യൂണിയന്‍, ഓറിയന്റല്‍, പിഎന്‍ബി ലയനം; ഏകീകരിച്ച ബാങ്കിന്റെ ലോഗോ ഉടന്‍ പുറത്തിറക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ മൂന്നാമത്തെ വലിയ പൊതുമേഖല ധനകാര്യ സ്ഥാപനമായ പഞ്ചാബ് നാഷണല്‍ ബാങ്കുമായി (PNB) ലയിക്കാനൊരുങ്ങി യുണിയന്‍ ബാങ്കും ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സും. ഏകീകരിച്ച ബാങ്ക് ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്തെ രണ്ടാമത്തെ വലിയ വായ്പക്കരായി മാറും. നിലവില്‍ ബാങ്ക് ഓഫ് ബറോഡയാണ് രണ്ടാമതുള്ളത്. ഈ മാസമാണ് മല്ലികാര്‍ജുന റാവുവിനെ മാനേജിംഗ് ഡയറക്ടറും സിഇഓയുമായി പിഎന്‍ബി നിയമിച്ചത്.

സര്‍ക്കാരിന്റെ മെഗാ ലയനങ്ങളുടെ ഭാഗമായാണ് പിഎന്‍ബി-യുബിഐ-ഒബിസി ലയനം. ഈ ഓഗസ്റ്റിലാണ് രാജ്യത്തെ 10 പൊതുമേഖല ബാങ്കുകളെ ലയിപ്പിച്ച് 4 വലിയ വായ്പസ്ഥാപനങ്ങളാക്കുമെന്ന് സര്‍ക്കാര്‍ പ്രസ്താവിച്ചത്. ഏകീകരിച്ച ശേഷമുള്ള പുതിയ പേരിനും ലോഗോയ്ക്കുമായി എല്ലാ ഉപഭോക്താക്കളില്‍ നിന്നും അഭിപ്രായങ്ങള്‍ സ്വീകരിക്കും. ഒരു നല്ല ഡിസൈനറുടെ സഹായത്തോടെ പുതിയ ലോഗോ തിരഞ്ഞെടുക്കും. യൂണിയന്‍ ബാങ്കിന്റെ ഒരു ഉദ്യോഗസ്ഥന്‍ അറിയിച്ചു. മൂന്ന് ബാങ്കുകളുടേയും എക്‌സിക്യൂട്ടീവുകള്‍ അടുത്തയാഴ്ച നടത്തുന്ന കൂടിക്കാഴ്ചക്ക് ശേഷം ബാക്കി വിവരങ്ങള്‍ അറിയിക്കും.

ഇനി നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ തീരുമാനിക്കും ഭവനവായ്പ പലിശനിരക്ക്; കൂടുതലറിയാംഇനി നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ തീരുമാനിക്കും ഭവനവായ്പ പലിശനിരക്ക്; കൂടുതലറിയാം

യൂണിയന്‍, ഓറിയന്റല്‍, പിഎന്‍ബി ലയനം; ഏകീകരിച്ച ബാങ്കിന്റെ ലോഗോ ഉടന്‍ പുറത്തിറക്കും

മൂന്ന് ബാങ്കുകളും ഒന്നിക്കുന്നതോടെ വ്യാപാരം 18 ലക്ഷം കോടിയായി ഉയരും. ലയന പ്രഖ്യാപനവേളയില്‍ സര്‍ക്കാര്‍ പറഞ്ഞതു പ്രകാരം പിഎന്‍ബിക്കും യുബിഐക്കും റീക്യാപിറ്റലൈസേഷന്‍ തുകയായി യഥാക്രമം 16,000 കോടിയും 1,600 കോടി രൂപയും ലഭിക്കും. പുതിയ സ്ഥാപനം എല്ലാ നടപടികള്‍ക്കും ഒടുവില്‍ 2020 ഏപ്രില്‍ ഒന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. ലയനത്തോടെ ഒരു സ്റ്റാഫിനും തൊഴില്‍ നഷ്ടമാവില്ലെന്നും, ലയനശേഷം ഒരു കസ്റ്റമര്‍ മീറ്റ് സംഘടിപ്പിക്കുമെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു. ലയനത്തിലൂടെ ആര്‍ക്കും തൊഴില്‍ നഷ്ടമുണ്ടാവില്ലെന്ന് ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.

Read more about: bank ബാങ്ക്
English summary

യൂണിയന്‍, ഓറിയന്റല്‍, പിഎന്‍ബി ലയനം; ഏകീകരിച്ച ബാങ്കിന്റെ ലോഗോ ഉടന്‍ പുറത്തിറക്കും

pnb ubi obc set to merge become indias second largest psu
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X