിരുന്നു. 2017 ലും 2018 ലും വിറ്റ 434 ദശലക്ഷം യൂണിറ്റുകളേക്കാൾ കുറവാണിത്. കഴിഞ്ഞ വർഷം അവസാനത്തോടെ ആപ്പിളിന് വിൽ‌പ്പ ടാർ‌ഗെറ്റുകൾ‌ നേടാൻ കഴിഞ്‍ഞിരുന്നില്ല. ഒക്ടോബർ 30 ന് കമ്പനി നാലാം ത്രൈമാസ ഫലങ്ങൾ പുറത്തു വിടും. 62.9 ബില്യൺ ഡോളർ വരുമാനമാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

ഓഹരി റെക്കോർഡിലേയ്ക്ക്

ഓഹരി റെക്കോർഡിലേയ്ക്ക്

സെപ്റ്റംബർ 10 ന് ആപ്പിൾ പുതിയ ഹാൻഡ്‌സെറ്റുകൾ പുറത്തിറക്കിയതു മുതൽ, കമ്പനിയുടെ ഓഹരി വില റെക്കോർഡിലേക്ക് കുതിച്ചു. നിക്ഷേപകർ ആപ്പിളിന്റെ പ്രവചനം സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. അടുത്ത വർഷത്തെ പുതിയ ഹൈ-എൻഡ് മോഡലുകൾ, 2020 സെപ്റ്റംബറിൽ പുറത്തിറക്കുമെന്നാണ് വിവരം.

malayalam.goodreturns.in

English summary

ആപ്പിൾ ഐഫോണിന് വീണ്ടും ഡിമാൻഡ് കൂടുന്നു; കാരണമെന്ത്?

The demand for the iphone has risen sharply as it has become more attractive to consumers. Read in malayalam.
Story first published: Tuesday, October 15, 2019, 10:30 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X