തുടര്‍ച്ചയായി ആറാം ദിനവും കൊമ്പത്ത്; റെക്കോഡ് തിരുത്തിയെഴുതി അദാനി ഓഹരിയുടെ കുതിപ്പ്; കാരണം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറുന്ന ഘട്ടത്തില്‍ വിപണിയിലെ മുന്നേറ്റത്തിന് നേതൃത്വം നല്‍കിയവരാണ് അദാനി ഗ്രൂപ്പ് ഓഹരികള്‍. അടുത്തിടെ ചില ഓഹരികളില്‍ തിരുത്തല്‍ നേരിട്ടെങ്കിലും അസ്ഥിരത പ്രകടമായ വിപണിയില്‍ തിളക്കമാര്‍ന്ന പ്രകടനം തന്നെയാണ് അദാനി ഓഹരികള്‍ പൊതുവില്‍ കാഴ്ച വെയ്ക്കുന്നത്. ഇത്തരത്തില്‍ നിക്ഷേപകര്‍ക്ക് നല്‍കിയ ലാഭക്കണക്കുകളാല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു അദാനി ഗ്രൂപ്പ് മള്‍ട്ടിബാഗര്‍ ഓഹരിയാണ് അദാനി എന്റര്‍പ്രൈസസ്.

അദാനി ഗ്രൂപ്പിന്റെ

ഒരിടവേളയ്ക്കു ശേഷം ജൂലൈ 14 മുതല്‍ അദാനി ഗ്രൂപ്പിന്റെ അഭിമാന കമ്പനിയുടെ ഈ ഓഹരിയില്‍ മുന്നേറ്റം ശക്തമായിരുന്നു. പിന്നാലെ ജൂലൈ 18-ഓടെ അദാനി എന്റര്‍പ്രൈസസ് (BSE: 512599, NSE : ADANIENT) ഓഹരിയുടെ പുതിയ സര്‍വകാല റെക്കോഡ് ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തി. തുടര്‍ന്നും കുതിപ്പിന്റെ പാതയില്‍ തുടരുന്ന ഈ മള്‍ട്ടിബാഗര്‍ ഓഹരി തുടര്‍ന്നിങ്ങോട്ടുള്ള ആറ് വ്യാപാര ദിനങ്ങളിലും സര്‍വകാല റെക്കോഡ് ഉയരം തിരുത്തിക്കുറിക്കുകയാണ്.

തിങ്കളാഴ്ച രാവിലെ 2,543 രൂപ നിലവാരത്തിലേക്ക് കുതിച്ചുയര്‍ന്ന ഓഹരി, വീണ്ടും സര്‍വകാല റെക്കോഡ് തിരുത്തിയെഴുതി.

കുതിക്കാനുള്ള കാരണം

കുതിക്കാനുള്ള കാരണം

രാജ്യത്ത് ഊര്‍ജത്തിന്റെ ഉപയോഗത്തിലും ആവശ്യകതയിലും വര്‍ധന രേഖപ്പെടുത്തിയതാണ് അദാനി ഗ്രൂപ്പ് ഓഹരികളെ മുന്നേറ്റത്തിന്റെ പാതയില്‍ നിലനിര്‍ത്തുന്നത്. സ്വാഭാവികമായും വേനല്‍ക്കാലത്ത് ഊര്‍ജത്തിന് ആവശ്യകതയേറും. ഇതോടെ ഉപഭോഗത്തിലും വര്‍ധനയുണ്ടാകും. ഇത് വൈദ്യുതി നിരക്കുകളുടെ വര്‍ധനയിലേക്കും നയിക്കും. ഇതില്‍ നിന്നും അദാനി ഗ്രൂപ്പ് കമ്പനികളായ അദാനി പവറും അദാനി ട്രാന്‍സ്മിഷനും നേട്ടമുണ്ടാക്കാം.

Also Read: ഒറ്റത്തവണ നിക്ഷേപം; മാസത്തിൽ 60,000 രൂപ വരെ വരുമാനം; അറിഞ്ഞില്ലേ എസ്ബിഐയുടെ ഈ സംവിധാനംAlso Read: ഒറ്റത്തവണ നിക്ഷേപം; മാസത്തിൽ 60,000 രൂപ വരെ വരുമാനം; അറിഞ്ഞില്ലേ എസ്ബിഐയുടെ ഈ സംവിധാനം

