വിപണി കൂപ്പുകുത്തുമ്പോഴും ലാഭം കൊയ്യുകയാണ് ഈ കുഞ്ഞന്‍ ഫാഷന്‍ സ്റ്റോക്ക്; ഈ വാരം 3 അപ്പര്‍ സര്‍ക്യൂട്ട്!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രീ-ബജറ്റ് റാലി മോഹങ്ങളൊക്കെ വെറുതെയായി. കഴിഞ്ഞ രണ്ടാഴ്ച്ചയായി സെന്‍സെക്‌സും നിഫ്റ്റിയും കുത്തഴിഞ്ഞ വില്‍പ്പനയ്ക്കാണ് സാക്ഷ്യം വഹിക്കുന്നത്. എന്നാല്‍ ഈ ബഹളത്തിനിടെയും 'ആല്‍ഫ' റിട്ടേണ്‍ കണ്ടെത്താന്‍ ഒരുപിടി സ്‌മോള്‍കാപ്പ് സ്റ്റോക്കുകള്‍ക്ക് കഴിയുന്നുണ്ട്. ആല്‍ഫ റിട്ടേണ്‍ എന്നു കേള്‍ക്കുമ്പോള്‍ പുരികം ചുളിയുന്നുണ്ടോ? വിപണിയിലെ ചാഞ്ചാട്ടവും ഏറ്റക്കുറച്ചിലുകളും ക്രമീകരിച്ചതിന് ശേഷം നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന അധിക ആദായമാണ് ആല്‍ഫ.

അപ്പർ സർക്യൂട്ടുകൾ

കഴിഞ്ഞ ഏതാനും വ്യാപാര ദിനങ്ങള്‍ കൊണ്ട് നിക്ഷേപകര്‍ക്ക് ആല്‍ഫ റിട്ടേണ്‍ സമ്മാനിച്ച സ്റ്റോക്കുകളില്‍ ഒന്നാണ് ഭക്തി ജെംസ് ആന്‍ഡ് ജ്വല്ലറി. നടപ്പുവാരം 35 ശതമാനത്തിലേറെ ഉയര്‍ച്ച ഈ കമ്പനി കയ്യടക്കുന്നുണ്ട്.

തിങ്കളാഴ്ച്ച 31 രൂപയിലാണ് ഭക്തി ജെംസ് വ്യാപാരം ആരംഭിച്ചത്. വെള്ളിയാഴ്ച്ച ഇടപാടുകള്‍ക്ക് തിരശ്ശീലയിടുമ്പോള്‍ കമ്പനിയുടെ ഓഹരി വില 42.65 രൂപയിലേക്ക് ചുവടുവെച്ചത് കാണാം.

Also Read: ഇനി 2 വ്യാപാരദിനം; ബജറ്റിന് മുന്നോടിയായി 7 പ്രധാന സൂചികകളുടെ സാധ്യതകള്‍ ഇങ്ങനെAlso Read: ഇനി 2 വ്യാപാരദിനം; ബജറ്റിന് മുന്നോടിയായി 7 പ്രധാന സൂചികകളുടെ സാധ്യതകള്‍ ഇങ്ങനെ

 
ഓഹരി വില

വിപണി തകര്‍ന്നടിഞ്ഞ നടപ്പുവാരം മൂന്നു തവണ 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ട് തൊടാന്‍ ഭക്തി ജെംസിന് കഴിഞ്ഞു. വെള്ളിയാഴ്ച്ച രാവിലെ സമയം 9:40 ആയപ്പോഴേക്കും തന്നെ കമ്പനി അപ്പര്‍ സര്‍ക്യൂട്ട് കാണുകയായിരുന്നു.

കഴിഞ്ഞ ഒരു മാസത്തെ ചിത്രത്തില്‍ 180 ശതമാനം മുന്നേറ്റം സ്റ്റോക്ക് കാഴ്ച്ചവെക്കുന്നുണ്ട്. ഡിസംബര്‍ 29 -ന് 15.21 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില.

ബൾക്ക് ഡീലുകൾ

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നടന്ന ബള്‍ക്ക് ഡീലുകളുടെ വിവരങ്ങള്‍ കമ്പനി എക്‌സ്‌ചേഞ്ചുകള്‍ക്ക് കൈമാറിയിട്ടുണ്ട്. ഈ വിവരങ്ങള്‍ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലഭ്യമാണുതാനും. കമ്പനി നല്‍കുന്ന വിവരങ്ങള്‍ പ്രകാരം നവീന്‍ ഗുപ്ത, യാക്കൂബലി ഐയൂബ് മുഹമ്മദ്, വിജയ് ചന്ദുമല്‍ ദേവ്‌നാനി, കുനാല്‍ അശോക് കുമാര്‍ ഷാ, സഞ്ജയ് ദേയ്, സുമിത് ലാഹ പോലുള്ള മൈക്രോ ഏസ് ഇന്‍വെസ്റ്റര്‍മാര്‍ക്ക് ഭക്തി ജെംസില്‍ നിക്ഷേപമുണ്ട്.

