കോഴിക്കോട് യുഎല്‍ സൈബര്‍ പാര്‍ക്കില്‍ 6 കമ്പനികൾ ഉടൻ എത്തും; പുതിയ 9 സ്റ്റാര്‍ട്ട് അപ്പുകളും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോഴിക്കോട്; കോഴിക്കോടുള്ള ഊരാളുങ്കല്‍ സൈബര്‍ പാര്‍ക്കില്‍ ആറ് കമ്പനികളും ഒന്‍പത് സ്റ്റാര്‍ട്ട് അപ്പുകളും ഉടൻ പ്രവർത്തനം തുടങ്ങുമെന്ന് വ്യവസായ മന്ത്രി ഇപി ജയരാജൻ. പുതിയ കമ്പനികള്‍ വരുന്നതോടെ ഒരു വര്‍ഷത്തിനുള്ളില്‍ 475 പേര്‍ക്ക് തൊഴില്‍ ലഭ്യമാകും 42 കമ്പനികളും 36 സ്റ്റാര്‍ട്ടപ്പുകളും അടക്കം 78 സ്ഥാപനങ്ങളാണ് നിലവില്‍ പാര്‍ക്കിലുള്ളത്. പുതിയ സംരംഭങ്ങള്‍ എത്തുന്നതോടെ 48 കമ്പനികളും 45 സ്റ്റാര്‍ട്ടപ്പുകളും ഉള്‍പ്പെടെ ആകെ 93 സ്ഥാപനങ്ങളാകും.ഇത് സംബന്ധിച്ച് മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം.

കോഴിക്കോട് യുഎല്‍ സൈബര്‍ പാര്‍ക്കില്‍ 6 കമ്പനികൾ ഉടൻ എത്തും; പുതിയ 9 സ്റ്റാര്‍ട്ട് അപ്പുകളും

 

കൊവിഡ് കാലത്തും നിരവധി സംരംഭങ്ങളാണ് സംസ്ഥാനത്ത് വിവിധ മേഖലയില്‍ തുടങ്ങിയത്. സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ രംഗത്ത് വലിയ വളര്‍ച്ചയുണ്ടായി. പ്രതിസന്ധിയെ മറികടക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വ്യവസായ ഭദ്രതാ പാക്കേജ് ഏറെ സഹായമായെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ മന്ത്രി പറഞ്ഞു. മന്ത്രിയുടെ കുറിപ്പ് വായിക്കാം

കൊവിഡ് പ്രതിസന്ധിയെ ക്രിയാത്മകമായി മറികടന്ന് നമ്മുടെ വ്യവസായ രംഗം കുതിക്കുകയാണ്. കോഴിക്കോടുള്ള ഊരാളുങ്കല്‍ സൈബര്‍ പാര്‍ക്കില്‍ ആറ് കമ്പനികളും ഒന്‍പത് സ്റ്റാര്‍ട്ട് അപ്പുകളും പ്രവര്‍ത്തനം തുടങ്ങാന്‍ പോകുന്ന വാര്‍ത്തകളാണ് വരുന്നത്. 42 കമ്പനികളും 36 സ്റ്റാര്‍ട്ടപ്പുകളും അടക്കം 78 സ്ഥാപനങ്ങളാണ് നിലവില്‍ പാര്‍ക്കിലുള്ളത്. പുതിയ സംരംഭങ്ങള്‍ എത്തുന്നതോടെ 48 കമ്പനികളും 45 സ്റ്റാര്‍ട്ടപ്പുകളും ഉള്‍പ്പെടെ ആകെ 93 സ്ഥാപനങ്ങളാകും.

സംസ്ഥാനത്ത് സംരംഭം തുടങ്ങാന്‍ വളരെ എളുപ്പമാണെന്നതിനും കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്നതിനും തെളിവാണ് പുതിയ സംരംഭങ്ങള്‍. പുതിയ കമ്പനികള്‍ വരുന്നതോടെ ഒരു വര്‍ഷത്തിനുള്ളില്‍ 475 പേര്‍ക്ക് തൊഴില്‍ ലഭ്യമാകും.

നിലവില്‍ 2046 ജീവനക്കാരാണ് സൈബര്‍ പാര്‍ക്കില്‍ ജോലി ചെയ്യുന്നത്. 27 ലക്ഷം ചതുരശ്ര അടിയിലാണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്.

കൊവിഡ് കാലത്തും നിരവധി സംരംഭങ്ങളാണ് സംസ്ഥാനത്ത് വിവിധ മേഖലയില്‍ തുടങ്ങിയത്. സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ രംഗത്ത് വലിയ വളര്‍ച്ചയുണ്ടായി. പ്രതിസന്ധിയെ മറികടക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വ്യവസായ ഭദ്രതാ പാക്കേജ് ഏറെ സഹായമായി.

കിന്‍ഫ്രക്ക് കീഴിലെ പാര്‍ക്കുകളിലും നിരവധി സംരംഭകര്‍ നിക്ഷേപവുമായി മുന്നോട്ടുവന്നു. 61282 യൂണിറ്റുകള്‍ ഈ സര്‍ക്കാര്‍ കാലത്ത് എംഎസ്എംഇ മേഖലയിലുണ്ടായി. ഒപ്പം 5700 കോടിയുടെ നിക്ഷേപവും 2,14,585 തൊഴിലും സംസ്ഥാനത്തുണ്ടായി. സംരംഭം ആരംഭിക്കാനുള്ള നടപടികള്‍ ലളിതമാക്കിയത് വ്യവസായ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കി.

പുതുവർഷത്തിൽ മൊബൈൽ ഫോൺ ബിൽ കൂടും; താരിഫ് വ‍ർദ്ധിപ്പിക്കാൻ ഒരുങ്ങി ടെലികോം കമ്പനികൾ

എച്ച്ഡിഎഫ്സി ബാങ്കിനോട് വിശദീകരണം തേടി റിസർവ് ബാങ്ക്, പ്രശ്നം ഇടയ്ക്കിടെയുള്ള ഓൺലൈൻ ബാങ്കിംഗ് തകരാർ

നവംബർ 26ലെ ദേശീയ പണിമുടക്കിൽ ബാങ്ക് ജീവനക്കാരും പങ്കെടുക്കും

Read more about: job ഐടി
English summary

6 companies will soon start in Kozhikode UL Cyber Park ; And 9 new start-ups too

6 companies will soon start in Kozhikode UL Cyber Park ; And 9 new start-ups too
Story first published: Monday, November 23, 2020, 15:40 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X