ഓഹരി

ഇത്തരത്തില്‍ ഗ്രൂപ്പ് കമ്പനികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുന്നതിന്റെ ഗുണഫലം അദാനി എന്റര്‍പ്രൈസസിനും ലഭിക്കുമെന്ന നിഗമനങ്ങളാണ് ഓഹരിയിലെ കുതിപ്പിന് കാരണമെന്നാണ് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതുപോലെ അദാനി ഗ്രൂപ്പ് 2,300 കോടിയോളം രൂപയുടെ കടപ്പത്രം ഇറക്കി മൂലധനം സമാഹരിക്കുന്നതും അനുകൂല ഘടകമായി പരിണമിച്ചു. ഈയൊരു പശ്ചാത്തലത്തില്‍ ഓഹരിയില്‍ നിക്ഷേപ താത്പര്യം വര്‍ധിച്ചത് കുതിപ്പിന് ഇടയാക്കി. അതേസമയം കഴിഞ്ഞ 3 വര്‍ഷ കാലയളവില്‍ അദാനി എന്റര്‍പ്രൈസസ് ഓഹരിയില്‍ 1,860 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

എന്തു ചെയ്യണം?

എന്തു ചെയ്യണം ?

അദാനി എന്റര്‍പ്രൈസസ് ഓഹരിയുടെ ചാര്‍ട്ടില്‍ കുതിപ്പിന്റെ ലക്ഷണമായ 'ഹയര്‍ ടോപ് ഹയര്‍ ബോട്ടം' പാറ്റേണ്‍ പ്രകടമാണ്. തമാസിയാതെ ഈ ലാര്‍ജ് കാപ് ഓഹരി 2,600 രൂപ നിലവാരം പരീക്ഷിക്കാം. നിലവില്‍ 2,400 നിലവാരത്തില്‍ ശക്തമായ സപ്പോര്‍ട്ട് ഉണ്ട്. അതിനാല്‍ 2,488 രൂപയില്‍ താഴെ സ്റ്റോപ് ലോസ് ക്രമീകരിച്ച് 2,600 രൂപ നിലവാരം ലക്ഷ്യമിട്ട് അദാനി എന്റര്‍പ്രൈസസ് ഓഹരി കൈവശം വെയ്ക്കാമെന്ന് എസ്എംസി ഗ്ലോബല്‍ സെക്യൂരിറ്റീസ് നിര്‍ദേശിച്ചു.

അതേസമയം ഓഹരിയുടെ വാല്യൂവേഷന്‍ ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ നിലവിലെ വിപണി വിലയില്‍ പുതിയ നിക്ഷേപം ഉചിതമായിരിക്കില്ലെന്നും ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു.

Also Read: 8 മുതല്‍ 8.50% പലിശ കിട്ടും; സുരക്ഷിതമായ 2 കോര്‍പറേറ്റ് സ്ഥിര നിക്ഷേപ പദ്ധതികള്‍; നോക്കുന്നോ?Also Read: 8 മുതല്‍ 8.50% പലിശ കിട്ടും; സുരക്ഷിതമായ 2 കോര്‍പറേറ്റ് സ്ഥിര നിക്ഷേപ പദ്ധതികള്‍; നോക്കുന്നോ?

അദാനി എന്റര്‍പ്രൈസസ്

അദാനി എന്റര്‍പ്രൈസസ്

രാജ്യത്ത് ഏറ്റവും വേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലൊന്നായ അദാനി ഗ്രൂപ്പിന്റെ ഹോള്‍ഡിംഗ് കമ്പനിയാണ് അദാനി എന്റര്‍പ്രൈസസ്. ഏറ്റവും വേഗത്തില്‍ വളരുന്ന വൈവിധ്യവത്കരിക്കപ്പെട്ട കമ്പനിയുമാണിത്. 1993-ല്‍ അഹമ്മദാബാദ് ആസ്ഥാനമാക്കിയാണ് ആരംഭം. കല്‍ക്കരി, ഇരുമ്പയിര്, ഊര്‍ജ വ്യാപാരം, ഖനനം എന്നീ മേഖലകളിലാണ് അദാനി ഗ്രൂപ്പിന്റെ ഈ അഭിമാനക്കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്. എങ്കിലും വിമാനത്താവളം, റോഡ്, റെയില്‍, സൗരോര്‍ജ പാനല്‍, ഭക്ഷ്യഎണ്ണ, ഡാറ്റ സെന്റര്‍, ജലശുചീകരണം തുടങ്ങിയവ മേഖലകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Adani Group Stock: Multibagger Adani Enterprises Hits New All Time High Continuously For Last 6 Days

Adani Group Stock: Multibagger Adani Enterprises Hits New All Time High Continuously For Last 6 Days
Story first published: Monday, July 25, 2022, 13:04 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X