എസിയ്ക്കും ഫ്രിഡ്ജിനും ജനുവരി മുതൽ വില കൂടും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടുത്ത വർഷം ജനുവരി മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ എനർജി ലേബലിംഗ് മാനദണ്ഡങ്ങൾ ഫൈവ് സ്റ്റാർ റഫ്രിജറേറ്ററുകളുടെ വില 6,000 രൂപ വരെ വില വർദ്ധിപ്പിക്കുമെന്ന് വ്യവസായ സ്ഥാപനമായ സിയാമ അറിയിച്ചു. ഫൈവ് സ്റ്റാർ വിഭാഗത്തിലുള്ള റഫ്രിജറേറ്ററുകൾക്ക് വാക്വം പാനലുകളിലേക്ക് മാറാനുള്ള ലേബലിംഗ് മാർഗ്ഗനിർദ്ദേശങ്ങൾ നിർബന്ധമാക്കിയാണ് വില ഉയരാൻ കാരണം. ഇത് വ്യവസായത്തിന് വെല്ലുവിളിയാകുമെന്ന് കൺസ്യൂമർ ഇലക്ട്രോണിക്സ് ആൻഡ് അപ്ലയൻസസ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ (സിയാമ) പറഞ്ഞു.

 

കംപ്രസർ അധിഷ്‌ഠിത ഉൽപ്പന്നങ്ങളായ റൂം എയർ കണ്ടീഷണറുകൾ (ആർ‌എസി), റഫ്രിജറേറ്ററുകൾ എന്നിവയ്ക്കുള്ള ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി (ബിഇഇ) സ്റ്റാർ റേറ്റിംഗ് ലേബൽ മാറ്റം 2020 ജനുവരി മുതൽ പ്രാബല്യത്തിൽ വരും. 5 സ്റ്റാർ റഫ്രിജറേറ്റർ ലഭിക്കുന്നതിന് ഇനി മുതൽ കമ്പനികൾ വാക്വം പാനൽ സ്ഥാപിക്കേണ്ടതുണ്ട്. അതിനാൽ ഇപ്പോഴത്തെ വിലയേക്കാൾ കുറഞ്ഞത് 5,000 രൂപ മുതൽ 6,000 രൂപ വരെ വില ഉയരും.

സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം ; മുതിര്‍ന്ന പൗരന്മാര്‍ക്ക് ഒരു സുരക്ഷിത നിക്ഷേപം

എസിയ്ക്കും ഫ്രിഡ്ജിനും ജനുവരി മുതൽ വില കൂടും

2018-19 സാമ്പത്തിക വർഷത്തിൽ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ വിഭാഗത്തിൽ 12 മുതൽ 13 ശതമാനം വരെ വളർച്ചയുണ്ടായി. എസി, വാഷിംഗ് മെഷീനുകൾ തുടങ്ങിയ വിഭാഗങ്ങളാണ് പ്രധാനമായും വളർച്ചയെ സഹായിച്ചത്. ടിവി വിഭാഗത്തിൽ ചില പുതിയ ചെറുകിട ബ്രാൻഡുകളാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചത്.

ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ എസി വിഭാഗത്തിൽ മികച്ച വളർച്ച കൈവരിച്ചിരുന്നു. എസിയുടെ ജിഎസ്ടി കുറയ്ക്കാനും 18 ശതമാനം താഴ്ന്ന സ്ലാബിലേക്ക് കൊണ്ടുവരാനും അസോസിയേഷൻ സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

ഒന്നിലധികം അക്കൗണ്ടുകളില്‍ നിന്നായി പണം പിന്‍വലിച്ചാലും ഇനി കുടുങ്ങും

Read more about: ac price എസി വില
English summary

എസിയ്ക്കും ഫ്രിഡ്ജിനും ജനുവരി മുതൽ വില കൂടും

The new energy labeling standards, which will come into effect from January next year. Read in malayalam.
Story first published: Saturday, November 23, 2019, 17:06 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X