പ്രീ-പെയ്ഡ് ഉപഭോക്താക്കൾക്കായി ഡിസംബർ 3 മുതൽ കോൾ, ഡാറ്റാ പ്ലാൻ ചാർജുകൾ ഉയർത്തുമെന്ന് ടെലികോം ഓപ്പറേറ്റർ ഭാരതി എയർടെൽ അറിയിച്ചു. വോഡഫോൺ ഐഡിയയ്ക്ക് ശേഷം താരിഫ് വർദ്ധനവ് പ്രഖ്യാപിക്കുന്ന രണ്ടാമത്തെ കമ്പനിയാണ് എയർടെൽ. 2019 ഡിസംബർ 3 മുതൽ പുതിയ താരിഫുകൾ ബാധകമാകുമെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു.
42% വർദ്ധനവ്
അൺലിമിറ്റഡ് വിഭാഗത്തിലെ പ്ലാനുകൾക്ക് എയർടെൽ പ്രീ-പെയ്ഡ് ഉപഭോക്താക്കൾക്ക് ഇപ്പോൾ നൽകുന്ന വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ 42% വരെ നിരക്ക് വർദ്ധനവ് ബാധകമാകുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. അതായത് എയർടെല്ലിന്റെ പുതിയ പ്ലാനുകൾ, പ്രതിദിനം 50 പൈസയുടെ പരിധിയിൽ നിന്ന് പ്രതിദിനം 2.85 രൂപ താരിഫ് വർദ്ധനവിലേയ്ക്ക് ഉയരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
കോൾ ഓഫർ
28 ദിവസത്തെ സാധുതയുള്ള പ്ലാനുകളുടെ കാര്യത്തിൽ മറ്റ് നെറ്റ്‌വർക്കുകളിലേക്ക് 1,000 മിനിറ്റും 84 ദിവസത്തെ വാലിഡിറ്റി പ്ലാനുകളിൽ 3,000 മിനിട്ടും 365 ദിവസത്തെ വാലിഡിറ്റി പ്ലാനിൽ 12,000 മിനിട്ടും കോൾ എയർടെൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ പരിധിക്കപ്പുറമുള്ള ഔട്ട്‌ഗോയിംഗ് കോളുകൾക്ക് ഉപഭോക്താവ് മിനിറ്റിന് 6 പൈസ നൽകേണ്ടതുണ്ട്. എയർടെൽ ഉപയോക്താക്കൾക്ക് ലഭിക്കുന്ന പ്രധാന താരിഫ് ഓപ്ഷനുകൾ താഴെ പറയുന്നവയാണ്.
100 രൂപയിൽ താഴെ
- 19 രൂപ: പരിധിയില്ലാത്ത കോളുകൾ 100 എസ്എംഎസ്, 150 എംബി ഡാറ്റ, രണ്ട് ദിവസത്തെ വാലിഡിറ്റി
- 49 രൂപ: 38.52 രൂപയുടെ ടോക്ക്ടൈം, 100 എംബി ഡാറ്റ, 28 ദിവസം കാലാവധി
- 79 രൂപ: 63.95 രൂപയുടെ ടോക്ക്ടൈം, 200 എംബി ഡാറ്റ, 28 ദിവസം കാലാവധി
300 രൂപയിൽ താഴെ
- 148 രൂപ: പരിധിയില്ലാത്ത കോളിംഗ്, 300 സൌജന്യ എസ്എംഎസ്, 2 ജിബി ഡാറ്റ, 28 ദിവസം വാലിഡിറ്റി
- 248 രൂപ: പരിധിയില്ലാത്ത കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 1.5 ജിബി ഡാറ്റ, 28 ദിവസം കാലാവധി
- 298 രൂപ: പ്രതിദിനം 2 ജിബി ഡാറ്റ, പരിധിയില്ലാത്ത കോളിംഗ്, 28 ദിവസം വാലിഡിറ്റി, 100 എസ്എംഎസ്
1000 രൂപയിൽ താഴെ
- 598 രൂപ: 84 ദിവസം വാലിഡിറ്റി, പ്രതിദിനം 1.5 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, പരിധിയില്ലാത്ത കോളിംഗ്
- 698 രൂപ: 84 ദിവസത്തെ കാലാവധി, പ്രതിദിനം 2 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, പരിധിയില്ലാത്ത കോളിംഗ്
1000 രൂപയ്ക്ക് മുകളിൽ
- 1498 രൂപ: 365 ദിവസം വാലിഡിറ്റി, പരിധിയില്ലാത്ത കോളിംഗ്, 24 ജിബി ഡാറ്റ, 3600 എസ്എംഎസ്
- 2398 രൂപ: ഒരു വർഷം വാലിഡിറ്റി, പ്രതിദിനം 1.5 ജിബി ഡാറ്റ, പരിധിയില്ലാത്ത കോളിംഗ്, ദിവസവും 100 എസ്എംഎസ്
മറ്റ് ചില ആനുകൂല്യങ്ങൾ
താരിഫ് ഉയർത്തിയാലും മറ്റ് ചില ആനുകൂല്യങ്ങൾ കൂടി കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. എയർടെൽ എക്സ്സ്ട്രീമിൽ നിന്ന് പ്രീമിയം ഉള്ളടക്കത്തിലേക്ക് പ്രവേശനം പ്രാപ്തമാക്കുന്ന എയർടെൽ താങ്ക്സ് പ്ലാറ്റ്ഫോമിന്റെ ഭാഗമായി എക്സ്ക്ലൂസീവ് ആനുകൂല്യങ്ങൾ നൽകുമെന്നാണ് എയർടെൽ വ്യക്തമാക്കിയിരിക്കുന്നത്. 10,000 സിനിമകൾ, എക്സ്ക്ലൂസീവ് ഷോകൾ, 400 ടിവി ചാനലുകൾ, വിങ്ക് മ്യൂസിക്, ആന്റി- വൈറസ് പരിരക്ഷ ഇവയൊക്കെ ഇതിൽപ്പെടുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
