ഭക്ഷ്യ എണ്ണവിലയിലെ വർദ്ധനവ് സർക്കാരിന് ആശങ്ക. നിലക്കടല, കടുക്, വനസ്പതി, സോയാബീൻ, സൂര്യകാന്തി, ഈന്തപ്പന എന്നിവയടക്കം എല്ലാ ഭക്ഷ്യ എണ്ണകളുടെയും ശരാശരി വില വർദ്ധിച്ചു. ഈന്തപ്പന, സോയാബീൻ, സൂര്യകാന്തി എണ്ണ എന്നിവയുടെ കാര്യത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 20-30 ശതമാനം വരെ വർധനവാണുണ്ടായിരിക്കുന്നത്.
ഉള്ളി, ഉരുളക്കിഴങ്ങ് വില
ഈ ആഴ്ച ആദ്യം ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള ഒരു സംഘം മന്ത്രിമാർക്ക് മുന്നിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. 30,000 ടൺ ഇറക്കുമതി നടത്തിയതോടെ ഉള്ളിയുടെ വില കുറയുകയും ഉരുളക്കിഴങ്ങ് വില സ്ഥിരത കൈവരിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ ഭക്ഷ്യ എണ്ണ വിലയാണ് കുത്തനെ ഉയരുന്നത്.
വില വർദ്ധനവ് ഇങ്ങനെ
കടുക് എണ്ണയുടെ ശരാശരി വില ലിറ്ററിന് 120 ആയി ഉയർന്നുവെന്ന് ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന്റെ വില നിരീക്ഷണ സെല്ലിൽ നിന്ന് ലഭിച്ച കണക്കുകൾ വ്യക്തമാക്കുന്നു. ഒരു വർഷം മുമ്പ് ഇതേ സമയം 100 രൂപയായിരുന്നു നിരക്ക് വനസ്പതിയുടെ വില കിലോഗ്രാമിന് 102.5 ആയി ഉയർന്നു. ഒരു വർഷം മുമ്പ് ഇത് 75.25 ആയിരുന്നു. സോയാബീൻ എണ്ണയുടെ നിലവിലെ വില ലിറ്ററിന് 110 ആണ്. 2019 ഒക്ടോബർ 18 ന് ശരാശരി വില 90 ആയിരുന്നു.
പാം ഓയിൽ വില
സൂര്യകാന്തി, പാം ഓയിൽ എന്നിവയുടെ വിലയും ഉയർന്നു. കഴിഞ്ഞ ആറുമാസമായി മലേഷ്യയിൽ പാം ഓയിൽ ഉൽപാദനം കുറയുന്നത് മറ്റ് ഭക്ഷ്യ എണ്ണകളുടെ വില വർദ്ധനവിന് കാരണമാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. രാജ്യത്ത് ഏകദേശം 70% പാം ഓയിലും ഉപയോഗിക്കുന്നത് ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനത്തിനായാണ്.
ഇറക്കുമതി തീരുവ
പാം ഓയിൽ വിലയിലുണ്ടായ വർധന മറ്റ് ഭക്ഷ്യ എണ്ണകളുടെ വിലയെ നേരിട്ട് ബാധിക്കുന്നുമെന്നത് കണക്കിലെടുത്ത് പാം ഓയിൽ ഇറക്കുമതി തീരുവ കുറയ്ക്കണോ എന്ന കാര്യത്തിൽ സർക്കാർ ഉടൻ തീരുമാനമെടുത്തേക്കുമെന്ന് വ്യവസായ വൃത്തങ്ങൾ പറഞ്ഞു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
