രാജ്യത്ത് മദ്യ വിൽപ്പനയിൽ വൻ ഇടിവ്. നിരവധി സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്കം, വർഷത്തിന്റെ ആദ്യ പകുതിയിലെ തിരഞ്ഞെടുപ്പ്, മദ്യത്തിന്റെ നികുതി, തീരുവ വർദ്ധനവ് ഇവയൊക്കെയാണ് ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ വിൽപ്പനയിൽ ഇടിവുണ്ടാകാൻ കാരണം. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിലാണ് വിൽപ്പന കൂടുതൽ മന്ദഗതിയിലായത്.
ഇടിവ് രേഖപ്പെടുത്തി
നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ (അതായത് ഏപ്രിൽ മുതൽ സെപ്റ്റംബർ 19 വരെ) ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ വിൽപനയുടെ അളവ് 3.2 ശതമാനം വർധിച്ചതായി വ്യവസായ എക്സിക്യൂട്ടീവുകളിൽ നിന്നുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ ഇത് കഴിഞ്ഞ വർഷത്തേക്കാൾ വളരെ കുറവാണ്. സെപ്റ്റംബർ പാദത്തിൽ വളർച്ച ഇടിയുകയാണ് ചെയ്തത്. കഴിഞ്ഞ വർഷം വിൽപ്പന 9-10% വരെ ഉയർന്നിരുന്നു.
വിസ്കി ബ്രാൻഡുകളുടെ ഇടിവ്
ജനപ്രിയ വിസ്കി ബ്രാൻഡുകളായ ഇംപീരിയൽ ബ്ലൂ, റോയൽ സ്റ്റാഗ്, അബ്സല്യൂട്ട് വോഡ്ക എന്നിവ വിൽക്കുന്ന ഫ്രഞ്ച് സ്പിരിറ്റ്സ് നിർമാതാക്കളായ പെർനോഡ് റിക്കാർഡ് കഴിഞ്ഞ ത്രൈമാസ വരുമാനത്തിൽ 3 ശതമാനം വളർച്ചയാണ് നേടിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനി 34 ശതമാനം വളർച്ചയാണ് നേടിയിരുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ വെള്ളപ്പൊക്കവും ദുർബലമായ സാമ്പത്തിക സ്ഥിതിയുമാണ് വിൽപ്പനയെ ബാധിച്ചതെന്ന് കമ്പനി അറിയിച്ചു.
ഇടിവ് ജനപ്രിയ ബ്രാൻഡുകൾക്ക്
250 മുതൽ 300 രൂപ (750 മില്ലിക്ക്) വിലയുള്ള "ജനപ്രിയ" അല്ലെങ്കിൽ മാസ് ബ്രാൻഡുകൾ എന്ന് കമ്പനികൾ വിളിക്കുന്ന ബ്രാൻഡുകൾക്കാണ് വിൽപ്പനയിൽ ഏറ്റവും ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. തൊഴിലില്ലായ്മ സാധാരണക്കാരെ ബാധിച്ചതാണ് വില കുറഞ്ഞ ബ്രാൻഡുകളുടെ ഇടിവിനെ ബാധിച്ചിരിക്കുന്നതെന്ന് നിരീക്ഷർ പറയുന്നു.
ഏറ്റവും വലിയ മദ്യ വിപണിയ്ക്ക് സംഭവിച്ചതെന്ത്?
ലോകത്തിലെ ഏറ്റവും വലിയ മദ്യ വിപണികളിലൊന്നാണ് ഇന്ത്യ. ഇന്ത്യയിൽ മദ്യത്തിന്റെ ആവശ്യകത കുറയുന്നത് മൊത്തത്തിലുള്ള ഉപഭോക്തൃ സമ്പദ്‌വ്യവസ്ഥയിലുണ്ടായിരിക്കുന്ന മാന്ദ്യം കാരണമാണ്. കുടുംബങ്ങൾ ഒന്നുകിൽ ചെലവുകൾ മുറുകെ പിടിക്കുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്തതാണ് ഇതിന് കാരണം. അവശ്യവസ്തുക്കൾ മാത്രം വാങ്ങാനാണ് ആളുകൾ ഇപ്പോൾ ശ്രമിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.
സർക്കാരിന്റെ നിയന്ത്രണങ്ങൾ
സർക്കാരിന്റെ നിയന്ത്രണങ്ങളും മദ്യ വിൽപ്പനയെ സാരമായി ബാധിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ദിവസങ്ങളിലെ മദ്യ വിൽപ്പന നിരോധനം, ഉയർന്ന സംസ്ഥാന നികുതികൾ, 2017 ലെ ഹൈവേ നിരോധനം പോലുള്ളവ മദ്യ വിൽപ്പന ബാധിച്ച പ്രധാന ഘടകങ്ങളാണ്. ഏപ്രിൽ 11 മുതൽ മെയ് 19 വരെ ഏഴ് ഘട്ടങ്ങളിലായി രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടന്നതിനാൽ ഈ ദിവസങ്ങളിൽ വിവിധയിടങ്ങളിൽ മദ്യ വിൽപ്പന തടസ്സപ്പെട്ടിരുന്നു.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications