10 വര്‍ഷംകൊണ്ട് കുടിശ്ശിക അടച്ചുതീര്‍ക്കണം, ടെലികോം കമ്പനികള്‍ക്ക് നിര്‍ദ്ദേശം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പത്തു വര്‍ഷത്തെ സാവകാശമുണ്ട് രാജ്യത്തെ ടെലികോം കമ്പനികള്‍ക്ക്. ഈ സമയംകൊണ്ട് ഏകീകരിച്ച മൊത്തം വരുമാന (എജിആര്‍) ഇനത്തില്‍ അവശേഷിക്കുന്ന കുടിശ്ശിക കമ്പനികള്‍ അടച്ചു തീര്‍ക്കണം. ചൊവാഴ്ച്ച സുപ്രീം കോടതിയാണ് നിര്‍ണായക ഉത്തരവിറക്കിയത്. ഇതേസമയം, ടെലികോം കമ്പനികള്‍ക്ക് മുന്‍പില്‍ ചില ഉപാധികളും കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്.

കോടതി വിധി

2021 മാര്‍ച്ച് 31 -നകം കുടിശ്ശികയുടെ പത്തു ശതമാനം സര്‍ക്കാരിലേക്ക് കമ്പനികള്‍ തിരിച്ചടയ്ക്കണം. തുടര്‍ന്ന് 2021 ഏപ്രില്‍ 1 മുതല്‍ പത്തു വര്‍ഷത്തേക്കാണ് ബാക്കിയുള്ള തുക ഒടുക്കാന്‍ ഇവര്‍ക്ക് സാവകാശം ലഭിക്കുക. എന്തായാലും സുപ്രീം കോടതി വിധിക്ക് പിന്നാലെ വോഡഫോണ്‍ ഐഡിയ ഓഹരികള്‍ തകര്‍ന്നടിയുന്നതാണ് (19.61 ശതമാനം നഷ്ടം) വിപണി കണ്ടത്. എന്നാല്‍ ഭാരത് എയര്‍ടെല്‍ ഓഹരികള്‍ 5.22 ശതമാനം കൂടുതല്‍ നേട്ടം കുറിച്ചു.

സാവകാശം

എന്തായാലും സാമ്പത്തിക ഞെരുക്കത്തില്‍ നട്ടംതിരിയുന്ന ഇപ്പോഴത്തെ അവസ്ഥയില്‍ കിട്ടിയിരിക്കുന്ന 10 വര്‍ഷത്തെ സാവകാശം ടെലികോം കമ്പനികള്‍ക്ക് ആശ്വാസമേകുന്നുണ്ട്. നേരത്തെ, കുടിശ്ശിക അടച്ചുതീര്‍ക്കാന്‍ 15 വര്‍ഷത്തെ സാവകാശമായിരുന്നു ടെലികോം കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നത്. കേന്ദ്ര സര്‍ക്കാരാകട്ടെ, 20 വര്‍ഷത്തെ സാവകാശം അനുവദിക്കാനും സന്നദ്ധത അറിയിച്ചു. എന്നാല്‍ 10 വര്‍ഷംകൊണ്ട് അവശേഷിക്കുന്ന കുടിശ്ശിക ഒടുക്കാന്‍ ടെലികോം കമ്പനികള്‍ക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. 10 വര്‍ഷത്തെ സാവകാശം നല്‍കുന്ന സാഹചര്യത്തില്‍ ടെലികോം കമ്പനികളുടെ മേധാവികളോട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഒപ്പം തിരിച്ചടവ് പുനരാരംഭിക്കുന്നതുവരെ കമ്പനികള്‍ ബാങ്ക് ഗ്യാരണ്ടിയും നല്‍കണം.

ഓഹരി വിപണി

എജിആര്‍ കുടിശ്ശികയുടെ പേരില്‍ ടെലികോം കമ്പനികള്‍ക്ക് എതിരെ നിലവിലുള്ള കേസുകളെല്ലാം അവസാനിപ്പിക്കുകയാണെന്ന് വാദം കേട്ട മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. ഇതേസമയം, തിരിച്ചടവ് മുടക്കിയാല്‍ ഈ കേസുകളില്‍ വീണ്ടും നടപടിയുണ്ടാവമെന്ന മുന്നറിയിപ്പ് നല്‍കാനം കോടതി മറന്നില്ല. എജിആറുമായി ബന്ധപ്പെട്ട വിധിയില്‍ ഇനിയൊരു പുനഃപരിശോധനയുണ്ടാകില്ലെന്നും സുപ്രീം കോടതി അറിയിച്ചു. വിധി വന്നതിന് പിന്നാലെ വോഡഫോണ്‍ ഐഡിയ ഓഹരികള്‍ 17.57 ശതമാനം ഇടിഞ്ഞ് 8.40 രൂപ എന്ന നിലയിലേക്ക് വീണു. ഭാരതി എയര്‍ടെല്‍ ഓഹരികള്‍ 4.68 ശതമാനം നേട്ടത്തോടെ 538 രൂപയിലെത്തി.

വോഡഫോൺ ഐഡിയയുടെ കാര്യം

10 വര്‍ഷത്തെ സാവകാശം ലഭിച്ചെങ്കിലും വോഡഫോണ്‍ ഐഡിയയുടെ കാര്യം ഇപ്പോഴും പരുങ്ങലിലാണ്. ബാധ്യതകളും ചിലവുകളും പരിഹരിക്കാന്‍ വലിയ മൂലധന സമാഹരണം കമ്പനിക്ക് നടത്തേണ്ടതുണ്ട്. വരുമാനത്തിലും ഗണ്യമായ വര്‍ധനവുണ്ടായെങ്കിലേ വോഡഫോണ്‍ ഐഡിയക്ക് രക്ഷയുള്ളൂ. ഇതുവരെ 7,854 കോടി രൂപയാണ് ഏകീകരിച്ച മൊത്തം വരുമാനം ഇനത്തില്‍ കമ്പനി അടച്ചുതീര്‍ത്തത്. ഇനിയും 50,400 കോടി രൂപ കമ്പനിക്ക് ഒടുക്കേണ്ടതുണ്ട്.

ബാങ്ക് ഓഹരികൾ

വോഡഫോണ്‍ ഐഡിയയെ കൂടാതെ ഒപ്റ്റിമസ്, എച്ച്എഫ്‌സിഎല്‍, ഓണ്‍മൊബൈല്‍, ഭാരതി ഇന്‍ഫ്രാടെല്‍, സ്റ്റെര്‍ലൈറ്റ് ടെക്ക്, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, ഐടിഐ തുടങ്ങിയ ടെലികോം ഓഹരികളും 2 മുതല്‍ 4 ശതമാനം വരെ നഷ്ടം രേഖപ്പെടുത്തുന്നുണ്ട്. ഇതേസമയം, ടെലികോം കമ്പനികളില്‍ വലിയ സ്വാധീനമുള്ള ബാങ്ക് ഓഹരികള്‍ക്ക് ചാഞ്ചാട്ടമില്ല. നിഫ്റ്റി സ്വകാര്യ ബാങ്കുകള്‍ 0.2 ശതമാനം നേട്ടം രേഖപ്പെടുത്തി. നിഫ്റ്റി പൊതുമേഖലാ ബാങ്കുകള്‍ 0.79 ശതമാനം നഷ്ടം നേരിട്ടു. 0.24 ശതമാനം വളര്‍ച്ച നിഫ്റ്റി ബാങ്കും കുറിച്ചിട്ടുണ്ട്.

Read more about: telecom
English summary

AGR Verdict: Telecos To Pay Due In 10 Years, Vodafone Idea Shares Dip, Bharti Airtel Jumps

AGR Verdict: Telecos To Pay Due In 10 Years, Vodafone Idea Shares Dip, Bharti Airtel Jumps. Read in Malayalam.
Story first published: Tuesday, September 1, 2020, 13:04 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X