ഇന്‍ഫോസിസും വിപ്രോയും അടക്കം 4 കമ്പനികള്‍ 3 മില്യണ്‍ ജോലിക്കാരെ ഒഴിവാക്കുന്നുവെന്ന് റിപ്പോര്‍ട്ട്

By Vaisakhan MK
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ഐടി മേഖലയില്‍ ഓട്ടോമേഷന്‍ കൂടുതല്‍ പ്രാതിനിധ്യം നേടിയതോടെ പുതിയ പ്രതിസന്ധി വരുന്നു. ഇന്‍ഫോസിസ് അടക്കം നാല് കമ്പനികള്‍ മൂന്ന് മില്യണ്‍ ജോലിക്കാരെ അടുത്ത വര്‍ഷത്തോടെ ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ട്. സോഫ്റ്റ്‌വെയര്‍ മേഖലയില്‍ 16 മില്യണ്‍ ആളുകള്‍ തൊഴിലെടുക്കുന്നുണ്ട്. അതില്‍ നിന്നാണ് മൂന്ന് മില്യണ്‍ ആളുകളെ ഒഴിവാക്കുന്നത്. ഇതിലൂടെ 100 ബില്യണ്‍ യുഎസ് ഡോളര്‍ ശമ്പളയിനത്തില്‍ തന്നെ വര്‍ഷത്തില്‍ ലാഭിക്കാനാവുമെന്നാണ് ഐടി കമ്പനികള്‍ കരുതുന്നത്.

 
ഇന്‍ഫോസിസും വിപ്രോയും അടക്കം 4 കമ്പനികള്‍ 3 മില്യണ്‍ ജോലിക്കാരെ ഒഴിവാക്കുന്നുവെന്ന് റിപ്പോര്‍ട്ട്

ഇന്‍ഫോസിസിനെ കൂടാതെ ടിസിഎസ്, വിപ്രോ, എച്ച്‌സിഎല്‍, എന്നീ കമ്പനികളാണ് ജോലിക്കാരെ ഒഴിവാക്കാന്‍ ഒരുങ്ങുന്നത്. ഓട്ടോമേഷന്‍ എന്നാല്‍ മനുഷ്യരുടെ സേവന കമ്പനിയില്‍ കുറയ്ക്കുന്ന സാഹചര്യമാണ്. 16 മില്യണ്‍ തൊഴിലാളികളില്‍ ഒമ്പത് മില്യണ്‍ നെപ്പുണികത കുറവുള്ള സര്‍വീസുകളിലാണ്. പിന്നെയുള്ളത് ബിപിഒ മേഖലയിലാണ്. ഈ ഒമ്പത് മില്യണ്‍ ജോലിക്കാരില്‍ നിന്നുള്ള മൂന്ന് മില്യണ്‍ ആളുകളെയാണ് 2022ഓടെ ഒഴിവാക്കുന്നത്.

 

ഇതില്‍ 0.7 മില്യണ്‍ തൊഴിലുകള്‍ റോബോട്ട് പ്രോസസ് ഓട്ടോമേഷനിലേക്ക് മാറും. അതായത് മനുഷ്യര്‍ എടുത്തിരുന്ന ജോലി റോബോട്ടുകള്‍ എടുക്കുന്ന സാഹചര്യമുണ്ടാവും. ബാക്കിയുള്ളവര്‍ക്ക് പകരം പുതിയ സാങ്കേതിക വൈദഗധ്യംഉപയോഗിക്കും. കൂടുതല്‍ മികച്ച തൊഴിലാളികളെയാണ് മറ്റിടങ്ങലില്‍ എടുക്കും.ആര്‍പിഎ അഥവാ റോബോട്ടുകള്‍ കാരണം ഏറ്റവും വലിയ തിരിച്ചടിയുണ്ടാവുന്നത് അമേരിക്കയ്ക്കാണ്. ഒരു മില്യണ്‍ തൊഴിലുകളാണ് ഇവിടെ മാത്രം നഷ്ടമാകുക.

25000 യുഎസ് ഡോളറിനും 50000 യുഎസ് ഡോളറിനും ഇടയില്‍ മാസ ശമ്പളം വരുന്നവരാണ് ഇവര്‍. ഇത് കണക്കാക്കുമ്പോള്‍ വര്‍ഷം നൂറ് മില്യണ്‍ ഇവര്‍ക്ക് ശമ്പളമായി പോകുന്നുണ്ട്. ടെക് മഹീന്ദ്രയും കോഗ്നിസെന്റും തൊഴിലാളികളെ ഒഴിവാക്കുന്നുണ്ട്. ഈ റോബോട്ടുകള്‍ 24 മണിക്കൂറും ജോലി ചെയ്യുന്നവയാണ്. മനുഷ്യന്റെ പ്രവര്‍ത്തി സമയം നോക്കുമ്പോള്‍ വലിയ ലാഭമാണിത്. അതേസമയം വികസിത രാജ്യങ്ങളിലെ പല ഐടി കമ്പനികളും വിദേശ രാജ്യങ്ങളിലെ കമ്പനികളെ തിരിച്ചുവിളിക്കുന്ന പ്രവണതയുംകൂടുന്നുണ്ട്.

English summary

4 companies will slash 3 million jobs by 2022, robots set to replace

4 companies will slash 3 million jobs by 2022, robots set to replace
Story first published: Friday, June 18, 2021, 0:05 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X