ബാങ്ക് ജോലിയാണോ ലക്ഷ്യം? സിറ്റി ബാങ്കിൽ മൂന്ന് വർഷത്തിനുള്ളിൽ 6,000 തൊഴിലവസരങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഏഷ്യ-പസഫിക് മേഖലയിലെ യുവാക്കൾക്ക് 6,000 ജോലികളും 60,000 പരിശീലന അവസരങ്ങളും നൽകാൻ പദ്ധതിയിട്ടിരിക്കുന്നതായി സിറ്റിഗ്രൂപ്പ് അറിയിച്ചു. ലോക്ക്ഡൗണുകൾക്കിടയിൽ ചുരുങ്ങുന്ന സമ്പദ്‌വ്യവസ്ഥകളിൽ തൊഴിലില്ലായ്മ ഉയരുമ്പോൾ ആഗോള കൊറോണ വൈറസ് മഹാമാരിയിൽ നിന്നുള്ള ആഘാതം കുറയ്ക്കാൻ സഹായിക്കുന്നതിനാണ് സിറ്റി ബാങ്കിന്റെ പുതിയ തീരുമാനം.

 

തൊഴിലവസരങ്ങൾ

തൊഴിലവസരങ്ങൾ

2023 ഓടെ ഏഷ്യ-പസഫിക് മേഖലയിലെ താഴ്ന്ന വരുമാനക്കാരിൽ നിന്നും താഴ്ന്ന സമുദായങ്ങളിൽ നിന്നുമുള്ള യുവാക്കൾക്ക് സാമ്പത്തിക അവസരങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കാൻ സഹായിക്കുകയാണ് സിറ്റി ഗ്രൂപ്പിന്റെ ലക്ഷ്യം. സിറ്റി, സിറ്റി ഫൌണ്ടേഷൻ എന്നിവ ചേർന്ന് 35 മില്യൺ യുഎസ് ഡോളർ ചെലവഴിക്കുമെന്ന് വാർത്താ കുറിപ്പിൽ അറിയിച്ചു. കൊറോണ വൈറസ് മഹാമാരി മേഖലയിലെ യുവാക്കളുടെ തൊഴിലിനെ ബാധിച്ചതാണ് ഇത്തരത്തിൽ ഒരു തീരുമാനത്തിന് കാരണമെന്ന് ന്യൂയോർക്ക് ആസ്ഥാനമായ ബാങ്ക് വ്യക്തമാക്കി.

സിറ്റി ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഇനി ബിറ്റ്‍കോയിൻ വാങ്ങാനാകില്ല

തൊഴിലില്ലായ്മ

തൊഴിലില്ലായ്മ

ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ ഡാറ്റ അനുസരിച്ച്, 15 മുതൽ 24 വയസ്സ് വരെ പ്രായമുള്ള 700 ദശലക്ഷം യുവാക്കളാണ് ഏഷ്യ-പസഫിക്ക് മേഖലയിൽ ഉള്ളത്. യുവജനങ്ങളുടെ തൊഴിലില്ലായ്മാ നിരക്ക് നിരക്ക് ഇരട്ടിയായി. ഇതിനെ തുടർന്ന് മുഴുവൻ സമയ അനലിസ്റ്റ്, അസോസിയേറ്റ് റോളുകൾ, ക്യാമ്പസ് പ്രോഗ്രാമുകളും അവസരങ്ങളും ഉൾപ്പെടെ ജോലികളും പരിശീലന അവസരങ്ങളുമാണ് സിറ്റി ബാങ്ക് വ്യാപിക്കുന്നത്.

വീട്ടിൽ ഇരുന്ന് ജോലി; മാസം ലാഭം എത്ര? കൊവിഡ് കാലത്ത് ഇങ്ങനെയും ചില നേട്ടങ്ങൾ

എച്ച്എസ്ബിസി ബാങ്ക്

എച്ച്എസ്ബിസി ബാങ്ക്

എച്ച്എസ്ബിസി ബാങ്കും മറ്റും ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതിനിടെയാണ് സിറ്റി ബാങ്ക് പുതിയ നിയമനങ്ങൾ നടത്താൻ ഒരുങ്ങുന്നത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വാർഷിക ചെലവ് 4.5 ബില്യൺ യുഎസ് ഡോളർ കുറയ്ക്കുന്നതിനായി ആഗോളതലത്തിൽ 35,000 ജോലികൾ വെട്ടിക്കുറയ്ക്കാനുള്ള പദ്ധതിയിലാണ് എച്ച്എസ്ബിസി ബാങ്ക്.

വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്, നിയമനങ്ങൾ കൂടുതൽ ഈ മേഖലകളിൽ

ഏഷ്യാ-പസഫിക് മേഖല

ഏഷ്യാ-പസഫിക് മേഖല

നോർത്ത് അമേരിക്ക കഴിഞ്ഞാൽ ഏഷ്യാ-പസഫിക് മേഖലയിലാണ് കമ്പനിക്ക് ഏറ്റവും കൂടുതൽ വരുമാനമുള്ളത്. ബാങ്കിന്റെ 25 ശതമാനം വേതനവും ഈ മേഖലയിൽ നിന്നാണ്. ഓഹരി വിപണി മുതൽ സാധാരണ ബാങ്കിങ് ഇടപാട് വരെയുള്ള സേവനങ്ങളാണ് മൂന്ന് വർഷത്തിനുള്ളിൽ ഈ മേഖലയിൽ നടപ്പാക്കാൻ ഒരുങ്ങുന്നത്. ഏഷ്യാ-പസഫിക് മേഖലയിലെമ്പാടും റിക്രൂട്ട്മെന്റ് നടത്തുമെങ്കിലും ദക്ഷിണ പൂർവ ഏഷ്യയിലാവും ജോലി നൽകുകയെന്നാണ് കമ്പനി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ബാങ്കിംഗ്, ക്യാപിറ്റൽ മാർക്കറ്റുകൾ, ഉപദേശക, മാർക്കറ്റുകൾ, സെക്യൂരിറ്റീസ് സേവനങ്ങൾ, ഉപഭോക്തൃ ബാങ്കിംഗ് എന്നിവയുൾപ്പെടെ വിവിധ മേഖലകളിലായിരിക്കും.

English summary

6,000 jobs in Citibank in next three years | ബാങ്ക് ജോലിയാണോ ലക്ഷ്യം? സിറ്റി ബാങ്കിൽ മൂന്ന് വർഷത്തിനുള്ളിൽ 6,000 തൊഴിലവസരങ്ങൾ

Citigroup said it plans to provide 6,000 jobs and 60,000 training opportunities for young people in the Asia-Pacific region over the next three years. Read in malayalam.
Story first published: Wednesday, September 23, 2020, 18:20 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X