ജെഫ് ബെസോസിന് ലോക കോടീശ്വര സ്ഥാനം നഷ്ടമായി, വീണ്ടും ബിൽ ​ഗേറ്റ്സ് തന്നെ ഒന്നാമൻ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആമസോൺ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസിന് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി എന്ന പദവി നഷ്ടപ്പെട്ടു. ആമസോണിന്റെ മൂന്നാം പാദ ഫലം പ്രഖ്യാപിച്ചതിന് ശേഷമാണ് ബെസോസിന് 7 ബില്യൺ ഡോളർ ഓഹരി മൂല്യം നഷ്ടപ്പെട്ടത്. ഇതോടെ കോടീശ്വര പട്ടികയിലെ ഒന്നാം സ്ഥാനത്ത് നിന്ന് ജെഫ് ഫെസോസ് പിന്തള്ളപ്പെട്ടു.

ഓഹരികൾ ഇടിഞ്ഞു

ഓഹരികൾ ഇടിഞ്ഞു

വ്യാഴാഴ്ച നടന്ന വ്യാപാരത്തിൽ ആമസോൺ ഓഹരികൾ 7 ശതമാനം ഇടിഞ്ഞ് 103.9 ബില്യൺ ഡോളറിലെത്തി. മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സിന്റെ മൂല്യം നിലവിൽ 105.7 ബില്യൺ ഡോളറാണ്. 24 വ‍ർഷം തുട‍ർച്ചയായി ലോക കോടീശ്വര സ്ഥാനം നിലനി‍ർത്തിയ ബിൽ ​ഗേറ്റ്സിനെ പിന്നിലാക്കി 2018ലാണ് ജെഫ് ബെസോസ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 160 ബില്യൺ ഡോളർ ആസ്തിയുള്ള ഭൂമിയിലെ ആദ്യത്തെ മനുഷ്യൻ എന്ന റെക്കോർഡാണ് ഇതോടെ ബെസോസ് നേടിയത്.

2017 ന് ശേഷമുള്ള ആദ്യത്തെ ഇടിവ്

2017 ന് ശേഷമുള്ള ആദ്യത്തെ ഇടിവ്

മൂന്നാം പാദത്തിൽ ആമസോൺ അറ്റ ​​വരുമാനത്തിൽ 26 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 2017 ന് ശേഷമുള്ള ആദ്യത്തെ ഇടിവാണ് ഇതെന്ന് ഫോബ്‌സ് റിപ്പോർട്ട് ചെയ്തു. റിപ്പോർട്ട് പുറത്തു വന്ന് ഏതാനും മണിക്കൂറുകൾക്ക് ശേഷം ട്രേഡിംഗിൽ ആമസോൺ 9 ശതമാനം ഇടിഞ്ഞ് 1,624 ഡോളറിലെത്തിയിരുന്നു. 1987 ൽ 1.25 ബില്യൺ ഡോളർ ആസ്തിയുമായാണ് ഗേറ്റ്സ് ഫോർബ്സിന്റെ ആദ്യ ശതകോടീശ്വര പട്ടികയിൽ ഇടം നേടിയത്.

ആമസോൺ പ്രൈം വരിക്കാരുടെ എണ്ണം 100 മില്യൺ കടന്നുആമസോൺ പ്രൈം വരിക്കാരുടെ എണ്ണം 100 മില്യൺ കടന്നു

വിവാഹ മോ‍ചനം

വിവാഹ മോ‍ചനം

വിവാഹ മോ‍ചനത്തിലൂടെ ലോകത്തിലെ ധനികരായ വനിതകളുടെ പട്ടികയിൽ മൂന്നാം സ്ഥാനം നേടി ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ മുൻ ഭാര്യ മാക്കെൻസി വാർത്തകളിൽ ഇടം നേടിയിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ വിവാഹമോചന സെറ്റിൽമെന്റിനാണ് ഇതോടെ കഴിഞ്ഞ ഏപ്രിലിൽ ലോകം സാക്ഷിയായത്. 25 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ലോകത്തിലെ ഏറ്റവും സമ്പന്നനായ ജെഫ് ബെസോസും ഭാര്യ മാക്കെൻസിയും പിരിഞ്ഞത്.

ലോകസമ്പന്നൻ ഇനി ജെഫ് ബെസോസ്!!! ബിൽഗേറ്റ്സ് പുറത്ത്ലോകസമ്പന്നൻ ഇനി ജെഫ് ബെസോസ്!!! ബിൽഗേറ്റ്സ് പുറത്ത്

തുടക്കം പുസ്തകങ്ങൾ വിറ്റ്

തുടക്കം പുസ്തകങ്ങൾ വിറ്റ്

22 വ​ർ​ഷങ്ങൾക്ക് മുമ്പ് പു​സ്ത​ക​ങ്ങ​ൾ വി​ല്പ​ന​യ്ക്കു വ​ച്ചാ​ണ് ജെ​ഫ് ബെ​സോ​സ് തന്റെ ബി​സി​ന​സ് ജീ​വി​തം ആ​രം​ഭി​ക്കു​ന്ന​ത്. എന്നാൽ പിന്നീട് അങ്ങോട്ട് വള‍‍ർച്ചയുടെ കാലഘട്ടമായിരുന്നു. ക​ഴി​ഞ്ഞ 30 വ​ർ​ഷ​മാ​യി കോ​ടീ​ശ്വ​ര​ പ​ട്ടി​ക​യി​ലുണ്ട് ജെഫ്.

malayalam.goodreturns.in

English summary

ജെഫ് ബെസോസിന് ലോക കോടീശ്വര സ്ഥാനം നഷ്ടമായി, വീണ്ടും ബിൽ ​ഗേറ്റ്സ് തന്നെ ഒന്നാമൻ

Amazon founder and CEO Jeff Bezos has lost his status as the world's richest person. Bezos lost $ 7 billion in equity after Amazon announced its third quarter results. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X