കൊവിഡ് 19-ന് ശേഷവും ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് തുടരും: ഡെല്‍ ടെക്‌നോളജീസ്‌

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് 19 മഹാമാരി അവസാനിച്ചതിന് ശേഷവും ഡെല്‍ ടെക്‌നോളജീസിലെ 50 ശതമാനം ജീവനക്കാരും വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് (വര്‍ക്ക് ഫ്രം ഹോം) തുടരുമെന്ന് ഡെല്‍ ഏഷ്യാ-പസഫിക്, ജപ്പാന്‍ മേഖലാ പ്രസിഡന്റ് അമിത് മിധ വ്യക്തമാക്കി. ഇന്ത്യയിലെ സ്ഥിതി നിലവിലെ ആഗോള പ്രവണതകള്‍ക്ക് സമാനമാണ്, ഡെല്‍ ഓരോ രാജ്യത്തിനും പ്രത്യേക നിയന്ത്രണങ്ങളായിരിക്കും പാലിക്കുക.

2020 മാര്‍ച്ച് പകുതിയോടെ, ഡെല്ലിന്റെ ആഗോള ജീവനക്കാരില്‍ 90 ശതമാനം പേരും വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. ഇന്ത്യയില്‍ ഈ സംഖ്യ 100 ശതമാനത്തിന് അടുത്തായിരുന്നു. അടുത്തിടെ കമ്പനി ഒരു തത്സമയ ഡാറ്റ അധിഷ്ഠിത ഡാഷ്‌ബോര്‍ഡ് സൃഷ്ടിക്കുകയുണ്ടായി. ഇത് 'വിപരീത റിസ്‌ക് മാട്രിക്‌സ്' എന്നറിയപ്പെടുന്നു, സാഹചര്യം വിലയിരുത്തുന്നതിനും ഡെല്‍ വിളിക്കുന്നതുപോലെ ഓഫീസിലേക്കോ സൈറ്റിലേക്കോ മടങ്ങുന്നതിന് ഉചിതമായ തീരുമാനങ്ങള്‍ എടുക്കുന്നതിനും ഇത് സഹായിക്കുന്നു.

കൊവിഡ് 19-ന് ശേഷവും ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് തുടരും: ഡെല്‍ ടെക്‌നോളജീസ്‌

വിശ്വസനീയമായ സ്രോതസ്സുകളായ ജോണ്‍സ് ഹോപ്കിന്‍സ്, സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, ലോകാരോഗ്യ സംഘടന എന്നിവയില്‍ നിന്നുള്ള വിവരങ്ങളാണ് മാട്രിക്‌സ് ഉപയോഗിക്കുന്നത്. ഈ വിവരങ്ങള്‍ അഥവാ ഡാറ്റ, സ്വപ്രേരിതമായി പുതുക്കുകയും പ്രതിദിനം ഒന്നിലധികം തവണ പരിശോധിക്കുകയും ചെയ്യുന്നു. സൈറ്റുകളിലേക്ക് സുരക്ഷിതമായി മടങ്ങാന്‍ ജീവനക്കാരെ സഹായിക്കുക മാത്രമല്ല, ഓഫീസുകളില്‍ സുരക്ഷയോടെ തുടരാനും യാത്രയെയും ഇവന്റുകളെയും കുറിച്ച് ഉചിതമായ തീരുമാനങ്ങള്‍ എടുക്കാനും ഈ സംവിധാനം സഹായിക്കുന്നുവെന്ന് മിധ കൂട്ടിച്ചേര്‍ത്തു.

വീട്ടിലിരുന്നുള്ള ജോലി സൗകര്യം തങ്ങളുടെ ജീവനക്കാരുടെ പ്രവര്‍ത്തനങ്ങളെയും ഉല്‍പാദനക്ഷമതയെയും പ്രതികൂലമായി ബാധിച്ചിട്ടില്ലെന്ന് ഡെല്‍ പറയുന്നു. വാസ്തവത്തില്‍, സൗകര്യപ്രദമായ പ്രവര്‍ത്തനരീതികള്‍ നല്‍കുമ്പോഴാണ് ജീവനക്കാര്‍ കൂടുതല്‍ ഉല്‍പാദനക്ഷമതയുള്ളവരാകുന്നതെന്ന് മിധ വ്യക്തമാക്കി. ഡെല്ലിന്റെ 'കണക്റ്റഡ് വര്‍ക്ക്‌പ്ലേസ് മാതൃകയില്‍' ജീവനക്കാര്‍ വളരെയധികം സൗകര്യപ്രദമായി തൊഴില്‍ അന്തരീക്ഷത്തില്‍ സഹകരിക്കുന്നു.

ഇത് തങ്ങളുടെ ഉപഭോക്താക്കളുമായും പങ്കാളികളുമായും മറ്റു ടീം അംഗങ്ങളുമായി ചേര്‍ന്ന് മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവെക്കുന്നതിനും കമ്പനി ഉല്‍പാദനക്ഷമത ഉയര്‍ത്താന്‍ സഹായിക്കുന്നതിനും അവരെ പ്രാപ്തരാക്കുന്നു. ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലിചെയ്യുന്ന സാഹചര്യത്തില്‍, സൈബര്‍ സുരക്ഷാ ഭീഷണികളുടെ കാര്യത്തിലും തങ്ങള്‍ ബോധവാന്മാരാണെന്നും ഡെല്‍ കൂട്ടിച്ചേര്‍ത്തു.

Read more about: work from home
English summary

50 per cent of dell employees will be work remotely even after covid 19 pandemic | കൊവിഡ് 19-ന് ശേഷവും ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് തുടരും: ഡെല്‍ ടെക്‌നോളജീസ്‌

50 per cent of dell employees will be work remotely even after covid 19 pandemic
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X