റിസർവ് ബാങ്ക് പിഴ ചുമത്തിയതിനെ തുടർന്ന് ലക്ഷ്മി വിലാസ് ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക് എന്നിവയുടെ ഓഹരി വില ഇടിഞ്ഞു. ആസ്തി വർഗ്ഗീകരണ മാനദണ്ഡങ്ങൾ ലംഘിച്ചതിനും ബാങ്കുകളിലെ ചില തട്ടിപ്പുകൾ കണ്ടെത്തിയതിനെ തുടർന്നുമാണ് ഇരു ബാങ്കുകൾക്കും റിസർവ് ബാങ്ക് പിഴ ചുമത്തിയത്. ആർബിഐ പിഴ ചുമത്തിയതിനെ തുടർന്ന് ലക്ഷ്മി വിലാസ് ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക് എന്നിവയുടെ ഓഹരികൾ ഇന്ന് അഞ്ച് ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി.
ലക്ഷ്മി വിലാസ് ബാങ്കിന്റെ ഓഹരി വില 4.96 ശതമാനം ഇടിഞ്ഞ് ലോവർ സർക്യൂട്ട് ലെവലിൽ എത്തി. ബിഎസ്ഇയിൽ ഒരു വർഷത്തെ താഴ്ന്ന നിരക്കായ 22.05 രൂപയിലാണ് എത്തിയിരിക്കുന്നത്. സിൻഡിക്കേറ്റ് ബാങ്കിന്റെ ഓഹരികളും 2.24 ശതമാനം ഇടിഞ്ഞ് 24 രൂപയിലെത്തി. 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയാണിത്.

ആസ്തി വർഗ്ഗീകരണം, തട്ടിപ്പ് കണ്ടെത്തൽ തുടങ്ങി ആർബിഐയുടെ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ലക്ഷ്മി വിലാസ് ബാങ്കിന് ഒരു കോടി രൂപയും സിൻഡിക്കേറ്റ് ബാങ്കിന് 75 ലക്ഷം രൂപയുമാണ് റിസർവ് ബാങ്ക് പിഴ ചുമത്തിയിരിക്കുന്നത്. റിസർവ് ബാങ്ക് തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് പിഴ സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
നോ യുവർ കസ്റ്റമർ (കെവൈസി) മാനദണ്ഡങ്ങൾ പാലിക്കാത്തതിന് എച്ച്ഡിഎഫ്സി ബാങ്കിന് റിസർവ് ബാങ്ക് ജൂൺ 18 ന് ഒരു കോടി രൂപ പിഴ ചുമത്തിയിരുന്നു. കള്ളപ്പണ ഇടപാട് നിയമങ്ങള്‍ പാലിക്കാത്തതും, ഇത്തരം ഇടപാടുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതും കൂടി കണക്കിലെടുത്താണ് പിഴ ചുമത്തിയത്. ബാങ്കിൽ നടക്കുന്ന തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യാതിരുന്നതിനും റിസർവ് ബാങ്ക് എച്ച്ഡിഎഫ്സി ബാങ്കിന് നോട്ടീസ് നൽകിയിരുന്നു.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
