ജീവനക്കാർക്ക് സന്തോഷ വാർത്ത; ആത്മനിർഭർ ഭാരത് റോസ്ഗാർ യോജന പ്രഖ്യാപിച്ച് നിർമ്മല സീതാരാമൻ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് പ്രതിസന്ധിയിൽ നിന്ന് രാജ്യം വീണ്ടെടുക്കൽ ശ്രമങ്ങൾ നടത്തുന്നതിനിടെ ആത്മനിർഭർ ഭാരത് 3.0ന്റെ ഭാഗമായി ആത്മനിഭർ ഭാരത് റോസ്ഗാർ യോജന എന്ന ഏറ്റവും പുതിയ പദ്ധതിയാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായാണ് ആത്മനിഭർ ഭാരത് റോസ്ഗാർ യോജന ആരംഭിച്ചിരിക്കുന്നത്.

പുതിയ നിയമനം നടത്തുന്ന സ്ഥാപനങ്ങൾക്ക് കേന്ദ്ര സർക്കാരിൽ നിന്ന് സബ്സിഡി ലഭിക്കും. രണ്ട് വർഷത്തേക്ക് ജീവനക്കാരും തൊഴിലുടമകളും റിട്ടയർമെന്റ് ഫണ്ട് സംഭാവന ചെയ്യുന്നതിനാണ് സബ്സിഡി നൽകുക. 

നടപ്പ് വർഷം ജിഡിപി വളർച്ച പൂജ്യത്തിലോ അതിന് താഴെയോ എത്തിയേക്കും; ധനമന്ത്രിനടപ്പ് വർഷം ജിഡിപി വളർച്ച പൂജ്യത്തിലോ അതിന് താഴെയോ എത്തിയേക്കും; ധനമന്ത്രി

പഴയ പ്രധാനമന്ത്രി റോസ്ഗാര്‍ പ്രോത്സാഹന്‍ യോജനയ്ക്ക് കീഴില്‍ ഇതുവരെ 8,300 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 1.52 ലക്ഷം സംരംഭങ്ങള്‍ക്ക് ഇതിന്റെ ആനുകൂല്യം കിട്ടി. ഇനി ആത്മനിര്‍ഭര്‍ ഭാരത് 3.0 രൂപരേഖയ്ക്ക് കീഴില്‍ ആത്മനിര്‍ഭര്‍ ഭാരത് റോസ്ഗാര്‍ യോജന എന്ന പേരിലായിരിക്കും പദ്ധതി അറിയപ്പെടുക. സംഘടിത മേഖലയില്‍ പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് പ്രത്യേക ആനൂകൂല്യങ്ങള്‍ ആത്മനിര്‍ഭര്‍ ഭാരത് റോസ്ഗാര്‍ പദ്ധതിയിലൂടെ കേന്ദ്രം നല്‍കും.

ജീവനക്കാർക്ക് സന്തോഷ വാർത്ത; ആത്മനിർഭർ ഭാരത് റോസ്ഗാർ യോജന പ്രഖ്യാപിച്ച് നിർമ്മല സീതാരാമൻ

സ്കീമിന് കീഴിലുള്ള ഗുണഭോക്താക്കൾ താഴെ പറയുന്നവരാണ്
15,000 രൂപയിൽ താഴെയുള്ള പ്രതിമാസ വേതനത്തിൽ ഇപിഎഫ്ഒയിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിൽ ജോലിയിൽ ചേരുന്ന പുതിയ ജീവനക്കാരൻ.
മാർച്ച് 1 മുതൽ സെപ്റ്റംബർ 30 വരെ മഹാമാരി സമയത്ത് ജോലി നഷ്ടപ്പെടുകയും ഒക്ടോബർ ഒന്നിനോ അതിനുശേഷമോ ജോലി ചെയ്യുന്നവരുമായ 15,000 രൂപയിൽ താഴെയുള്ള പ്രതിമാസ വേതനം ലഭിക്കുന്ന ഇപിഎഫ് അംഗങ്ങൾ.

റിട്ടയർമെന്റ് ഫണ്ടിൽ കൈവച്ച് 80 ലക്ഷം പേർ; കൊവിഡ് കാലത്ത് പിഎഫിൽ നിന്ന് പിൻവലിച്ചത് 30,000 കോടിറിട്ടയർമെന്റ് ഫണ്ടിൽ കൈവച്ച് 80 ലക്ഷം പേർ; കൊവിഡ് കാലത്ത് പിഎഫിൽ നിന്ന് പിൻവലിച്ചത് 30,000 കോടി

ആത്മനിർഭർ ഭാരത് റോസ്ഗർ യോജന 2020 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. 2020 ഒക്ടോബർ 1 മുതൽ 2021 ജൂൺ 30 വരെ ആവശ്യമായ നിരക്കിൽ പുതിയ ജീവനക്കാരെ നിയമിക്കുകയാണെങ്കിൽ, അടുത്ത രണ്ട് വർഷത്തേക്ക് സ്ഥാപനങ്ങൾ സംരക്ഷിക്കപ്പെടും.

1,000 ജീവനക്കാരെ നിയമിക്കുന്ന സ്ഥാപനങ്ങളിൽ ജീവനക്കാരുടെ സംഭാവന 12 ശതമാനവും തൊഴിലുടമയുടെ സംഭാവന 12 ശതമാനവുമായിരിക്കും. ആയിരത്തിലധികം ജീവനക്കാരുള്ള കമ്പനികളിൽ ജീവനക്കാരുടെ ഇപിഎഫ് സംഭാവനയായ 12 ശതമാനം കേന്ദ്രം നൽകും.  

English summary

3rd Fiscal stimulus: Nirmala Sitharaman Announces Atmanirbhar Bharat Rozgar Yojana |

Atmanibhar Bharat Rosgarh Yojana has been launched to encourage the creation of new jobs in the current situation. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X