അന്തരിച്ച കേന്ദ്രമന്ത്രി മനോഹർ പരീക്കർ ജനിച്ച ഗ്രാമമാണ് ഗോവയിലെ പര. തെങ്ങുകളാലും ഈന്തപ്പനകളാലും മനോഹരമാണ് ഇവിടുത്തെ ഭൂപ്രകൃതി. എന്നാൽ പരയിലെത്തുന്നവർക്ക് ഈ ഗ്രാമത്തിന്റെ ഫോട്ടോകൾ എടുക്കണമെങ്കിൽ ഇനി നികുതി നൽകേണ്ടി വരും. അതായത് വടക്കൻ ഗോവയിലെ പര ഗ്രാമത്തിന്റെ ഫോട്ടോ ക്ലിക്കുചെയ്യുന്നതിനും വീഡിയോ ഷൂട്ട് ചെയ്യുന്നതിനും വിനോദസഞ്ചാരികളും നാട്ടുകാർക്കും ഉൾപ്പെടെ "സ്വച്ഛതാ ടാക്സ്" അഥവാ "ഫോട്ടോഗ്രാഫി ടാക്സ്" നൽകേണ്ടിവരും.
നികുതി ചുമത്തുന്നതിന് എതിരെ പ്രദേശവാസികൾ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇത്തരം നികുതി ഇവിടേയ്ക്ക് എത്തുന്ന സന്ദർശകരെ കുറയ്ക്കുമെന്നാണ് പ്രദേശവാസികളും അഭിപ്രായം. പരയിൽ എത്തിയ ഒരു കൂട്ടം വിനോദസഞ്ചാരികൾക്ക് ഫോട്ടോഗ്രഫി നികുതി ചുമത്തുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഇക്കാര്യം ചർച്ചാവിഷയമായി മാറിയത്. പ്രദേശവാസിയായ പോൾ ഫെർണാണ്ടസാണ് ഈ വീഡിയോ റെക്കോർഡുചെയ്‌തത്.

തന്റെ ബന്ധുവിൽ നിന്ന് പഞ്ചായത്ത് 500 രൂപ ഈടാക്കിയപ്പോഴാണ് പുതിയ നികുതിയെക്കുറിച്ച് അറിഞ്ഞതെന്നും ഒരു ഫോട്ടോയ്ക്ക് 500 രൂപ ഈടാക്കുന്നത് ഗുരുതരമായ തെറ്റാണെന്നും ഫെർണാണ്ടസ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. രാജ്യത്ത് ഒരിടത്തും ഫോട്ടോഗ്രാഫിയ്ക്ക് ചാർജ് ഈടാക്കുന്നില്ലെന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
വാണിജ്യ ചിത്രീകരണത്തിന് പണം ഈടാക്കാൻ പഞ്ചായത്തിന് എല്ലാ അവകാശവുമുണ്ടെങ്കിലും വ്യക്തികളിൽ നിന്ന് പണം ഈടാക്കുന്നത് ശരിയല്ലെന്ന് പരയുടെ മുൻ സർപഞ്ച് ബെനഡിക്റ്റ് ഡിസൂസ വ്യക്തമാക്കി. സ്വച്ഛത നികുതി എന്ന മറവിൽ പഞ്ചായത്ത് വിനോദസഞ്ചാരികളെ ഉപദ്രവിക്കുകയാണെന്നും ഗ്രാമം സന്ദർശിക്കുന്ന സഞ്ചാരികളുടെ എണ്ണത്തെ ഇത് ബാധിക്കുമെന്നും ഡിസൂസ പറഞ്ഞു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
