ഉപഭോക്താക്കളുടെ ക്യാഷ് ക്രെഡിറ്റ്, ഓവർ ഡ്രാഫ്റ്റ് അക്കൗണ്ടുകൾ എന്നിവയിൽ നിന്ന് വ്യാജ ഓൺലൈൻ ഇടപാടുകൾ വഴി പിൻവലിച്ച പണം ബാങ്കുകൾക്ക് തിരിച്ചുപിടിക്കാൻ കഴിയില്ലെന്ന് കേരള ഹൈക്കോടതി. ഉപഭോക്താവ് തട്ടിപ്പിന് ഉത്തരവാദിയല്ലെന്ന് വ്യക്തമായി തെളിയിക്കാൻ കഴിയുന്നില്ലെങ്കിൽ ബാങ്കുകൾ ഉപഭോക്താക്കളിൽ നിന്ന് ഈ തുക ഈടാക്കരുതെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.
സിവിൽ കോടതിയെ സമീപിക്കാം
തട്ടിപ്പുകൾ ആരോപിക്കപ്പെട്ട കേസുകളിൽ, ഉത്തരവാദിത്തപ്പെട്ട വ്യക്തികളിൽ നിന്ന് പണം തിരിച്ചെടുക്കാൻ ബാങ്കുകൾ സിവിൽ കോടതിയെ സമീപിക്കേണ്ടി വരുമെന്ന് ഹൈക്കോടതി അറിയിച്ചു. ഒരു ഇടപാട് ‘തർക്ക ഇടപാട്' ആണെന്ന് കാണുമ്പോൾ ബാങ്കിന് ഇനി ഒരിയ്ക്കലും ഉപഭോക്താവിൽ നിന്ന് തുക ക്ലെയിം ചെയ്യാൻ കഴിഞ്ഞില്ല. ഇത്തരം സാഹചര്യങ്ങളിൽ ബാങ്കിനുള്ള പ്രതിവിധി സിവിൽ കോടതിയെ സമീപിക്കുകയും ഇത്തരം ഇടപാടുകൾക്ക് ഉത്തരവാദികളായ വ്യക്തികളിൽ നിന്ന് തുക വീണ്ടെടുക്കുകയും മാത്രമാണ്.
അശ്രദ്ധ മൂലമാണെങ്കിൽ
നഷ്ടം ഉപഭോക്താവിന്റെ അശ്രദ്ധ മൂലമാണെങ്കിൽ, മുഴുവൻ നഷ്ടവും ഉപഭോക്താവ് തന്നെ വഹിക്കേണ്ടി വരും. ഇത്തരം അശ്രദ്ധയ്ക്ക് ഉപഭോക്താവ് എത്രത്തോളം ഉത്തരവാദിയാണെന്ന് സിവിൽ സ്യൂട്ട് വഴി അന്വേഷിക്കുകയും വിധിക്കുകയും ചെയ്യേണ്ടതുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.
പരാതിക്കാർ
ഓൺലൈൻ ഇടപാടുകളിലൂടെ കൊച്ചിയിൽ നിന്നുള്ള രണ്ട് ബിസിനസുകാർക്ക് അവരുടെ ക്യാഷ് ക്രെഡിറ്റ്, ഓവർ ഡ്രാഫ്റ്റ് അക്കൗണ്ടുകളിൽ നിന്ന് 16.25 ലക്ഷം രൂപയും 23 ലക്ഷം രൂപയും നഷ്ടപ്പെട്ട ഹർജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. വ്യാജ ഐഡന്റിറ്റി കാർഡുകൾ ഉപയോഗിച്ച് ബിസിനസുകാരുടെ മൊബൈൽ ഫോണുകളുടെ ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് നേടിയ ശേഷം തട്ടിപ്പുകാർ ഓൺലൈൻ മോഷണം നടത്തുകയായിരുന്നു.
ഉത്തരവാദിത്തം ബാങ്കിന്
തങ്ങളുടെ അക്കൗണ്ടുകളിൽ നിന്ന് തുക പിൻവലിക്കുന്ന ബാങ്കിന്റെ നടപടിയ്ക്കെതിരെയാണ് പരാതിക്കാർ കോടതിയെ സമീപിച്ചത്. ബാങ്ക് അക്കൗണ്ടുകളിലെ തട്ടിപ്പ് ഇടപാടുകളുടെ ബാധ്യത തങ്ങൾക്കല്ലെന്നും തട്ടിപ്പിനിരയായവർ വ്യക്തമാക്കി. ഓൺലൈൻ ബാങ്കിംഗ് ഇടപാടുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടത് ബാങ്കിന്റെ ഉത്തരവാദിത്തമാണെന്നും. തട്ടിപ്പ് അപകടസാധ്യത തിരിച്ചറിയാനും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള സംവിധാനങ്ങൾ ആവിഷ്കരിക്കാനും ബാങ്കിന് കഴിയണമെന്നും കോടതി പറഞ്ഞു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
