ഇന്ത്യയുടെ ജിഡിപി വളർച്ചാ പ്രവചനം 5.5 ശതമാനമായി കുറച്ച് ഫിച്ച് റേറ്റിംഗ് ഏജൻസി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ചാ പ്രവചനം 5.5 ശതമാനമായി കുറച്ചതായി ഫിച്ച് റേറ്റിംഗ്സ് വ്യക്തമാക്കി. 2019 ഏപ്രിലിൽ ആരംഭിച്ച സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 6.6 ശതമാനമായി വർദ്ധിച്ച ഫിച്ച്, സാമ്പത്തിക വളർച്ച ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതോടെയാണ് പ്രവചന നിരക്ക് 5.5 ശതമാനമായി കുറച്ചത്.

കോർപ്പറേറ്റ് നികുതി നിരക്കിൽ കുറവു വരുത്തിയത് ഉൾപ്പെടെ സമ്പദ്‌വ്യവസ്ഥയെ ഉയർത്തുന്നതിനുള്ള സമീപകാല സർക്കാർ നടപടികൾ ക്രമേണ വളർച്ചയെ ത്വരിതപ്പെടുത്തുമെന്നും ഫിച്ച് വ്യക്തമാക്കി. ഒക്ടോബർ ആദ്യം റിസർവ് ബാങ്ക് പ്രവചിച്ച 6.1 ശതമാനത്തിലും താഴെയാണ് ഫിച്ചിന്റെ പ്രവചനം. ജിഡിപി വളർച്ച അടുത്ത സാമ്പത്തിക വർഷത്തിൽ (2020-21) 6.2 ശതമാനമായും അതിനുശേഷമുള്ള വർഷത്തിൽ 6.7 ശതമാനമായും ഉയരുമെന്നും ഫിച്ച് പറഞ്ഞു.

ഇന്ത്യയുടെ വളർച്ചാ ശതമാനം എസ് ആൻഡ് പിയും കുറച്ചുഇന്ത്യയുടെ വളർച്ചാ ശതമാനം എസ് ആൻഡ് പിയും കുറച്ചു

ഇന്ത്യയുടെ ജിഡിപി വളർച്ചാ പ്രവചനം 5.5 ശതമാനമായി കുറച്ച് ഫിച്ച് റേറ്റിംഗ് ഏജൻസി

ഏപ്രിൽ മുതൽ ജൂൺ വരെയുള്ള തുടർച്ചയായ അഞ്ചാം പാദത്തിലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഇടിവ് രേഖപ്പെടുത്തി. ജിഡിപി 5 ശതമാനമായി കുറഞ്ഞത് വളരെ കുറഞ്ഞ വളർച്ചയെയാണ് സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ഇത് എട്ട് ശതമാനമായിരുന്നു. 2013 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വളർച്ചയാണിതെന്നും ഫിച്ച് വ്യക്തമാക്കി.

ഈ മാസം ആദ്യം, മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് ഇന്ത്യയുടെ 2019-20 ജിഡിപി വളർച്ചാ പ്രവചനം 6.2 ശതമാനത്തിൽ നിന്ന് 5.8 ശതമാനമായി കുറച്ചിരുന്നു. സമ്പദ്‌വ്യവസ്ഥയിൽ മാന്ദ്യം അനുഭവപ്പെടുന്നുണ്ടെന്നും ഇത് ദീർഘകാല ഘടകങ്ങളുമായി ബന്ധപ്പെട്ടതാണെന്നുമാണ് മൂഡീസ് വ്യക്തമാക്കിയത്. ഗ്രാമീണ കുടുംബങ്ങളിലെ സാമ്പത്തിക പിരിമുറുക്കവും തൊഴിലവസരങ്ങൾ ദുർബലമായതും മാന്ദ്യത്തിന് കാരണമായി മൂഡീസ് പറഞ്ഞിരുന്നു. 2020-21ൽ വളർച്ച 6.6 ശതമാനമായി ഉയരുമെന്നും മൂഡീസ് വ്യക്തമാക്കിയിരുന്നു.

ഇന്ത്യയുടെ ജിഡിപി വളർച്ച പ്രതീക്ഷിച്ചതിലും ദുർബലമെന്ന് ഐഎംഎഫ്ഇന്ത്യയുടെ ജിഡിപി വളർച്ച പ്രതീക്ഷിച്ചതിലും ദുർബലമെന്ന് ഐഎംഎഫ്

malayalam.goodreturns.in

Read more about: gdp ജിഡിപി
English summary

ഇന്ത്യയുടെ ജിഡിപി വളർച്ചാ പ്രവചനം 5.5 ശതമാനമായി കുറച്ച് ഫിച്ച് റേറ്റിംഗ് ഏജൻസി

According to Fitch Ratings, India's GDP growth forecast for the current fiscal is down to 5.5%. Read in malayalam.
Story first published: Thursday, October 24, 2019, 17:51 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X