Also Read: നഷ്ടക്കയത്തില്‍ നൈക്ക മുങ്ങിത്താഴുന്നു; ദുരന്തമായി പേടിഎമ്മും സൊമാറ്റോയും - എന്തു ചെയ്യണം?Also Read: നഷ്ടക്കയത്തില്‍ നൈക്ക മുങ്ങിത്താഴുന്നു; ദുരന്തമായി പേടിഎമ്മും സൊമാറ്റോയും - എന്തു ചെയ്യണം?

 
ചരിത്രം

ആഭ്യന്തര ബ്രോക്കറേജായ ഷെയര്‍ ഇന്ത്യയും 42.71 കോടി രൂപ വിപണി മൂല്യമുള്ള ഈ സ്‌മോള്‍കാപ്പ് കമ്പനിയില്‍ നിക്ഷേപം നടത്തിയത് കാണാം. ഓഹരി വില ചരിത്രം പരിശോധിച്ചാല്‍ കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 91.95 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 10.60 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് 52 ആഴ്ച്ചക്കിടെയുള്ള ഏറ്റവും ഉയര്‍ച്ച കമ്പനി രേഖപ്പെടുത്തിയത്. നവംബറില്‍ ഏറ്റവും രൂക്ഷമായ താഴ്ച്ചയും സ്റ്റോക്ക് കണ്ടു.

കഴിഞ്ഞപാദം

ഈ ഫാഷന്‍ കമ്പനിയുടെ പ്രതിയോഹരി പുസ്തകമൂല്യം 15 -ലേറെയാണ്. ട്രേഡ് വോളിയം 2,34,295 ഉം. 20 ദിവസത്തെ ശരാശരി ട്രേഡ് വോളിയത്തിന് താഴെയാണ് കമ്പനിയുടെ ഇപ്പോഴത്തെ നില്‍പ്പ്. ഡിസംബറിലെ പാദത്തിലെ സാമ്പത്തിക പ്രകടനമാണ് ഭക്തി ജെംസിന്റെ സമീപകാല കുതിപ്പിന് ആധാരമാവുന്നത്. പോയപാദം കമ്പനിയുടെ വില്‍പ്പന വരുമാനം 32.68 ശതമാനം വര്‍ധനവോടെ 27.35 കോടി രൂപയായി. 2020 ഡിസംബറിലിത് 20.61 കോടി രൂപയായിരുന്നു.

അറ്റാദായം

ഇതേസമയം, ഡിസംബര്‍ പാദത്തിലെ അറ്റാദായത്തില്‍ വലിയ വീഴ്ച്ച ഭക്തി ജെംസ് അറിയിക്കുന്നുണ്ട്. ഒക്ടോബര്‍ - ഡിസംബര്‍ കാലഘട്ടത്തില്‍ കമ്പനിയുടെ അറ്റാദായം 2.08 കോടി രൂപയില്‍ നിന്ന് 0.14 കോടി രൂപയായി കുറഞ്ഞു. അതായത്, 93.25 ശതമാനം ഇടിവ്. സമാനമായി ഇബിഐടിഡിഎ 88.26 ശതമാനം ഇടിഞ്ഞ് 0.31 കോടി രൂപയായി. മുന്‍വര്‍ഷം ഡിസംബറിലിത് 2.64 കോടി രൂപയായിരുന്നു. കമ്പനിയുടെ പ്രതിയോഹരി വരുമാനം 2.07 രൂപയില്‍ നിന്ന് 0.11 രൂപയായും നിജപ്പെട്ടിട്ടുണ്ട്.

Also Read: ഇത്തവണത്തെ 10 ബജറ്റ് ഓഹരികളിതാ; നിങ്ങളുടെ വാച്ച്‌ലിസ്റ്റുമായി ഒത്തുനോക്കിക്കോ; 20% ലാഭം നേടാംAlso Read: ഇത്തവണത്തെ 10 ബജറ്റ് ഓഹരികളിതാ; നിങ്ങളുടെ വാച്ച്‌ലിസ്റ്റുമായി ഒത്തുനോക്കിക്കോ; 20% ലാഭം നേടാം

 
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.

ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.

English summary

Ahead Of Budget 2022 Bhakti Gems Surge High; Stock Hits 3 Upper Circuits In Last 5 Trading Session

Ahead Of Budget 2022 Bhakti Gems Surge High; Stock Hits 3 Upper Circuits In Last 5 Trading Session. Read in Malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X