മൈക്രോസോഫ്റ്റ് സിഇഒ സത്യ നടെല്ലയ്ക്ക് 2019 സാമ്പത്തിക വർഷത്തിൽ കമ്പനിയിൽ വാഗ്ദാനം ചെയ്തത് 42.9 മില്യൺ ഡോളർ. മുൻ സാമ്പത്തിക വർഷത്തേക്കാൾ 66 ശതമാനം ശമ്പള വർദ്ധനവാണ് നടെല്ല നേടിയിരിക്കുന്നത്. അടിസ്ഥാന ശമ്പളത്തിൽ ഒരു മില്യൺ ഡോളറിന്റെ വർദ്ധനവും ഓഹരികളുടെ വർദ്ധനവുമാണ് ശമ്പളം കുതിച്ചുയരാൻ കാരണം.
നടെല്ലയുടെ നേതൃത്വം
ഉപഭോക്താക്കളുടെ വിശ്വാസം ശക്തിപ്പെടുത്തുന്നതിനും, കമ്പനിയിലുടനീളമുള്ള സംസ്കാരത്തിൽ മാറ്റങ്ങൾ വരുത്തുന്നതിനും പുതിയ സാങ്കേതികവിദ്യകളിലേക്കും വിപണികളിലേക്കും വിജയകരമായി പ്രവേശിക്കുന്നതിനും മൈക്രോസോഫ്ടിന് നടെല്ലയുടെ തന്ത്രപരമായ നേതൃത്വം സഹായിച്ചിട്ടുണ്ടെന്ന് മൈക്രോസോഫ്റ്റിന്റെ സ്വതന്ത്ര ഡയറക്ടർമാർ ബുധനാഴ്ച പുറത്തിറക്കിയ പ്രോക്സി പ്രസ്താവനയിൽ പറയുന്നു.
ഏറ്റവും ഉയർന്ന ശമ്പളം
2014 ൽ സ്റ്റീവ് ബാൽമറിൽ നിന്ന് ചുമതലയേറ്റപ്പോൾ 84.3 മില്യൺ ഡോളറാണ് ആ സാമ്പത്തിക വർഷം നടെല്ല സ്വന്തമാക്കിയത്. ഇത് ഒരു സാമ്പത്തിക വർഷത്തിൽ ഇദ്ദേഹം നേടുന്ന ഏറ്റവും ഉയർന്ന വരുമാനമാണ്. 2019 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ശരാശരി ജീവനക്കാരന് (സിഇഒ ഒഴികെയുള്ള) വാർഷിക ശമ്പളം 172,512 ഡോളറാണെന്നും കമ്പനി അറിയിച്ചു.
മൈക്രോസോഫ്ടിന്റെ വരുമാനം
2019 സാമ്പത്തിക വർഷത്തിൽ മൈക്രോസോഫ്റ്റ് 125.8 ബില്യൺ ഡോളർ വരുമാനമാണ് നേടിയിരിക്കുന്നത്. 14 ശതമാനം വർദ്ധിച്ച് 39.2 ബില്യൺ ഡോളറിന്റെ അറ്റവരുമാനവും കമ്പനി നേടി. ഒരു ട്രില്യൺ ഡോളർ കമ്പനിയായി തുടരുന്ന മൈക്രോസോഫ്റ്റ്, 2019 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ 7.7 ബില്യൺ ഡോളർ ഓഹരി ഉടമകൾക്ക് തിരിച്ചുനൽകുകയും ലാഭവിഹിതം നൽകുകയും ചെയ്തിരുന്നു.
ഉയർന്ന ശമ്പളമുള്ള സി.ഇ.ഒ
അമേരിക്കയിലെ ഏറ്റവും ഉയർന്ന ശമ്പളമുള്ള സിഇഒമാരിൽ മുൻ നിരക്കാരനാണ് സത്യ നടെല്ല. 200ഓളം പേരുടെ ലിസ്റ്റിൽ നാലാം സ്ഥാനക്കാരനാണ് ഇദ്ദേഹം. 1967 ഓഗസ്റ്റ് 19 ന് ഹൈദരാബാദിലാണ് സത്യ നടെല്ലയുടെ ജനനം. അച്ഛൻ ബിഎൻ യുഗന്ദർ മുൻ ഐ.എ.എസ് ഓഫീസറാണ്. പ്രധാനമന്ത്രിയുടെ സ്പെഷ്യൽ സെക്രട്ടറിയും, ആസൂത്രണ കമ്മീഷൻ അംഗമായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മൈക്രോസോഫ്ടിൽ ചേർന്ന അതേ വർഷം തന്നെ തന്റെ സഹപാഠിയായ അനുപമയെ അദ്ദേഹം വിവാഹം ചെയ്തു. ഇവർക്ക് മൂന്ന് മക്കളാണുള്ളത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
