ആൽഫബെറ്റ് ഇൻകോർപ്പറേഷന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് കമ്പനിയുടെ ലക്ഷ്യങ്ങളെല്ലാം മറികടന്നാൽ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കിട്ടാൻ പോകുന്നത് 240 മില്യൺ ഡോളറിന്റെ ഓഹരികൾ. കൂടാതെ 2020 മുതൽ 2 മില്യൺ ഡോളർ വാർഷിക ശമ്പളവും ലഭിക്കുമെന്ന് കമ്പനി വെള്ളിയാഴ്ച ഫയലിംഗിൽ അറിയിച്ചു.
ആൽഫബെറ്റ് ഓഹരികൾ എസ് ആൻഡ് പി 100 സൂചികയിൽ മികച്ച പ്രകടനം കാഴ്ച്ച വച്ചാൽ പിച്ചൈയ്ക്ക് 90 മില്യൺ ഡോളർ അധിക ഓഹരി ഗ്രാന്റുകൾ ലഭിക്കും. പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള സ്റ്റോക്ക് അവാർഡുകൾ കമ്പനി ആദ്യമായാണ് നൽകുന്നത്. ഗൂഗിൾ സഹസ്ഥാപകരായ ലാറി പേജും സെർജി ബ്രിനും സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണ് 47 കാരനായ പിച്ചൈ ഈ മാസം ആദ്യം മുതൽ കമ്പനിയുടെ സിഇഒ സ്ഥാനത്ത് എത്തിയത്.

2016ൽ സുന്ദർ പിച്ചൈയ്ക്ക് ഏകദേശം 200 മില്യൺ ഡോളർ സ്റ്റോക്ക് അവാർഡുകൾ ലഭിച്ചിരുന്നു. എന്നാൽ കഴിഞ്ഞ വർഷം, നിയന്ത്രിത സ്റ്റോക്കിന്റെ ഗ്രാന്റ് അദ്ദേഹം നിരസിച്ചിരുന്നു. കാരണം തനിക്ക് ഇതിനകം തന്നെ ഉദാരമായി പ്രതിഫലം ലഭിച്ചിട്ടുണ്ടെന്ന് തോന്നിയതിനാലാണ് പ്രതിഫലം നിരസിച്ചതെന്നാണ് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നത്. ബ്ലൂംബെർഗ് പേ ഇൻഡെക്സ് അനുസരിച്ച് 2018 ലെ അദ്ദേഹത്തിന്റെ ആകെ നഷ്ടപരിഹാരം 1.9 മില്യൺ ഡോളറാണ്.
ഇന്ത്യയിൽ ജനിച്ചു വളർന്ന പിച്ചൈ സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്നും പെൻസിൽവേനിയ സർവകലാശാലയിലെ വാർട്ടൺ സ്‌കൂളിൽ നിന്നും ബിരുദം നേടിയിട്ടുണ്ട്. 2004 ൽ മക്കിൻസി ആൻറ് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം ജിമെയിൽ, ക്രോം ബ്രൌസർ, ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവയുൾപ്പെടെയുള്ള ഏറ്റവും ജനപ്രിയമായ ഉൽപ്പന്നങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications