സവാളയ്ക്കും വെളുത്തുള്ളിക്കും ശേഷം, ഇറക്കുമതി വിലകൂടിയതിനാൽ ഭക്ഷ്യ എണ്ണയുടെ വിലയും കുത്തനെ ഉയർന്നു. എണ്ണ വില വീണ്ടും ഉയരുമെന്നാണ് എണ്ണ വ്യവസായ വിദഗ്ധരുടെ വിലയിരുത്തൽ. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ പാം ഓയിൽ വില ലിറ്ററിന് 20 രൂപ (35 ശതമാനത്തിൽ കൂടുതൽ) ഉയർന്നു. പാം ഓയിലിന് പിന്നാലെ മറ്റ് ഭക്ഷ്യ എണ്ണകളുടെ വിലയും കുത്തനെ ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ രണ്ട് മാസമായി പാം ഓയിൽ വർദ്ധിച്ചതിനെത്തുടർന്ന് എല്ലാ ഭക്ഷ്യ എണ്ണകളുടെയും വില വർദ്ധിച്ചുവെന്നും മലേഷ്യയിൽ നിന്നും ഇന്തോനേഷ്യയിൽ നിന്നുമുള്ള എണ്ണയുടെ ഇറക്കുമതി വില വർദ്ധിച്ചതാണ് ഭക്ഷ്യ എണ്ണവില വീണ്ടും വർദ്ധിക്കാൻ കാരണമെന്ന് എണ്ണ-എണ്ണക്കുരു വിപണി വിദഗ്ധൻ സലീൽ ജെയിൻ പറഞ്ഞു.

ഭക്ഷ്യ എണ്ണകളിൽ രാജ്യം സ്വയംപര്യാപ്തമാകണമെങ്കിൽ കർഷകർക്ക് അവരുടെ വിളകൾക്ക് മികച്ച വില നൽകണമെന്ന് മറ്റൊരു എണ്ണ വ്യവസായ വിദഗ്ധൻ അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര വിപണിയിൽ നിന്നുള്ള വിലകൂടിയ ഇറക്കുമതി കാരണം ഭക്ഷ്യ എണ്ണകളുടെ വില ഇന്ത്യയിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും, കർഷകർക്ക് ഇപ്പോൾ എണ്ണക്കുരുവിന് ഉയർന്ന വില ലഭിക്കുന്നുണ്ടെന്നും, ഇത് എണ്ണക്കുരുക്കൾ കൃഷി ചെയ്യാൻ കർഷകരെ പ്രോത്സാഹിപ്പിക്കുമെന്നും സോൾവന്റ് എക്സ്ട്രാക്റ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ ബി.വി. മേത്ത പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ എണ്ണ ഇറക്കുമതിക്കാരാണ് ഇന്ത്യ. ഇറക്കുമതിയിലൂടെയാണ് രാജ്യത്തെ ഭക്ഷ്യ എണ്ണ ആവശ്യങ്ങൾ നിറവേറ്റുന്നത്. കനത്ത മഴ കാരണം സോയാബീൻ വിളകൾക്ക് നാശനഷ്ടമുണ്ടായതിനാൽ ഈ വർഷം ഭക്ഷ്യ എണ്ണ ഇറക്കുമതിയെ രാജ്യം കൂടുതൽ ആശ്രയിക്കേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
