വിമര്‍ശനങ്ങൾ വകവച്ചില്ല, പുതിയ ക്രിപ്റ്റോകറൻസിയുമായി ഫെയ്സ്ബുക്ക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യുഎസിലെ നിയന്ത്രകരുടേയും രാഷ്ട്രീയ പ്രതിനിധികളുടേയും നിരവധി വിമര്‍ശനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കെ അതൊന്നും വകവെയ്ക്കാതെ ക്രിപിറ്റോകറന്‍സി അവതരിപ്പിക്കാനുള്ള നീക്കവുമായി നീങ്ങുകയാണ് ഫേസ്ബുക്ക്. ഫെയ്‌സ്ബുക്ക് പുതിയതായി അവതരിപ്പിക്കുന്ന ഡിജിറ്റല്‍ കറന്‍സിയായ ലിബ്രയെ നിയന്ത്രിക്കുന്നത് ലാഭേഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ലിബ്ര അസോസിയേഷനാണ്. ഇന്നലെ ജനീവയില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ 21 നിയന്ത്രിത അംഗങ്ങള്‍ ചുമതലയേറ്റു. യഥാര്‍ത്ഥത്തില്‍ ലിബ്ര അസോസിയേഷന് 27 അംഗങ്ങളുണ്ട്. എന്നാല്‍ വിസ, മാസ്റ്റര്‍കാര്‍ഡ്, പേപല്‍ എന്നിങ്ങനെ ചില കമ്പനികള്‍ കഴിഞ്ഞ ദിവസം ഇതില്‍ നിന്ന് പിന്‍മാറി.

 

നിലവില്‍ ലിബ്രയില്‍ അംഗങ്ങളായുള്ള കമ്പനികള്‍ ലക്ഷ്യം വെച്ചിരിക്കുന്നത് സാങ്കേതികതയിലെ കുതിച്ചുകയറ്റവും ഫെയ്‌സബുക്കിന്റെ ഓഹരികളുമാണ്. എന്നാല്‍ യൂബര്‍, ലിഫ്റ്റ്, സ്‌പോടിഫൈ, യൂറോപ്യന്‍ ടെലികമ്യൂണിക്കേഷന്‍ കമ്പനിയായ വൊഡഫോണ്‍ എന്നിവര്‍ ഇപ്പോള്‍ ലിബ്രയില്‍ അംഗങ്ങളാണ്. അസോസിയേഷന്‍ ഒരു പ്രസ്താവനയില്‍ പറയുന്നത്, 180 കമ്പനികള്‍ ഇപ്പോള്‍ ലിബ്രയുമായി ചേര്‍ന്ന പ്രവര്‍ത്തിക്കുവാന്‍ തയ്യാറായിട്ടുണ്ട് എന്നാണ്. ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ വിധത്തില്‍ ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കുന്നു എന്ന അറിയിച്ചപ്പോള്‍ മുതല്‍ ഫെയ്‌സ്ബുക്ക് നിരന്തര വിമര്‍ശനങ്ങള്‍ നേരിട്ടു കൊണ്ടിരിക്കയാണ്.

എഫ്ഡി ഹെല്‍ത്ത്: പുതിയ സ്ഥിരനിക്ഷേപ പദ്ധതിയുമായി ഐസിഐസിഐ ബാങ്ക്. കൂടുതലറിയാം

വിമര്‍ശനങ്ങൾ വകവച്ചില്ല, പുതിയ ക്രിപ്റ്റോകറൻസിയുമായി ഫെയ്സ്ബുക്ക്

കാലിഫോര്‍ണിയ ആസ്ഥാനമായുള്ള മെന്‍ലോ പാര്‍ക്ക്, ലിബ്രയെ അസോസിയേഷന്‍ വഴി നിയമപരമായ ഒരു സ്ഥാപനമായി സൃഷ്ടിച്ച് സ്വന്തമാക്കി ഈ വിമര്‍ശനങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ശ്രമിച്ചു. എന്നാല്‍ ഇപ്പോഴും ഫേസ്ബുക്ക് അതില്‍ ഇടപെട്ടു കൊണ്ടിരിക്കുന്നു. ഫെയ്‌സ്ബുക്ക് എക്‌സിക്യൂട്ടീവും സഹ-സ്രഷ്ടാവുമായ ഡേവിഡ് മാര്‍ക്കസിനെ അസോസിയേഷന്റെ അഞ്ച് ഡയറക്ടര്‍മാരില്‍ ഒരാളായി അസോസിയേഷന്‍ തിരഞ്ഞെടുത്തത് ഇതിനാലാണ്. പ്രസിദ്ധി നേടുന്നതിന് മുമ്പ് ഫേസ്ബുക്കില്‍ നിക്ഷേപം നടത്തിയ വിസി സ്ഥാപനങ്ങളിലൊന്നായ ആന്‍ഡ്രീസെന്‍ ഹൊറോവിറ്റ്‌സ്, കേറ്റി ഹൗണ്‍ എന്നിവരും ബോര്‍ഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

English summary

വിമര്‍ശനങ്ങൾ വകവച്ചില്ല, പുതിയ ക്രിപ്റ്റോകറൻസിയുമായി ഫെയ്സ്ബുക്ക് | facebook officially launched its cryptocurrency libra

facebook officially launched its cryptocurrency libra
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X