92% നികുതിദായകരും രണ്ട് ലക്ഷം രൂപയിൽ താഴെയുള്ള ഇളവ് ഉപയോഗിക്കുന്നവർ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

92 ശതമാനം ഐടി റിട്ടേൺ സമർപ്പിക്കുന്നവർക്കും രണ്ട് ലക്ഷം രൂപയിൽ താഴെയുള്ള ഇളവുകളേ ലഭിക്കുന്നുള്ളൂവെന്ന് റവന്യൂ സെക്രട്ടറി അജയ് ഭൂഷൺ പാണ്ഡെ. കൃത്യമായി പറഞ്ഞാൽ, 5.78 കോടി നികുതി ഫയലർമാരിൽ 5.3 കോടി (91.7 ശതമാനം) സെക്ഷൻ 80 സി, സെക്ഷൻ 80 ഡി, സെക്ഷൻ 80 സിസിഡി (1 ബി) (എൻ‌പി‌എസിന്റെ അധിക കിഴിവ്), കിഴിവ് എന്നിവ ഉൾപ്പെടെ 2 ലക്ഷം രൂപയിൽ താഴെയുള്ള കിഴിവുകൾ അവകാശപ്പെട്ടു. വകുപ്പിന്റെ വിശകലനമനുസരിച്ച് 3.77 ലക്ഷം നികുതിദായകർ, ആകെ നികുതിദായകരിൽ ഒരു ശതമാനത്തിൽ താഴെയുള്ളവർ 4 ലക്ഷം രൂപയിൽ കൂടുതൽ കിഴിവുകൾ അവകാശപ്പെട്ടു.

പുതിയ നികുതി പരിഷ്കരണം തീർച്ചയായും നിരവധി നികുതിദായകരുടെ നികുതി ഭാരം ലഘൂകരിക്കുമെന്ന് ബജറ്റിന് ശേഷം മാധ്യമ പ്രവർത്തകരെ കണ്ട ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. ഇളവുകളും കിഴിവുകളും ഇല്ലാതാക്കുന്നതിനൊപ്പം കാലക്രമേണ നികുതി കുറയ്ക്കുകയെന്നതായിരുന്നു സർക്കാരിന്റെ ഉദ്ദേശ്യം.

നിങ്ങളുടെ ഇപിഎഫ് തുകയ്‌ക്ക് നികുതി നൽകേണ്ട സാഹചര്യങ്ങൾനിങ്ങളുടെ ഇപിഎഫ് തുകയ്‌ക്ക് നികുതി നൽകേണ്ട സാഹചര്യങ്ങൾ

92% നികുതിദായകരും രണ്ട് ലക്ഷം രൂപയിൽ താഴെയുള്ള ഇളവ് ഉപയോഗിക്കുന്നവർ

പുതിയ ഘടന മധ്യവർഗത്തിനും താഴ്ന്ന വിഭാഗക്കാർക്കും നികുതി നിരക്കിൽ വലിയ കുറവ് വാഗ്ദാനം ചെയ്യുമെന്ന് ധനമന്ത്രി വ്യക്തമാക്കി. ഈ സ്കീം ഓപ്ഷണലാണ്. നിലവിലുള്ള നികുതി സമ്പ്രദായത്തിന് നാല് ടാക്സ് സ്ലാബുകളാണുള്ളത്, പുതിയവയ്ക്ക് ഏഴ് ടാക്സ് സ്ലാബുകളുണ്ട്, കൂടാതെ കുറഞ്ഞ നിരക്കും വാഗ്ദാനം ചെയ്യുന്നു.

പുതിയ സംവിധാനത്തിന് ഒരു ഇളവുകളും ഇല്ലെന്ന് ഞാൻ ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും ചില ഇളവുകളും പുതിയ സംവിധാനത്തിൽ അനുവദിച്ചിട്ടുണ്ടെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. ഒരു വ്യക്തി പുതിയ ടാക്സ് പ്ലാൻ തിരഞ്ഞെടുത്തുകഴിഞ്ഞാൽ, കിഴിവുകളും ഇളവുകളും വാഗ്ദാനം ചെയ്യുന്ന നിലവിലുള്ള പ്ലാനിലേക്ക് മടങ്ങിവരില്ലെന്നും മന്ത്രി വ്യക്തമാക്കി. 

നികുതിയും സെസും തമ്മിലുള്ള വ്യത്യാസമെന്ത്? അറിയണം ഇക്കാര്യങ്ങൾനികുതിയും സെസും തമ്മിലുള്ള വ്യത്യാസമെന്ത്? അറിയണം ഇക്കാര്യങ്ങൾ

English summary

92% നികുതിദായകരും രണ്ട് ലക്ഷം രൂപയിൽ താഴെയുള്ള ഇളവ് ഉപയോഗിക്കുന്നവർ

Revenue Secretary Ajay Bhushan Pandey said 92 per cent of IT returners get deduction of less than Rs 2 lakh. Read in malayalam.
Story first published: Monday, February 3, 2020, 13:18 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X