പാൻ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കേണ്ട അവസാന തീയതി അടുത്തു. സെപ്റ്റംബർ 30നാണ് ധനമന്ത്രാലയം ആധാറും പാനും ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 31ലേയ്ക്ക് നീട്ടിയത്. 2019 ഏപ്രിൽ 1 മുതൽ ആദായനികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യുമ്പോൾ ആധാർ നമ്പർ ലിങ്ക് ചെയ്യേണ്ടത് നിർബന്ധമാണ്. ഈ രണ്ട് രേഖകളും ലിങ്കുചെയ്യാതെ ഒരാൾക്ക് ഐടിആർ ഫയൽ ചെയ്യാൻ കഴിയില്ല.
നിയമ ഭേദഗതി
കേന്ദ്ര ബജറ്റ് 2018 പാൻ-ആധാർ ബന്ധിപ്പിക്കൽ നിയമത്തിൽ ഭേദഗതി വരുത്തുകയും സർക്കാർ നിശ്ചയിക്കുന്ന സമയ പരിധിയ്ക്ക് മുമ്പായി ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കേണ്ടത് നിർബന്ധമാക്കുകയും ചെയ്തിരുന്നു. ഈ തീയതിയ്ക്ക് മുമ്പ് ആധാറുമായി പാൻ ബന്ധപ്പെടുത്തിയില്ലെങ്കിൽ പാൻ അസാധുവാകുമെന്നും വ്യക്തമാക്കിയിരുന്നു. 2019 ലെ ബജറ്റിലും പാൻ ആധാറുമായി ബന്ധിപ്പിക്കാത്തതിന്റെ അനന്തരഫലങ്ങൾ സർക്കാർ പരിഷ്കരിച്ചിരുന്നു.
തെറ്റുകൾ തിരുത്താം
പാൻ, ആധാർ കാർഡുകളിലെ പൊരുത്തക്കേടുകൾ ഇവ തമ്മിൽ ബന്ധിപ്പിക്കാൻ തടസ്സമാകാറുണ്ട്. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ എൻഎസ്ഡിഎൽ അല്ലെങ്കിൽ യുടിഐഐടിഎസ്എൽ സേവന കേന്ദ്രം സന്ദർശിക്കാം. ഇതിനായി, ആവശ്യമായ രേഖകൾക്കൊപ്പം 'അനുബന്ധം -1' ഫോം പൂരിപ്പിക്കണം.
ഫീസ്
എൻഎസ്ഡിഎൽ അല്ലെങ്കിൽ യുടിഐഐടിഎസ്എൽ സേവനങ്ങൾ സൌജന്യമല്ല. നിശ്ചിത ഫീസ് നൽകേണ്ടതുണ്ട്. പാൻ കാർഡും ആധാറും ബന്ധിപ്പിക്കുമ്പോൾ പാൻ അല്ലെങ്കിൽ ആധാർ വിശദാംശങ്ങളിൽ തിരുത്തൽ നടത്തുന്നുണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കും ഫീസ്. പാൻ വിശദാംശങ്ങളിലുള്ള തിരുത്തലിന് 110 രൂപയാണ് ഫീസ്. ആധാർ വിശദാംശങ്ങൾ തിരുത്താൻ 25 രൂപയാണ് ഫീസ്.
ഏഴാം തവണ
രണ്ട് തിരിച്ചറിയൽ നമ്പറുകളുമായി ബന്ധിപ്പിക്കുന്നതിനുള്ള പൊതുജനങ്ങളുടെ സമയപരിധി നിലവിൽ ഏഴ് തവണ നീട്ടിയിട്ടുണ്ട്. ആദായനികുതി വകുപ്പ് നൽകുന്ന 10 അക്ക ആൽഫാന്യൂമെറിക് ഐഡന്റിഫിക്കേഷൻ നമ്പറാണ് പാൻ നമ്പർ. ഇത് ഒരു വ്യക്തിയുടെ സാമ്പത്തിക ഇടപാടുകളെ നികുതി വകുപ്പുമായി ബന്ധിപ്പിക്കുന്നു. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഐഐ) നൽകുന്ന 12 അക്ക തിരിച്ചറിയൽ നമ്പറാണ് ആധാർ നമ്പർ.
പാൻ കാർഡ് നിർബന്ധം
വരുമാനം, നികുതിയിളവ്, നികുതി അടയ്‌ക്കൽ, നികുതി വരുമാനം തുടങ്ങിയ ഒരു നികുതിദായകന്റെ എല്ലാ സാമ്പത്തിക ഇടപാടുകളെയും കുറിച്ച് മനസ്സിലാക്കാൻ ഒരൊറ്റ പാൻ കാർഡ് മതി. അതുപോലെ മിക്ക ബാങ്കുകളിലും അക്കൗണ്ട് തുടങ്ങാനും ഇന്ത്യയിൽ നിക്ഷേപം നടത്താനും പാൻകാർഡ് നിർബന്ധമാണ്. ഒരു നികുതിദായകന്റെ ജീവിതത്തിലുടനീളം ആവശ്യമുള്ള ഒന്നാണ് പാൻ കാർഡ്.
ആധാറും പാനും ഓൺലൈനിൽ ബന്ധിപ്പിക്കുന്നത് എങ്ങനെ
- ആദായനികുതി വകുപ്പ്, എൻഎസ്‌ഡിഎൽ അല്ലെങ്കിൽ യുടിഐടിഎസ്‌എൽ എന്നിവയിൽ ഏതെങ്കിലും ഔദ്യോഗിക വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുക.
- 'Linking Aadhaar' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. തുടർന്ന് മറ്റൊരു വിൻഡോ തുറക്കുക. അവിടെ നിങ്ങളുടെ പാൻ കാർഡ് ആധാർ കാർഡുമായി ലിങ്കുചെയ്യാൻ ആവശ്യപ്പെടും.
- നിങ്ങളുടെ പേര്, ജനനത്തീയതി, ലിംഗഭേദം എന്നിങ്ങനെയുള്ള എല്ലാ വിവരങ്ങളും നിങ്ങളുടെ ആധാർ കാർഡിലെ വിശദാംശങ്ങൾ ഉപയോഗിച്ച് സ്ഥിരീകരിക്കുക.
- നിങ്ങളുടെ ആധാർ കാർഡ് നമ്പർ സമർപ്പിച്ച് ക്യാപ്‌ച കോഡ് നൽകുക.
- 'ലിങ്ക് ആധാർ' എന്ന ഓപ്ഷനിൽ ക്ലിക്കുചെയ്യുക.
എസ്എംഎസ് വഴി
- നിങ്ങളുടെ ഫോണിൽ നിന്ന് എസ്എംഎസായി UIDPAN <12-അക്ക ആധാർ നമ്പർ> <10-അക്ക പാൻ നമ്പർ> എന്ന് ടൈപ്പുചെയ്യുക
- നിങ്ങളുടെ ആധാർ കാർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ നിന്ന് 567678 എന്ന നമ്പറിലേക്കാണ് SMS അയയ്ക്കേണ്ടത്
More From GoodReturns

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!



Click it and Unblock the Notifications