ഒമാനിൽ നിന്ന് നാട്ടിലേയ്ക്ക് പണമയയ്ക്കുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക്. നിങ്ങൾ ഇനി മുതൽ കർശന നിരീക്ഷണത്തിലാണ്. ഒമാനിൽ നിന്ന് വിദേശ തൊഴിലാളികൾ അനധികൃതമായി സ്വന്തം രാജ്യങ്ങളിലേയ്ക്ക് അയക്കുന്ന പണം കണ്ടെത്താനാണ് ഒമാൻ പ്രത്യേക സമിതി രൂപീകരിച്ചിരിക്കുന്നത്.
പ്രത്യേക സമിതി
അനധികൃതമായി ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളെയും നിയമവിരുദ്ധമായി ജോലി ചെയ്യുന്ന പ്രവാസികളെ സഹായിക്കുന്ന തൊഴിലുടമകളെയും കണ്ടെത്തുകയാണ് പ്രത്യേക സമിതിയുടെ ലക്ഷ്യം. മാനവ വിഭവശേഷി മന്ത്രാലയവും സെൻട്രൽ ബാങ്ക് ഓഫ് ഒമാനും ചേർന്ന് രൂപീകരിച്ചിരിക്കുന്നതാണ് പ്രത്യേക സമിതി. ടൈംസ് ഓഫ് ഒമാനിലെ റിപ്പോർട്ടുകൾ പ്രകാരം അനധികൃത തൊഴിലാളികൾ സുഹൃത്തുക്കൾ വഴിയോ അല്ലെങ്കിൽ കുടുംബത്തിലെ അംഗങ്ങൾ വഴിയോ ആണ് പണം കൈമാറ്റം ചെയ്യുന്നത്.
കർശന നിയമ നടപടികൾ
അനധികൃത പണമിടപാടുകൾ നടത്തുന്നവർക്ക് കർശന നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വിസയും മറ്റ് രേഖകളുമില്ലാതെ തൊഴിൽ നിയമം ലംഘിച്ചു ഒമാനിൽ തങ്ങുന്ന വിദേശികൾ, തങ്ങളുടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാധുവായ രേഖകൾ ഉപയോഗിച്ച് പണമിടപാടുകൾ നടത്തുന്നത് അധികൃതരുടെ ശ്രദ്ധയിൽപെട്ടതോടെയാണ് നടപടി. ഇത്തരം പണമിടപാടുകൾ നിയമ വിരുദ്ധമാണെന്നും കർശന നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും മന്ത്രാലയം അറിയിച്ചു.
നിയമ ലംഘനങ്ങൾ
രാജ്യത്തെ തൊഴിൽ നിയമം ലംഘിച്ചതിനാണ് നിരവധി പ്രവാസികൾ അറസ്റ്റിലായിരിക്കുന്നത്. തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് അറസ്റ്റിലായ ഭൂരിഭാഗം പ്രവാസികളും ജോലി സ്ഥലത്ത് നിന്ന് ഒളിച്ചോടിയ തൊഴിലാളികളാണ്. പിടിയിലായവരിൽ 51.3 ശതമാനം പേർ ജോലിസ്ഥലം വിട്ടിട്ടുണ്ട്. 12,524 ഓളം പേർ ഇത്തരത്തിൽ അറസ്റ്റിലായിട്ടുണ്ട്. 8,509 ഓളം പേരെ നിയനം ലംഘിച്ചതിന് പിരിച്ചുവിട്ടിട്ടുണ്ട്. 3,363 പേർ രാജ്യത്ത് ടൂറിസ്റ്റ് വിസയിൽ എത്തുകയും നിയമവിരുദ്ധമായി ജോലി ചെയ്തും വരുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
പരിശോധനകൾ കർശനം
ഈ വർഷം സെപ്റ്റംബർ വരെ ഒളിച്ചോടിയ 1,009 തൊഴിലാളികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചില ഒമാനി സ്പോൺസർമാർ അവരുടെ പ്രവാസി തൊഴിലാളികളെ മറ്റ് ജോലി ചെയ്യാൻ അനുവദിക്കുന്നതായും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു, ഇത് രാജ്യത്തെ തൊഴിൽ നിയമ ലംഘനമാണ്. തൊഴിൽ നിയമം ലംഘിക്കുന്നവരെയും അനധികൃത പണമിടപാടുകൾ നടത്തുന്നവരെയും പിടികൂടാൻ രാജ്യത്ത് പരിശോധനയും കർശനമാക്കിയിട്ടുണ്ട്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
